കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൗരി ലങ്കേഷിന്റെ കൊലപാതകം; അന്വേഷണത്തിൽ വഴിത്തിരിവ്, പ്രതി ഉടൻ അറസ്റ്റിലാവും, രേഖാ ചിത്രം റെഡി!

  • By Akshay
Google Oneindia Malayalam News

ബെംഗളൂരു: കൊല്ലപ്പെട്ട മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട കേസിൽ അന്വേഷമം വഴിത്തിരിവിൽ. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ 34നും 38നും ഇടയിൽ പ്രായമുള്ള വ്യക്തിയാണ് കൊല നടത്തിയതെന്നാണ് പോലീസ് നിഗമനം. ഗൗരി ലങ്കേഷിന്റെ വീട്ടില്‍ നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കൊലയാളിയുടെ രേഖാചിത്രം വികസിപ്പിച്ചതായി പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.

ഫുള്‍കൈ ഷര്‍ട്ട് ധരിച്ചാണ് കൊലയാളി ഗൗരി ലങ്കേഷിന്റെ വീടിനു മുന്നിലെത്തിയത്. കൈയില്‍ ഒരു ചരടും കഴുത്തില്‍ ടാഗും തൂക്കിയിരുന്നു. വൈസറില്ലാത്ത ഹെല്‍മെറ്റ് ധരിച്ചതാണ് രേഖാചിത്രം വരയ്ക്കാന്‍ പൊലീസിനു സഹായകമായത്. അന്വേഷണം നടക്കുന്നതിനാല്‍ രേഖാ ചിത്രം പുറത്ത് വിടാന്‍ സാധിക്കില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

ബജാജ് പൾസർ

ബജാജ് പൾസർ

അക്രമികള്‍ സഞ്ചരിച്ച ബജാജ് പള്‍സര്‍ ബൈക്ക് കണ്ടെത്താനുള്ള ശ്രമവും അന്വേഷണ സംഘം ഊര്‍ജിതമാക്കിയിട്ടുണ്ട്.

ബെംഗളൂരുവുലെ വീട്ടിൽ

ബെംഗളൂരുവുലെ വീട്ടിൽ

തീവ്ര വലതുപക്ഷ-ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ ശക്തമായി പോരടിച്ച മാധ്യമ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമാണ് ബെംഗളുരുവില്‍ കൊല്ലപ്പെട്ട ഗൗരി ലങ്കേഷ്. ചൊവ്വാഴ്ച്ച രാത്രി എട്ട് മണിയോടെ പടിഞ്ഞാറന്‍ ബെംഗളുരുവിലെ വീട്ടില്‍ വെച്ചാണ് ഗൗരി ലങ്കേഷിന് വെടിയേറ്റത്.

ഹിന്ദുത്വ രാഷ്ട്രീയം

ഹിന്ദുത്വ രാഷ്ട്രീയം

തന്റെ രചനകളിലൂടെ വര്‍ഗീയ നിറഞ്ഞ രാഷ്ട്രീയത്തെയും ജാതിവ്യവസ്ഥയെയും ഗൗരി നേരിട്ടു. വിവിധ പ്രസിദ്ധീകരണങ്ങളിലൂടെ വലതുപക്ഷത്തിനെതിരെയും ഹിന്ദുത്വരാഷ്ട്രീയത്തിനെതിരെയും ഗൗരി രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടിരുന്നു.

അപകീർത്തി കേസ്

അപകീർത്തി കേസ്

കഴിഞ്ഞ വര്‍ഷം നവംബറില്‍ അപകീര്‍ത്തിക്കേസില്‍ കോടതി ഗൗരിയ്‌ക്കെതിരെ ശിക്ഷ വിധിച്ചിരുന്നു. 10,000 രൂപ പിഴയും ആറ് മാസം തടവുമായിരുന്നു ശിക്ഷ. ബിജെപി എംപി പ്രഹ്ലാദ് ജോഷിയും മറ്റൊരു നേതാവായ ഉമേഷ് ദുഷിയും നല്‍കിയ പരാതിയെത്തുടര്‍ന്നായിരുന്നു ശിക്ഷാവിധി.

ഒരുമിച്ച് നിൽക്കണം

ഒരുമിച്ച് നിൽക്കണം

മാധ്യമസ്വാതന്ത്ര്യത്തിന്റെ വക്താവായിരുന്ന ഗൗരി രാജ്യത്തെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. രാഷ്ട്രീയ നിലപാടുകളുടെയും പ്രത്യയശാസ്ത്രത്തിന്റെയും പേരില്‍ ആളുകളെ ഉന്നമിടുകയാണെന്ന് ഗൗരി ചൂണ്ടിക്കാട്ടി. തന്റെ അവസാനത്തെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ വ്യാജവാര്‍ത്തകളെക്കുറിച്ചും മുഖ്യശത്രുവിനെതിരെ ഒരുമിച്ച് നില്‍ക്കേണ്ടതിനെക്കുറിച്ചും ഗൗരി ലങ്കേഷ് പ്രതികരിച്ചിരുന്നു.

ഏഴ് വട്ടം വെടിയുതിർത്തു

ഏഴ് വട്ടം വെടിയുതിർത്തു

തുടർന്ന് ഒരു ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ പടിഞ്ഞാറന്‍ ബെംഗളുരുവിലെ വീട്ടില്‍ വെച്ചാണ് ഗൗരി ലങ്കേഷിന് വെടിയേറ്റത്. വീട്ടില്‍ തിരികെയെത്തി അകത്ത് കയറാന്‍ ശ്രമിക്കുന്നതിനിടെ തൊട്ടടുത്ത് നിന്ന് അജ്ഞാതര്‍ ഏഴ് വട്ടം വെടിയുതിര്‍ക്കുകയായിരുന്നു.

English summary
The Special Investigation Team probing the murder of senior Kannada journalist Gauri Lankesh now has a facial profile of her attacker.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X