• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ദില്ലി സര്‍ക്കാര്‍ നടപടിയെടുത്തു; മലയാളി നഴ്‌സുമാര്‍ പ്രതിഷേധം നിര്‍ത്തി, നീതി ലഭിക്കുമെന്ന് പ്രതീക്ഷ

ദില്ലി: രാജ്യതലസ്ഥാനത്തെ ജിബി പന്ത് സര്‍ക്കാര്‍ ആശുപത്രിയില്‍ നഴ്‌സുമാര്‍ മലയാളം സംസാരിക്കരുത് എന്ന വിചിത്ര സര്‍ക്കുലറിനെതിരെ നടന്നത് വന്‍ പ്രതിഷേധം. നഴ്‌സുമാരുടെ കൂട്ടായ്മയ്ക്ക് പുറമെ രാഷ്ട്രീയ-സാസ്‌കാരിക രംഗത്തുള്ളവരും പ്രതിഷേധവുമായി എത്തിയതോടെ വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചു. ഇതോടെ നഴ്‌സുമാര്‍ പ്രതിഷേധം അവസാനിപ്പിച്ചുവെന്ന് സമരത്തിന്റെ ഭാഗമായി രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഫമീര്‍ സികെ വണ്‍ ഇന്ത്യയോട് പറഞ്ഞു.

വിവാദ ഉത്തരവ് പിന്‍വലിക്കണമെന്നായിരുന്നു ആക്ഷന്‍ കൗണ്‍സിലിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന്. അത് അംഗീകരിച്ചു. മാത്രമല്ല, ഉത്തരവിറക്കിയ നഴ്‌സിങ് സൂപ്രണ്ടിനോട് ദില്ലി സര്‍ക്കാര്‍ വിശദീകരണം ചോദിക്കുകയും ചെയ്തു. മലയാളി നഴ്‌സുമാര്‍ക്ക് നീതി ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും സര്‍ക്കാര്‍ നടപടി ആരംഭിച്ച പശ്ചാത്തലത്തില്‍ സമര പരിപാടികള്‍ അവസാനിപ്പിക്കുകയാണെന്നും ഫമീര്‍ വ്യക്തമാക്കി. എയിംസ് നഴ്‌സസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി കൂടിയാണ് ഫമീര്‍.

കശ്മീരില്‍ നാടോടി കുടുംബങ്ങള്‍ക്ക് താമസസ്ഥലത്തെത്തി കൊവിഡ് വാക്‌സിന്‍ നല്‍കുന്നു: ചിത്രങ്ങള്‍

ശനിയാഴ്ചയാണ് ഗോവിന്ദ് ബല്ലഭ് പന്ത് ഇന്‍സ്റ്റിറ്റൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് ആശുപത്രിയില്‍ നഴ്‌സുമാര്‍ തമ്മില്‍ മലയാളം സംസാരിക്കരുതെന്നും ഇംഗ്ലീഷിലോ ഹിന്ദിയിലോ മാത്രം ആശയ വിനിമയം നടത്തണമെന്നുമുള്ള സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. തുടര്‍ന്ന് ദില്ലിയിലെ മലയാളി നഴ്‌സുമാരുടെ കൂട്ടായ്മയില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കുകയും പ്രതിഷേധം ശക്തിപ്പെടുത്തുകയുമായിരുന്നു. ഇതോടെ സര്‍ക്കുലറിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും പാര്‍ലമെന്റംഗങ്ങള്‍ എന്നിവരെല്ലാം രംഗത്തുവന്നു.

ആ പണം ചെലവായിപ്പോയി; ബിജെപിക്കാരുടെ ഭീഷണിയുണ്ടെന്ന് കെ സുന്ദര, പോലീസ് കോടതിയില്‍ആ പണം ചെലവായിപ്പോയി; ബിജെപിക്കാരുടെ ഭീഷണിയുണ്ടെന്ന് കെ സുന്ദര, പോലീസ് കോടതിയില്‍

പ്രതിഷേധം ശക്തമായതോടെയാണ് സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. വിവേകമില്ലാത്ത സര്‍ക്കുലറാണ് ഇറക്കിയതെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. മലയാളി നഴ്‌സുമാര്‍ ഒട്ടേറെയുള്ള സ്ഥലമാണ് ദില്ലി. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള നഴ്‌സുമാരും ജിബി പന്ത് ആശുപത്രിയിലുണ്ട്. വിവേചനം നേരിടുന്നു എന്ന് തോന്നിയിട്ടില്ല. എല്ലാവരും സഹകരിച്ചാണ് മുന്നോട്ട് പോകുന്നതെന്നും ഫമീര്‍ പറഞ്ഞു.

cmsvideo
  ഉത്തരവ് പിൻവലിച്ച് ഡൽഹി ആശുപത്രി അധികൃതർ..ഇത് മലയാളി ഡാ

  'യുവാവിനെ മേജര്‍ വെടിവച്ച് കൊന്നു'... സൈനിക ക്യാമ്പിലേക്ക് ഇരച്ചുകയറി ജനം... മണപ്പൂരില്‍ പിന്നീട് നടന്നത്...'യുവാവിനെ മേജര്‍ വെടിവച്ച് കൊന്നു'... സൈനിക ക്യാമ്പിലേക്ക് ഇരച്ചുകയറി ജനം... മണപ്പൂരില്‍ പിന്നീട് നടന്നത്...

  പ്രതികാരം ചെയ്യണമെന്ന ഉദ്ദേശത്തോടെയല്ല സമരവുമായി രംഗത്തിറങ്ങിയത്. സര്‍ക്കുലര്‍ അധികൃതരുടെ ശ്രദ്ധയിലെത്തിക്കുക പിന്‍വലിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. നടപടിയെടുക്കുക അല്ലെങ്കില്‍ മാപ്പ് പറയുക എന്നതായിരുന്നു തങ്ങളുടെ ആവശ്യം. ഇപ്പോള്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയില്‍ സംതൃപ്തരാണ്. നടപടിയുടെ തുടക്കമായി ഇതിനെ കാണുന്നുവെന്നും ഫമീര്‍ പറഞ്ഞു.

  വേറിട്ട ലുക്കില്‍ സോണി ചരിഷ്ട: നടിയുടെ പുതിയ ചിത്രങ്ങള്‍ കാണാം

  English summary
  GB Pant hospital Circular: Action Committee of Delhi Malayali nurses Convener Fameer Says Protest stop
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X