Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയുടെ സന്ദര്‍ശന ദിനം യാത്ര വേണ്ട, അഖിലേഷിന്റെ രഥയാത്രയ്ക്ക് അനുമതി നിഷേധിച്ച് ഗാസിപൂര്‍

ദില്ലി: ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് അടുത്ത് വരവേ രാഷ്ട്രീയ പോര് ശക്തമാകുന്നു. അഖിലേഷ് യാദവിന്റെ വിജയ് രഥയാത്രയ്ക്ക് ഗാസിപൂര്‍ ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചിരിക്കുകയാണ്. നവംബര്‍ പതിനാറിനാണ് യാത്ര ആരംഭിക്കേണ്ടത്. ഗാസിപൂര്‍ മുതല്‍ അസംഗഡ് വരെയാണ് ഈ യാത്ര നീളുക. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ദിവസം സന്ദര്‍ശനത്തിനായി യുപിയിലെത്തുന്നുണ്ട്. അതുകൊണ്ടാണ് യാത്രയ്ക്ക് അനുമതി നിഷേധിച്ചത്. എന്നാല്‍ മുന്‍ നിശ്ചയിച്ചത് പ്രകാരം റാലി നടക്കുമെന്ന് സമാജ് വാദി പാര്‍ട്ടി പ്രഖ്യാപിച്ചു. ജില്ലാ ഭരണകൂടത്തെയും സംസ്ഥാന സര്‍ക്കാരിനെയും വെല്ലുവിളിക്കാനാണ് അഖിലേഷിന്റെ പ്ലാന്‍.

1

ജില്ലാ മജിസ്‌ട്രേറ്റ് എംപി സിംഗ് നവംബര്‍ പതിനേഴിനോ മറ്റേതെങ്കിലും ദിവസത്തേക്കോ യാത്ര മാറ്റാനാണ് അഖിലേഷിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് ഹൈവേ പ്രധാനമന്ത്രി നരേന്ദ്ര മോദി അതേ ദിവസം ഉദ്ഘാടനം ചെയ്യുന്നുണ്ട്. സുരക്ഷാ കാരണങ്ങളാല്‍ എക്‌സ്പ്രസ് വേ വഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ഇതേ തുടര്‍ന്നാണ് അഖിലേഷിനോടും യാത്ര മാറ്റാന്‍ പറഞ്ഞത്. എന്നാല്‍ എസ്പിയുടെ ജില്ലാ അധ്യക്ഷന്‍ രഥയാത്രയുമായി പാര്‍ട്ടി മുന്നോട്ട് പോകുമെന്ന് പ്രവര്‍ത്തകരെ അറിയിച്ചു. അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ വിഷയത്തില്‍ രാഷ്ട്രീയ പോര് ഉറപ്പായിരിക്കുകയാണ്.

അഖിലേഷിനൊപ്പം എസ്ബിഎസ്പി അധ്യക്ഷന്‍ ഓംപ്രകാശ് രാജ്ബറും യാത്രയില്‍ പങ്കെടുക്കും. അഖിലേഷിന്റെ രഥയാത്രയുടെ നാലാം ഘട്ടമാണിത്. എസ്ബിഎസ്പി യുപിയില്‍ അഖിലേഷിന്റെ പാര്‍ട്ടിയുമായി സഖ്യത്തിലാണ്. എസ്പി സഖ്യത്തിന് ലഭിക്കുന്ന ജനപിന്തുണയില്‍ ബിജെപി സര്‍ക്കാര്‍ ആകെ വിറളി പിടിച്ചിരിക്കുകയാണ്. അതുകൊണ്ട് സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്ത് ഞങ്ങളെ തടയാനാണ് ശ്രമിക്കുന്നത്. എന്നാല്‍ ജനങ്ങള്‍ ബിജെപിയുടെ കള്ളങ്ങളെ മനസ്സിലാക്കി കഴിഞ്ഞു. അധികാരത്തിന് പുറത്താക്കാനായി ജനങ്ങള്‍ എസ്പിക്ക് വോട്ട് ചെയ്യുമെന്നും പാര്‍ട്ടി വക്താവ് പിയൂഷ് മിശ്ര പറഞ്ഞു. പൂര്‍വാഞ്ചല്‍ പിടിക്കാനായി ബിജെപിയും എസ്പിയും കടുത്ത പോരാട്ടമാണ് നടത്തുന്നത്.

പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേ വിഭാവനം ചെയ്തത് എസ്പിയാണെന്ന് അഖിലേഷ് യാദവ് പറയുന്നു. സ്വന്തം പ്രവര്‍ത്തികളെ മുന്‍നിര്‍ത്തിയാവണം ബിജെപിയും യോഗി സര്‍ക്കാരും തിരഞ്ഞെടുപ്പിനെ നേരിടേണ്ടത്. അല്ലാതെ സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്തിട്ടല്ലെന്നും എസ്പി വക്താവ് അബ്ദുള്‍ ഹഫീസ് ഗാന്ധി പറഞ്ഞു. അവസാന നിമിഷമാണ് അഖിലേഷിന്റെ യാത്രയ്ക്ക് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചത്. അവര്‍ ബിജെപിക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ഈ രാഷ്ട്രീയ പകപോക്കല്‍ ബിജെപി അവസാനിപ്പിക്കണം. അഖിലേഷിനെ ജനങ്ങള്‍ പിന്തുണയ്ക്കുന്നുണ്ട്. അടുത്ത മുഖ്യമന്ത്രിയായി അദ്ദേഹത്തെ ജനങ്ങള്‍ കാണുന്നുണ്ടെന്നും ഹാഫിസ് ഗാന്ധി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+