പ്രേതമുണ്ട്, പഠിക്കാനില്ല; സ്‌കൂളിലേക്ക് വരില്ലെന്ന് വിദ്യാര്‍ത്ഥിനികള്‍, ഒടുവില്‍ സംഭവിച്ചത്...
ശ്രീനഗര്‍: പ്രേതങ്ങളുണ്ടോ? കാലങ്ങളായുള്ള ചോദ്യമാണ് ഇത്. പലരും കണ്ടെന്നും, പലരും കേട്ടെന്നും പറയാറുണ്ട്. എന്നാല്‍ കശ്മീരിലെ ഒരു സ്‌കൂള്‍ അത്തരമൊരു വിശ്വസിക്കാന്‍ പ്രയാസമുള്ള ഒരു വിഷയത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ്. ഉത്തര കശ്മീരിലെ ആരംപോറയിലെ ഒരു സ്‌കൂളിലാണ് സംഭവം. വിദ്യാര്‍ത്ഥികള്‍ ഒന്നാകെ ക്ലാസ് ബഹിഷ്‌കരിച്ചിരിക്കുകയാണ്.
പ്രേത ബാധ കാരണം നിരന്തരം അപകടം പറ്റുന്നുവെന്നാണ് ഇവര്‍ പറയുന്നത്. ക്ലാസെന്നോ സ്‌കൂളെന്നോ കേള്‍ക്കുമ്പോള്‍ ഭയമാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇവര്‍ ഒന്നാകെ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയിരിക്കുകയാണ്.

എത്രയും വേഗം സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ക്ലാസ് മുറികള്‍ ഒഴിപ്പിക്കണമെന്നാണ് വിദ്യാര്‍ത്ഥിനികളുടെ ആവശ്യം. പുതിയ കെട്ടിടത്തിലേക്ക് മാറണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഒരുപറ്റം സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധവുമായി ഇറങ്ങിയതോടെ സ്‌കൂളില്‍ നടന്ന പ്രതിഷേധം ലോകം മുഴുവന്‍ അറിഞ്ഞിരിക്കുകയാണ്. ഇപ്പോഴത്തെ സ്‌കൂളില്‍ കെട്ടിടം പ്രേതത്തിന്റെയും ഭൂതത്തിന്റെയും വാസ സ്ഥലമാണെന്ന് ഇവര്‍ പറയുന്നു.

പെണ്‍കുട്ടികള്‍ക്ക് പല അസുഖങ്ങളും വരുന്നുവെന്നാണ് അവര്‍ അവകാശപ്പെടുന്നത്. ഒരു കാരണവുമില്ലാതെ ഇവര്‍ വീഴുന്നു എന്ന് വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. ഇതിനെല്ലാം കാരണം സ്‌കൂള്‍ കെട്ടിടത്തിലെ പ്രേത ശല്യാണെന്ന് വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. ക്ലാസ് മുറികളിലും സ്‌കൂള്‍ കെട്ടിടത്തിലുമെല്ലാം പെണ്‍കുട്ടികള്‍ തുടര്‍ച്ചയായി തട്ടിവീഴുന്നുണ്ട്. ഇത് പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെയാണ്. എന്നാല്‍ ഇങ്ങനെ വീഴുന്നത് സ്‌കൂളില്‍ കെട്ടിടത്തിലെ പ്രേതത്തിന്റെ സാന്നിധ്യം കാരണമാണെന്ന് ഇവര്‍ പറയുന്നു.

ഈ കെട്ടിടത്തില്‍ ഞങ്ങള്‍ക്ക് പഠിക്കേണ്ട, സ്‌കൂളില്‍ പോകാന്‍ പോലും എനിക്ക് ഭയമാണെന്ന് ഒരു വിദ്യാര്‍ത്ഥിനി പറയുന്നു. എല്ലാ ദിവസവും സ്‌കൂളില്‍ വിദ്യാര്‍ത്ഥിനികള്‍ വീഴുന്നതാണ് കുട്ടികളെ ഭയപ്പെടുത്തുന്നത്. ഇവര്‍ ക്ലാസുകള്‍ ബഹിഷ്‌കരിച്ചിരിക്കുകയാണ്. സ്‌കൂളില്‍ പുറത്ത് ഒന്നിച്ച് ചേര്‍ന്ന് ക്ലാസ് മുറികള്‍ മാറണമെന്ന മുദ്രാവാക്യം വിളിച്ച് കൊണ്ടിരിക്കുകയാണ്. എജുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് തങ്ങളുടെ പരാതികള്‍ തുടര്‍ച്ചയായി അവഗണിക്കുകയാണെന്നും വിദ്യാര്‍ത്ഥിനികള്‍ കുറ്റപ്പെടുത്തി. വിദ്യാര്‍ത്ഥിനികള്‍ക്ക് തുടര്‍ച്ചയായി അസുഖങ്ങള്‍ വരുന്ന കാര്യവും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

മറ്റൊരു കെട്ടിടത്തിലേക്ക് സ്‌കൂള്‍ മാറ്റണമെന്ന ആവശ്യത്തെ ഒരാളും അംഗീകരിച്ചില്ല. സ്‌കൂളില്‍ വരാനുള്ള ഭയം കാരണം നിരവധി പെണ്‍കുട്ടികളാണ് പഠനം പാതിവഴിയില്‍ അവസാനിപ്പിച്ചത്. എന്നിട്ടും സ്‌കൂള്‍ മാനേജ്‌മെന്റിന്റെ മനസ്സ് മാറിയിട്ടില്ല. പ്രേത സാന്നിധ്യമുള്ള ഈ കെട്ടിടത്തില്‍ പഠിക്കുമ്പോഴുണ്ടാക്കുന്ന അരക്ഷിതാവസ്ഥ ഞങ്ങളുടെ പഠനത്തെ മോശമായി ബാധിക്കുന്നുണ്ടെന്നും മറ്റൊരു വിദ്യാര്‍ത്ഥിനി പറഞ്ഞു. കുട്ടികളുടെ പ്രതിഷേധം ശക്തമായതോടെ ഉദ്യോഗസ്ഥര്‍ ഗൗരവം തിരിച്ചറിഞ്ഞിരിക്കുകയാണ്. സ്‌കൂള്‍ പ്രവര്‍ത്തനം നിലവിലെ കെട്ടിടത്തില്‍ നിന്ന് മാറ്റണമെന്നാണ് ഇപ്പോള്‍ അധ്യാപകര്‍ അടക്കം നിലപാടെടുത്തിരിക്കുന്നത്.

ഇപ്പോഴത്തെ കെട്ടിടത്തില്‍ വേണ്ടത്ര സ്ഥല സൗകര്യമില്ല. മുറികളും വേണ്ടത്രയില്ല. കെട്ടിടമുടമയോട് ഇതിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന് അത് സാധിക്കില്ല. ദുബായിലാണ് ഇതിന്റെ ഉടമ. അതുകൊണ്ട് മറ്റൊരു കെട്ടിടത്തിലേക്ക് സ്‌കൂള്‍ മാറുകയാണ്. സ്‌കൂളിലെത്തി വിദ്യാര്‍ത്ഥിനികളോട് സംസാരിക്കുകയും അവരുടെ പരാതികളിലെ സത്യാവസ്ഥ ബോധ്യപ്പെടുകയും ചെയ്തിട്ടുണ്ട്. സ്‌കൂളിന്റെ പ്രവര്‍ത്തനം മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റുന്നത് വരെ കുട്ടികളെ നിലവിലെ സ്‌കൂളിലെത്തിക്കാന്‍ നിര്‍ബന്ധിക്കരുതെന്നും, പുതിയ കെട്ടിടത്തിലേക്ക് മാറുന്നത് വരെ ക്ലാസുകള്‍ ഓണ്‍ലൈനായി നടത്തണമെന്നും അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications