കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഗുലാം നബി ആസാദ് കശ്മീര്‍ മുഖ്യമന്ത്രിയാകും'; ബിജെപിയോട് അടുക്കുമോ?

Google Oneindia Malayalam News

ശ്രീനഗര്‍: മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിന്റെ രാജി കോണ്‍ഗ്രസിനെ ഞെട്ടിച്ചിരിക്കുകയാണ്. ഗുലാം നബി ആസാദിന് പിന്തുണയുമായി കശ്മീരിലെ നിരവധി കോണ്‍ഗ്രസ് നേതാക്കളും പാര്‍ട്ടി വിട്ടിട്ടുണ്ട്. ഇപ്പോഴിതാ ഗുലാം നബി ആസാദ് ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയാകും എന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് അമിന്‍ ഭട്ട്.

ഗുലാം നബി ആസാദുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു മുന്‍ എം എല്‍ എ കൂടിയായ അമിന്‍ ഭട്ടിന്റെ പ്രതികരണം. പാര്‍ട്ടി വിട്ട ഉടനെ സ്വന്തം തട്ടകമായ കശ്മീരില്‍ പാര്‍ട്ടി രൂപീകരിക്കുമെന്ന് ഗുലാം നബി ആസാദ് പ്രഖ്യാപിച്ചിരുന്നു. മുന്‍ എം എല്‍ എമാര്‍ അടക്കം നിരവധി പേരുടെ പിന്തുണ ഗുലാം നബി ആസാദിനുണ്ട്.

മകനുള്ള അംബാനിയുടെ സ്‌നേഹസമ്മാനം ദുബായിലെ ആഢംബര വീട്; വില എത്രയെന്നറിയാമോ?മകനുള്ള അംബാനിയുടെ സ്‌നേഹസമ്മാനം ദുബായിലെ ആഢംബര വീട്; വില എത്രയെന്നറിയാമോ?

1

ഞങ്ങള്‍ മുന്നോട്ടുള്ള വഴി ചര്‍ച്ച ചെയ്യും, ഞങ്ങള്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ (ബി ജെ പി) ബി ടീമല്ല, അമിന്‍ ഭട്ട് പറഞ്ഞു. അതേസമയം പാര്‍ട്ടി വിട്ടതിന് പിന്നാലെ ഗുലാം നബി ആസാദിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഗുലാം നബി ആസാദ് ബി ജെ പിയോട് പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മൃദുസമീപനമാണ് കാണിക്കുന്നത് എന്നും നേതാക്കള്‍ വിമര്‍ശിച്ചിരുന്നു.

2

പുതിയ പാര്‍ട്ടി രൂപീകരിച്ചാലും ഗുലാം നബി ആസാദ് ബി ജെ പി പാളയത്തില്‍ തന്നെ എത്തുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍ പുതിയ പാര്‍ട്ടി ഉടന്‍ പ്രഖ്യാപിക്കുമെന്നും ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പിന് അവിടെ പാര്‍ട്ടിയുടെ ആദ്യത്തെ യൂണിറ്റ് ആരംഭിക്കും എന്നുമാണ് ഗുലാം നബി ആസാദ് പ്രഖ്യാപിച്ചിരിക്കുന്നത്.

3

ഒരു ദേശീയ പാര്‍ട്ടി ആരംഭിക്കാന്‍ തനിക്കിപ്പോള്‍ ഒരു തിടുക്കമില്ല എന്നും ഗുലാം നബി ആസാദ് വ്യക്തമാക്കിയിരുന്നു. ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ പുതിയ പാര്‍ട്ടിയുടെ രൂപീകരണം സംബന്ധിച്ച കൂടുതല്‍ വിശദംശങ്ങള്‍ ഗുലാം നബി ആസാദ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. തന്റെ അണികളെ കാണുന്നതിനായി സെപ്റ്റംബര്‍ നാലിന് ഗുലാം നബി ജമ്മു സന്ദര്‍ശിക്കും.

കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിയുമോ? നേതൃയോഗം വിളിച്ച് സിപിഎം, യെച്ചൂരിയും കാരാട്ടും പങ്കെടുക്കുംകോടിയേരി സെക്രട്ടറി സ്ഥാനം ഒഴിയുമോ? നേതൃയോഗം വിളിച്ച് സിപിഎം, യെച്ചൂരിയും കാരാട്ടും പങ്കെടുക്കും

4

അവിടെ വെച്ച് പുതിയ പാര്‍ട്ടി രൂപീകരണം സംബന്ധിച്ച പ്രഖ്യാപനം നടത്താന്‍ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി തന്റെ സ്വാധീനം വ്യാപിപ്പിക്കാനും ഊട്ടിയുറപ്പിക്കാനുമാണ് ഗുലാം നബി ആസാദ് ലക്ഷ്യമിടുന്നത്. ഗാന്ധി കുടുംബത്തേയും സംഘടനാ നേതൃത്വത്തെയും രൂക്ഷമായി വിമര്‍ശിച്ചാണ് ഗുലാം നബി ആസാദ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്.

5

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ അഭിസംബോധന ചെയ്ത കത്തില്‍, മുതിര്‍ന്ന നേതാക്കളെ മാറ്റിനിര്‍ത്തുന്നതും അനുഭവപരിചയമില്ലാത്ത കൂട്ടാളികളുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനവുമാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകുന്നതിന് കാരണമായി ഗുലാം നബി ആസാദ് ചൂണ്ടിക്കാട്ടുന്നത്. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ സ്വാധീനം കുറയുന്നതിനും തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിനും രാഹുല്‍ ഗാന്ധിയെ അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

6

ദീര്‍ഘനാളായി കോണ്‍ഗ്രസിന്റെ ഉന്നത പദവികള്‍ വഹിച്ചിരുന്ന വ്യക്തിയായിരുന്നു ഗുലാം നബി ആസാദ്. നിര്‍ണായക ഘട്ടങ്ങളില്‍ കോണ്‍ഗ്രസിന്റെ തന്ത്രങ്ങള്‍ക്കെല്ലാം നേതൃത്വം നല്‍കിയിരുന്ന നേതാവ് കൂടിയാണ്. കഴിഞ്ഞ കുറച്ചുകാലങ്ങളായി പാര്‍ട്ടിയില്‍ ആസാദ് അസ്വസ്ഥനായിരുന്നു. രാജ്യസഭാ സീറ്റ് നല്‍കാത്തതോടെ അത് മൂര്‍ച്ഛിച്ചു. പിന്നാലെയാണ് രാജി പ്രഖ്യാപിച്ചത്.

കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിയുമോ? നേതൃയോഗം വിളിച്ച് സിപിഎം, യെച്ചൂരിയും കാരാട്ടും പങ്കെടുക്കുംകോടിയേരി സെക്രട്ടറി സ്ഥാനം ഒഴിയുമോ? നേതൃയോഗം വിളിച്ച് സിപിഎം, യെച്ചൂരിയും കാരാട്ടും പങ്കെടുക്കും

English summary
Ghulam Nabi Azad will be the CM of Jammu and Kashmir says Former Youth congress President
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X