Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യപിച്ചെത്തി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച അച്ഛനെ പതിനാലുകാരിയായ മകള്‍ തലയ്ക്കടിച്ചു കൊന്നു...

വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്താണ് കോളേജ് അധ്യാപകനായ പിതാവ് മകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്.

ആഗ്ര: മദ്യപിച്ചെത്തി മകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച അച്ഛനെ പതിനാലുകാരിയായ മകള്‍ തലയ്ക്കടിച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ ബയ്‌റേലിയില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്താണ് കോളേജ് അധ്യാപകനായ പിതാവ് മകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്.

മദ്യപിച്ച ശേഷം രാത്രി ഏറെ വൈകിയാണ് പിതാവ് വീട്ടിലെത്തിയത്. തുടര്‍ന്ന് മുറിയില്‍ ഉറങ്ങുകയായിരുന്ന മകളുടെയടുത്ത് അശ്ലീലച്ചുവയില്‍ സംസാരിക്കുകയും മകളെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. പിതാവിന്റെ പീഡനത്തില്‍ നിന്ന് രക്ഷപ്പെടാനായി മുറിയില്‍ നിന്ന് മകള്‍ അടുക്കളയിലേക്ക് ഓടിപ്പോവുകയായിരുന്നു. പിന്നാലെത്തിയ പിതാവ് വീണ്ടും ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതോടെയാണ് അടുക്കളയിലുണ്ടായിരുന്ന ഇരുമ്പ് വടി ഉപയോഗിച്ച് മകള്‍ അച്ഛന്റെ തലയ്ക്കടിച്ചത്.

ബന്ധുവീട്ടില്‍ പോയിരുന്ന അമ്മയെ സംഭവം വിളിച്ചറിയിച്ച മകള്‍ പിതാവിനെ ആശുപത്രിയിലെത്തിക്കാനായി ആംബുലന്‍സ് വിളിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് അയല്‍വീട്ടുകാരെ വിവരമറിയിക്കാനുള്ള ശ്രമവും പരാജയപ്പെട്ടു. ഒടുവില്‍ അമ്മയെത്തിയ ശേഷമാണ് പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയില്‍ വെച്ചാണ് പിതാവ് മരണപ്പെട്ടത്. സംഭവത്തില്‍ മകള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

മദ്യപിച്ച് വീട്ടിലെത്തി...

മദ്യപിച്ച് വീട്ടിലെത്തി...

44 വയസുകാരനായ കോളേജ് അധ്യാപകനായ പിതാവ് മദ്യപിച്ച് ലക്കുക്കെട്ടാണ് സംഭവ ദിവസം വീട്ടിലെത്തിയത്.

ഉറങ്ങുകയായിരുന്ന മകളെ വിളിച്ചുണര്‍ത്തി...

ഉറങ്ങുകയായിരുന്ന മകളെ വിളിച്ചുണര്‍ത്തി...

ഉറങ്ങുകയായിരുന്ന മകളെ വിളിച്ചുണര്‍ത്തിയ ശേഷം അശ്ലീലച്ചുവയില്‍ സംസാരിക്കാന്‍ തുടങ്ങിയ പിതാവ് പിന്നീട് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് മകള്‍ പറഞ്ഞത്.

കമ്പിവടി കൊണ്ട് തലയ്ക്കടിച്ചു...

കമ്പിവടി കൊണ്ട് തലയ്ക്കടിച്ചു...

പിതാവിന്റെ പീഡനത്തില്‍ നിന്ന് രക്ഷനേടാനായി മുറിയില്‍ നിന്ന് ഇറങ്ങിയോടിയെങ്കിലും പിതാവും മകളെ പിന്തുടര്‍ന്ന് അടുക്കളയിലെത്തി. വീണ്ടും ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് അടുക്കളയിലുണ്ടായിരുന്ന കമ്പി വടി കൊണ്ട് പിതാവിന്റെ തലയ്ക്കടിച്ചതെന്ന് മകള്‍ പറഞ്ഞു.

അമ്മയെ വിളിച്ചറിയിച്ചു...

അമ്മയെ വിളിച്ചറിയിച്ചു...

അടിയേറ്റ് നിലത്ത് വീണ പിതാവിനെ ആശുപത്രിയിലെത്തിക്കാനായി ആംബുലന്‍സ് വിളിച്ചെങ്കിലും കിട്ടിയില്ലെന്നാണ് മകള്‍ പറഞ്ഞത്. തുടര്‍ന്ന് ബന്ധുവീട്ടില്‍ പോയിരുന്ന അമ്മയെ വിളിച്ചുവരുത്തിയ ശേഷമാണ് പിതാവിനെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഇയാള്‍ മരണപ്പെട്ടിരുന്നു.

അനാവശ്യമായി സ്പര്‍ശിക്കാറുണ്ടെന്ന് പെണ്‍കുട്ടി...

അനാവശ്യമായി സ്പര്‍ശിക്കാറുണ്ടെന്ന് പെണ്‍കുട്ടി...

പിതാവില്‍ നിന്ന് മുന്‍പും മോശമായ അനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന് മകള്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. തന്റെ സ്വകാര്യ ഭാഗങ്ങളില്‍ പിതാവ് അനാവശ്യമായി സ്പര്‍ശിക്കാന്‍ ശ്രമിക്കാറുണ്ടെന്നും, അശ്ലീലച്ചുവയില്‍ സംസാരിക്കാറുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു.

മഹിളാ മന്ദിരത്തിലേക്കയച്ചു...

മഹിളാ മന്ദിരത്തിലേക്കയച്ചു...

നഗരത്തിലെ പ്രമുഖ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിക്കെതിരെ കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയെ മഹിളാ മന്ദിരത്തിലേക്കയച്ചതായും പോലീസ് അറിയിച്ചു.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പോലീസ്...

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പോലീസ്...

എന്നാല്‍ കൊല്ലപ്പെട്ട അധ്യാപകന്റെ ഭാര്യയും ബന്ധുക്കളും ചേര്‍ന്നാണ് ഇയാളെ കൊലപ്പെടുത്തിയതെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും. വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+