കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍ത്തവചിത്രം നിരോധിച്ച ഇന്‍സ്റ്റാഗ്രാമിനെതിരേ പ്രതിഷേധവുമായി റുപികൗര്‍

  • By Mithra Nair
Google Oneindia Malayalam News

അന്നും ഇന്നും ഇന്ത്യക്കാര്‍ ആര്‍ത്തവത്തെ ചിത്രികരിച്ചിരിക്കുന്നത് മോശമായാണ്. സാങ്കേതികമായും ശാസ്ത്രീയമായും വളരെയധികം പുരോഗമിച്ചിട്ടും ആര്‍ത്തവത്തെ നാം ഇപ്പോഴും അവജ്ഞയോടെയാണ് കാണുന്നത്. ആര്‍ത്തവമുള്ള സ്ത്രീയെ സമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നാണ് ഇന്നും ഇന്ത്യയിലെ ഒരു വിഭാഗത്തിന്റെ കാഴ്ചപ്പാട്.

ഇന്നും ചില ഗോത്രങ്ങളില്‍ ആര്‍ത്തവം ബാധിച്ച സ്ത്രീകള്‍ കാലിത്തൊഴുത്തില്‍ താമസിക്കന്നുണ്ട്. അടുക്കളയില്‍ കയറാനോ ഭക്ഷണം പാകം ചെയ്യാനോ ഇവര്‍ക്ക് അനുവാദമില്ല. കാലമെത്ര കഴിഞ്ഞാലും സ്ത്രീകളുടെ ഈ ശാരീരിക പ്രത്യേകത അശുദ്ധിയായിത്തന്നെയാണ് ഇന്ത്യതില്‍ കണക്കാക്കപ്പെടുന്നത്. എന്തും തുറന്നു പറയാവുന്നും വേദിയായായും വിശാലമായ കാഴ്ചപ്പാടുകള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വേദിയായും കാണുന്ന സോഷ്യല്‍ മീഡയയും ഇത്തരം വിശുദ്ധികള്‍ കാത്തു സൂക്ഷിക്കുന്നുണ്ട്.

rupikour.jpg

ആര്‍ത്തവത്തിനും സോഷ്യല്‍ മീഡിയയും ഭ്രഷ്ട് കല്‍പ്പിക്കുന്നുവെന്ന് റുപി കൗര്‍ എന്ന പെണ്‍കുട്ടി പറയുന്നു. താന്‍ ഇന്‍സ്‌റ്റോഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം നീക്കം ചെയ്തതിനെയാണ് രുപി കൗര്‍ ചോദ്യം ചെയ്തത്. ആര്‍ത്തവത്തെ ക്കുറിച്ച് ആളുകള്‍ സംസാരിക്കുന്നു. ദിവസവും സാനിറ്ററി നാപ്കിനുകളുടെ പരസ്യം കാണുന്നു. എന്നാല്‍ ഋതുമതിയായിരിക്കുന്ന ഒരു പെണ്‍കുട്ടിയുടെ ചിത്രം പോസ്റ്റ് ചെയ്തത് സോഷ്യല്‍ മീഡിയിയിലെ ആളുകള്‍ക്ക് പിടിച്ചില്ലത്രേ.
rupi2.

വികാരം വ്രണപ്പെടുമെന്നു പറഞ്ഞ് താന്‍ പോസ്റ്റ് ചെയ്ത ചിത്രം നീക്കം ചെയ്ത ഇന്‍സ്റ്റോഗ്രാമിനും ടംബ്ലറിനുമെതിരേ റുപി കൗര്‍ കത്തെഴുതി. താന്‍ അപ്‌ലോഡ് ചെയ്ത ചിത്രം അശ്ലീലമല്ലെന്നും ആര്‍ത്തവത്തെ അശ്ലീലമായി കാണുന്ന നിലാപാട് ശരിയല്ലെന്നും കത്തില്‍ പറയുന്നു. ചിത്രം പ്രസിദ്ധീകരിക്കാത്ത ഇന്‍സ്റ്റോഗ്രാമിനെതിരേ പ്രതിഷേധമെന്ന നിലയില്‍ രുപി സ്വന്തമായി വൈബ്‌സൈറ്റ് ഉണ്ടാക്കി ചിത്രം പ്രസിദ്ധീകരിച്ചിരിക്കുകയാണിപ്പോള്‍.

English summary
india's rather appalling attitude towards women is something that's going from bad to just outright ridiculous.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X