Get Updates
Get notified of breaking news, exclusive insights, and must-see stories!

'വിദ്വേഷത്തിന് വിത്ത് പാകി,മതസൗഹർദ്ദം തകർത്തു';ബിജെപി സർക്കാരിന് വട്ടപൂജ്യം മാർക്കിട്ട് കോൺഗ്രസ്

ബെംഗളൂരു; കർണാടകയിൽ ഒന്നാം വാർഷികം ആഘോഷിക്കാനൊരുങ്ങുന്ന ബിജെപി സർക്കാരിന് പൂജ്യം മാർക്ക് നൽകി കോൺഗ്രസ്. വിദ്വേഷത്തിന്റെ വിത്ത് പാകുകയും മത സൗഹാർദ്ദം തകർക്കുകയും ചെയ്യുക എന്നത് മാത്രമാണ് ബൊമ്മി സർക്കാരിന് സാധിച്ചതെന്നും സർക്കാരിന് കീഴിൽ വലിയ അഴിമതിയാണ് ബി ജെ പി നടത്തിയതെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.

ഒരു രക്ഷയുമില്ല...സാരിയിലെ സുന്ദരിയെന്നാൽ സാധിക എന്ന് പറയേണ്ടി വരുമോ?വൈറലായി നടിയുടെ ചിത്രങ്ങൾ

1


സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാർ, സംസ്ഥാന നിയമസഭയിലെയും കൗൺസിലിലെയും പ്രതിപക്ഷ നേതാക്കളായ സിദ്ധരാമയ്യ, ബി കെ ഹരിപ്രസാദ് എന്നിവർ സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ബി ജെ പി സർക്കാരിനെ കോൺഗ്രസ് കടന്നാക്രമിച്ചത്. 'ജൂലൈ 28 ന് ബൊമ്മൈ അധികാരത്തിൽ ഏറിയിട്ട് ഒരു വർഷം ആഘോഷിക്കുകയാണ്, എന്നാൽ യഥാർത്ഥത്തിൽ ബി ജെ പി അധികാരത്തിൽ വന്നിട്ട് ജൂലൈ 26 ന് മൂന്ന് വർഷം തികയുകയാണ്. ബി എസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി രണ്ട് വർഷവും ബൊമ്മിയയുടെ കീഴിൽ ഒരു വർഷവും. യെദ്യൂരപ്പയുടെ തണലിൽ ഭരണം നടത്തുന്നില്ലെന്ന് ജനങ്ങളെ കാണിക്കാനാണ് ബൊമ്മി തന്റെ ഭരണത്തിന്റെ ഒരു വർഷം ആഘോഷിക്കുന്നതെന്നും കോൺഗ്രസ് പരിഹസിച്ചു.

2


'ആർഎസ്‌എസിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ യെദ്യൂരപ്പ ശ്രമിക്കുകയെങ്കിലും ചെയ്തിരുന്നു. എന്നാൽ ബൊമ്മി ആർഎസ്എസ് പിടിയിൽ പൂർണമായും അകപ്പെട്ടു. സംഘടന അനുശാസിക്കുന്നത് എന്താണോ അത് മാത്രമാണ് ബൊമ്മി ചെയ്തത്. ബൊമ്മിക്ക് കീഴിൽ കർണാടകയുടെ ചരിത്രത്തിൽ ഇതുവരെ നടക്കാത്ത അത്രയും വലിയ അഴിമതികൾ നടന്നു. ആദ്യമായി കരാറുകാർക്ക് 40 ശതമാനം കമ്മീഷൻ നൽകേണ്ടി വന്നു, വികസനം വട്ടപൂജ്യമാണ്. ഈ സർക്കാരിന് പൂജ്യം മാർക്കാണ് താൻ നൽകുന്നത്',പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പറഞ്ഞു.

3


ജനങ്ങൾക്ക് വാഗ്ദാനം ചെയ്ത 10 ശതമാനം കാര്യങ്ങൾ പോലും നടപ്പാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല.ഹിജാബ്, ഹലാൽ തുടങ്ങിയ പ്രശ്‌നങ്ങൾ സംസ്ഥാനത്തെ ക്രമസമാധാന നില തകർത്തു, സിദ്ധരാമയ്യ വിമർശിച്ചു. ബൊമ്മിക്ക് കീഴിൽ ബെംഗളൂരു അഴിമതികളുടെ തലസ്ഥാനമായി മാറിയെന്ന് ഡികെ ശിവകുമാർ വിമർശിച്ചു. ഒരു വർഷത്തെ നേട്ടങ്ങൾ കാര്യമായി ഉയർത്തിക്കാട്ടാൻ ഇല്ലാത്തതിനാലാണ് പ്രധാനമന്ത്രിയും അമിത് ഷായും സർക്കാരിന്റെ വാർഷികാഘോഷങ്ങളിൽ പങ്കെടുക്കാതിരുന്നത്. ബൊമ്മി സർക്കാരിന് കീഴിൽ ആർക്കാണ് നേട്ടമുമഅടായത്? കർഷകർക്ക് നേട്ടമുണ്ടായില്ല, യുവാക്കൾക്ക് തൊഴിൽ ലഭിച്ചില്ല, നടന്നത് അഴിമതി മാത്രമാണ്. സംസ്ഥാനത്ത് വർധിച്ച് വരുന്ന സദാചാര ആക്രമണങ്ങൾക്ക് പിന്നിൽ ബി ജെ പി പ്രവർത്തകരാണ്. എന്തിന് സംസ്ഥാനത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ തന്നെ ബിജെപി സർക്കാർ തകർത്തുവെന്നും ഡികെ ശിവകുമാർ വിമർശിച്ചു. ബിജെപി ഒന്നാം വാർഷിക പരിപാടിയായ 'ജനോത്സവ'യെ അഴിമതിയുടെ ആഘോഷം എന്നും നേതാക്കൾ കുറ്റപ്പെടുത്തി.

4


അതേസമയം ബൊമ്മി സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ബി ജെ പി ദേശീയ നേതൃത്വത്തിനും അതൃപ്തിയുണ്ടെന്നാണ് സൂചനകൾ. നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വികസന വിഷയം ചർച്ചയാക്കുന്നതിന് പകരം ഹിജാബ് പോലുള്ള വിവാദങ്ങൾ മാത്രം ചർച്ചയാകുന്നത് തിരിച്ചടിയാകുമെന്നാണ് ദേശീയ നേതൃത്വത്തിന്റെ ആശങ്ക. ഈ സാഹചര്യത്തിൽ ഉടൻ തന്നെ മന്ത്രിസഭ പുനഃസംഘടന ഉണ്ടായേക്കുമെന്നുള്ള റിപ്പോർട്ടുകൾ ഉണ്ട്. ഒന്നാം വാർഷികാഘോഷ പരിപാടികൾക്കെത്തുന്ന പാർട്ടി ദേശീയ അധ്യക്ഷൻ‍ ജെപി നദ്ദയുമായി മന്ത്രിസഭ പുനഃസംഘടന ചർച്ച ചെയ്യുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ബസവരാജ് ബൊമ്മി വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയെ ഉൾപ്പെടെ മാറ്റിയുള്ള പുനഃസംഘടന ഉണ്ടാകുമോ എന്നാണ് ഇപ്പോൾ ഉറ്റുനോക്കപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+