ഡാര്‍ജിലിങ്ങ് കത്തുന്നു!! ഗൂര്‍ഖാ ജനമുക്തി മോര്‍ച്ചാ പ്രവര്ത്തകന് കൊല്ലപ്പെട്ടു!!
പോലീസുമായുള്ള ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്ന് ഗൂര്‍ഖാ ജനമുക്തി മോര്‍ച്ചാ പ്രവര്‍ത്തകര്‍
ഡാര്‍ജിലിങ്ങ്: പശ്ചിമബംഗാളിലെ ഡാര്‍ജിലിങ്ങില്‍ നടക്കുന്ന ഗൂര്‍ഖാ പ്രക്ഷോഭത്തില്‍ ഗൂര്‍ഖാ ജനമുക്തി മോര്‍ച്ചാ പ്രവര്ത്തകന് കൊല്ലപ്പെട്ടു. താഷി ഭൂട്ടിയ എന്നയാളാണ് കൊല്ലപ്പെട്ടത്.
പോലീസുമായുള്ള ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്ന് ഗൂര്‍ഖാ ജനമുക്തി മോര്‍ച്ചാ പ്രവര്‍ത്തകര്‍ അറിയിച്ചു. വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. സംഭവത്തെത്തുടര്‍ന്ന് ഡാര്‍ജിലിങ്ങിന്റെ വിവിധ ഭാഗങ്ങളില്‍ റാലിയും മാര്‍ച്ചും നടന്നു.
സ്വതന്ത്ര ഗൂര്‍ഖാ ലാന്‍ഡ് എന്ന തങ്ങളുടെ ആവശ്യത്തിന് പരിഹാരം കാണണമെന്ന് ഗൂര്‍ഖാ ജനമുക്തി മോര്‍ച്ചാ പ്രവര്‍ത്തകര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തങ്ങളുടെ മൂന്ന് പ്രവര്‍ത്തകര്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടതായും ഇവര്‍ ആരോപിച്ചു.
എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഈ വാദത്തെ എതിര്‍ക്കുകയാണ്. പോലീസ് വെടിവെപ്പില്‍ പ്രവര്‍ത്തകരാരും കൊല്ലപ്പെട്ടിട്ടില്ല എന്നതാണ് സര്‍ക്കാര്‍ നിലപാട്.

സംസ്ഥാനം പ്രതിസന്ധിയില്‍
ഗൂര്‍ഖാ കലാപത്തിനു പുറമേ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന വര്‍ഗ്ഗീയ കലാപങ്ങള്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്. പ്രശ്നം ഒന്നും ഇല്ലെന്നും അന്തരീക്ഷം ശാന്തമാണെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജി ആവര്‍ത്തിച്ചു പറയുമ്പോഴും സംസ്ഥാനത്ത് പ്രക്ഷോഭങ്ങള്‍ തുടരുകയാണ്.

വിനോദസഞ്ചാരികളും
നിരവധി വിനോദ സഞ്ചാരികളെത്തുന്ന പ്രദേശമാണ് ഡാര്‍ജിലിങ്ങ്. സമരം ആരംഭിച്ചതിനെത്തുടര്‍ന്ന് ഇവിടെയെത്തിയ വിനോദ സഞ്ചാരികള്‍ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ്. ഡാര്‍ജിലിങ്ങ് ലക്ഷ്യമാക്കിയെത്തുന്ന വിനോദ സഞ്ചാരികളില്‍ ചിലര്‍ സിക്കിം സന്ദര്‍ശിച്ച് മടങ്ങിപ്പോകുകയാണ്.

ആവശ്യം സ്വതന്ത്ര ഗൂര്‍ഖാ ലാന്‍ഡ്
പ്രത്യക ഗൂര്‍ഖാ ലാന്‍ഡ് എന്ന ആവശ്യമുന്നയിച്ചാണ് ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച പ്രവര്‍ത്തകര്‍ സമരം ചെയ്യുന്നത്. ഗൂര്‍ഖാ ലാന്‍ഡ് എന്ന സ്വപ്നം നേടാനായി ജയിക്കുക, അല്ലെങ്കില്‍ മരിക്കുക എന്ന പോരാട്ടത്തിന് തയ്യാറാവേണ്ടതുണ്ടെന്ന് ഗൂര്‍ഖ ജനമുക്തി മോര്‍ച്ച നേതാവ് ബിമല്‍ ഗുരുങ് അജ്ഞാത കേന്ദ്രത്തില്‍ നിന്നും ആഹ്വാനം ചെയ്തിരുന്നു. ബിമല്‍ ഗുരുങിന്റെ സന്ദേശം മലയോര മേഖലയില്‍ വ്യാപകമായി വിതരണം ചെയ്തിട്ടുണ്ട്.

സമരം ശക്തം
ഗൂര്‍ഖ ജനമുക്തി മോര്‍ച്ച നേതാക്കളുടെ വീടുകളില്‍ നടത്തിയ റെയ്ഡില്‍ ഒട്ടേറെ ആയുധങ്ങളും പിടിച്ചെടുത്തിരുന്നു. പ്രത്യേക സംസ്ഥാനമെന്ന ആവശ്യം മാറ്റിവെച്ച് പ്രാദേശിക സ്വയംഭരണ സമിതിക്ക് ജിജെഎം പ്രവര്‍ത്തകര്‍ സമ്മതിച്ചിരുന്നെങ്കിലും ഈയിടെ വീണ്ടും പഴയ ആവശ്യം ഉന്നയിച്ച് സമരം ശക്തമാക്കിയിരിക്കുകയാണ്.

വേണ്ടി വന്നാല്‍ ആത്മാഹൂതി വരെ!
പ്രത്യേക ഗൂര്‍ഖാ സംസ്ഥാനമെന്ന ആവശ്യം നേടിയെടുക്കാന്‍ അനിശ്ചിത കാല സത്യാഗ്രഹം മുതല്‍ തെലങ്കാന സ്റ്റൈലില്‍ ആത്മാഹൂതി വരെയുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുമെന്ന് ഗൂര്‍ഖാ ജനമുക്തി മോര്‍ച്ചയുടെ യുവജനവിഭാഗം പ്രസിഡന്റ് പ്രകാശ് ഗുരങ്ങ് പറഞ്ഞിരുന്നു.

തെലങ്കാന സ്റ്റൈലില്‍
2009 മുതല്‍ 2012 വരെയുള്ള കാലയളവില്‍ തെലുങ്കു സംസാരിക്കുന്നവര്‍ക്കായി പ്രത്യേക സംസ്ഥാനമെന്ന ആവശ്യം നേടിയെടുക്കാനുള്ള സമരത്തില്‍ 15 ഓളം ആളുകള്‍ തീയില്‍ ചാടി ആത്മഹത്യ ചെയ്തതായി പ്രകാശ് ഗുരങ്ങ് ചൂണ്ടിക്കാട്ടി. സമരങ്ങള്‍ക്കൊടുവില്‍ 2014 ലാണ് തെലങ്കാന സംസ്ഥാനം രൂപീകരിക്കപ്പെട്ടത്.

വിദ്യാര്‍ത്ഥികളും പ്രതിസന്ധിയില്‍
ഡാര്‍ജിലിങ്ങിലെ റസിഡന്റ് സ്കൂളുകളില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കു പുറമേ ബംഗ്ലാദേശ്, നേപ്പാള്‍, തായ്ലന്റ്, ഹോങ്കോങ്ങ്, ഭൂട്ടാന് എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും ഇവിടുത്തെ റസിഡന്റ് സ്കൂളുകളില്‍ പഠിക്കുന്നുണ്ട്. ഇവര്‍ക്കുള്ള ഭക്ഷണ വിതരണവും തടസ്സപ്പെട്ടിരിക്കുകയാണ്.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications