ബിജെപിക്കെതിരായ പോരാട്ടത്തിന് കോണ്‍ഗ്രസിനോടൊപ്പം ഞങ്ങളുമുണ്ട്; സഖ്യത്തിന് തയ്യാറായി ജിഎഫ്പി
പനാജി; 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റുകളുടെ എണ്ണത്തില്‍ ബിജെപിയേക്കാള്‍ ഏറെ മുന്നില്‍ എത്തിയിട്ടും കോണ്‍ഗ്രസ് അധികാരത്തില്‍ എത്താന്‍ കഴിയാതെ പോയ സംസ്ഥാനമായിരുന്നു ഗോവ. ആകെ 70 സീറ്റുകളുള്ള നിയമസഭയില്‍ 17 സീറ്റുകളായിരുന്നു 2017 ല്‍ കോണ്‍ഗ്രസിന് ലഭിച്ചത്. മറുവശത്ത് ബിജെപിക്ക് 13 സീറ്റുകളാണ് ലഭിച്ചതെങ്കിലും പ്രാദേശിക കക്ഷികളെ കൂടെ നിര്‍ത്തി അവര്‍ ഭരണം പിടിച്ചു. ഇതിന് പിന്നാലെ കോണ്‍ഗ്രസില്‍ നിന്നടക്കമുള്ളവരെ മറുകണ്ടം ചാടിച്ച് ബിജെപി തങ്ങളുടെ അംഗ സഖ്യ 27 ല്‍ എത്തിക്കുകയും ചെയ്തു.
എന്നാല്‍ സംസ്ഥാനം മറ്റൊരു നിയമസഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുമ്പോള്‍ ബിജെപിക്ക് മുന്നില്‍ കാര്യങ്ങള്‍ അത്ര സുഖകരമല്ല. വിശാല പ്രതിപക്ഷം രൂപികരിച്ച് ബിജെപിക്കെതിരെ പോരാടണമെന്നാണ് അവരുടെ മുന്‍ സഖ്യകക്ഷിയായിരുന്നു ജിഎഫ്പി അടക്കം ആവശ്യപ്പെടുന്നത്. കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് ഞങ്ങളുടെ വാതിലുകള്‍ എപ്പോഴും തുറന്ന് കിടക്കുകയാണെന്നും അവര്‍ വ്യക്തമാക്കുന്നു.

സംസ്ഥാന നിർവാഹക സമിതി ബുധനാഴ്ച യോഗം ചേർന്നുകൊണ്ടാണ് 2022-ലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി വിരുദ്ധ സഖ്യം രൂപീകരിക്കാൻ ഗോവ ഫോർവേഡ് പാർട്ടി (ജിഎഫ്പി) ഏകകണ്ഠമായി ആവശ്യപ്പെട്ടിരിക്കുന്നത്. സഖ്യ രൂപീകരണ ചര്‍ച്ചകള്‍ കോണ്ഡഗ്രസ് ഗൗരവത്തോടെ കാണണം. ഇത് സംബന്ധിച്ചുള്ള തീരുമാനം ഉടനടി ഉണ്ടാവണമെന്നും ജിഎഫ്പി പ്രസിഡന്റ് വിജയ് സർദേശായി പറഞ്ഞു.
പ്രിയപ്പെട്ടവരോടൊപ്പമുള്ള സന്തോഷ നിമിഷങ്ങള്‍: പുത്തന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നടി ശ്രുതി ലക്ഷ്മി

ബിജെപിക്ക് എതിരാണെന്ന് അവകാശപ്പെടുന്ന ചിലരുണ്ട്. എന്നാല്‍ അവര്‍ ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കാൻ മാത്രം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരും ബിജെപിയുടെ ഏജന്റുമാരുമാണ്. അവർക്ക് വലിയ ധനസഹായം നല്‍കി അവരെ പിന്തുണയ്ക്കാനും ആളുകള്‍ രംഗത്തുണ്ട്. ഇത് തിരിച്ചറിയപ്പെടേണ്ടതുണ്ടെന്നും സര്‍ദേശായി വ്യക്തമാക്കി.

ബിജെപി വിരുദ്ധ സഖ്യം രൂപീകരിക്കുന്നത് സംബന്ധിച്ച് മുഖ്യധാരാ പ്രതിപക്ഷ പാർട്ടി നിരന്തരം ചര്‍ച്ചകള‍് നടത്തുന്നത് അല്ലാതെ വ്യക്തമായ ഒരു തീരുമാനം ഉണ്ടായില്ല. ഇത് ആളുകളില്‍ സംശയം ഉണ്ടാക്കും. അവരുടെ വിശ്വാസം ആര്‍ജ്ജിക്കണമെങ്കില്‍ ശക്തമായ ഒരു തീരുമാനം ഉണ്ടാവണം. ഗോവയിലും കാര്യങ്ങള്‍ ഇങ്ങനെയാണ്. ബിജെപിക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസിനൊപ്പം ചേരാന്‍ ഞങ്ങള്‍ തയ്യാറാണെന്ന് ഇവിടെ വ്യക്തമാക്കുകയാണ്. അന്തിമ തീരുമാനം ഉണ്ടാവേണ്ടത് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നാണ്.
റെഡ് സാരിയില്‍ കിടിലം ലുക്കില്‍ നടി ആന്‍ അഗസ്റ്റിന്‍; വിഷമത്തിലാണോ എന്ന് ആരാധകര്‍

ഗണേശ ചതുർത്ഥിക്ക് ശേഷം വീടുതോറുമുള്ള പ്രചാരണവുമായി മുന്നോട്ട് പോവാനും ജിഎഫ്തി തീരുമാനിച്ചു. എല്ലാവരും ഒത്തുചേരുന്ന സമയമാണ് ചതുർത്ഥി, ഐക്യത്തിന്റെ സന്ദേശം നൽകാൻ ഇതിലും മികച്ച സമയം വേറെ എന്താണ് ഉള്ളത്. ബിജെപിക്കെതിരായ പോരാട്ടത്തില്‍ ഒത്തൊരുമിച്ച് പോവാനാണ് ഞങ്ങള്‍ എല്ലാ സമയവും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപി വിരുദ്ധ സഖ്യത്തിന് ആഹ്വാനം ചെയ്യുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളുമായും ജിഎഫ്പി ബന്ധപ്പെടുന്നുണ്ട്. സംസ്ഥാനത്തെ വോട്ടർമാർ ബിജെപി വിരുദ്ധ മുന്നണിയാണ് ആഗ്രഹിക്കുന്നതെന്നും പ്രതിപക്ഷ സഖ്യത്തിന്റെ പന്ത് ഇപ്പോൾ കോൺഗ്രസ് പാർട്ടിയുടെ കോര്‍ട്ടിലാണ്. ഉടന്‍ തന്നെ മികച്ചൊരു തീരുമാനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബിജെപി വീണ്ടും അധികാരത്തില്‍ തുടരുന്നത് ആഗ്രഹിക്കാത്ത എല്ലാ പാർട്ടികളും ഒന്നിക്കണം. അതിന് വേണ്ടി നമ്മൾ എല്ലാവരും ചില ത്യാഗങ്ങൾ സഹിക്കേണ്ടിവരും. ഞങ്ങളുടെ പാർട്ടി ആ ത്യാഗത്തിന് തയ്യാറാണ്. ബി.ജെ.പി ഇതര വോട്ടുകൾ വിഭജിക്കപ്പെടരുത് എന്നത് മാത്രമാണ് ഞങ്ങളുടെ പരിഗണനാ വിഷയമെന്നും സർദേശായി പറഞ്ഞു.

"രാഷ്ട്രീയത്തിൽ എന്തും സാധ്യമാണ്," 2022 നിയമസഭാ തിരഞ്ഞെടുപ്പിനായി കോൺഗ്രസ് സഖ്യം ഉണ്ടാക്കാൻ വിസമ്മതിച്ചാൽ മറ്റേതെങ്കിലും പാര്‍ട്ടിയുമായി ചേര്‍ന്ന് മൂന്നാം മുന്നണിക്ക് സാധ്യതയുണ്ടോ എന്ന് ചോദിച്ചപ്പോൾ "ഞങ്ങളുടെ ഒരു സർവേ നടക്കുന്നു, സർവേ റിസല്‍ട്ടിെ അടിസ്ഥാനമാക്കിയാണ് ഞങ്ങൾ സംസാരിക്കുന്നത്. അതില്‍ പ്രഥമ പരിഗണന കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള വിശാല സഖ്യത്തിനാണ്''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications