ഇത് സംഭവിച്ചാല്‍ ആം ആദ്മി രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കും; പ്രഖ്യാപനവുമായി കെജ്രിവാള്‍
പനജി: 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അടുത്ത പ്രധാനമന്ത്രിയാകാനുള്ള മത്സരത്തില്‍ താന്‍ ഇല്ലെന്ന് ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍. ഇന്ത്യാ ടുഡേയുടെ ഗോവ വട്ടമേശ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്ന മമത ബാനര്‍ജിയുടെ പ്രഖ്യാപനത്തെ പരാമര്‍ശിച്ചുകൊണ്ട് തന്റെ രാഷ്ട്രീയ മോഹങ്ങളെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു കെജ്രിവാളിന്റെ മറുപടി. '2024ല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന് ഞാന്‍ പുറത്താണ്. അരവിന്ദ് കെജ്രിവാള്‍ എന്ന ഞാന്‍ അതിലൊരു ഭാഗമല്ല', അദ്ദേഹം പറഞ്ഞു.
'എനിക്ക് ഒരു ലക്ഷ്യമേയുള്ളു, ഞങ്ങള്‍ക്ക് രാജ്യം നന്നാക്കണം. അത് സാധ്യമല്ലെന്നാണ് ഞങ്ങള്‍ ആദ്യം കരുതിയത്, പക്ഷേ ഏഴ് വര്‍ഷം ഡല്‍ഹിയില്‍ അധികാരത്തിലിരുന്ന ശേഷം ഞങ്ങള്‍ സ്‌കൂളുകളും ആശുപത്രികളും മെച്ചപ്പെടുത്തി, വൈദ്യുതിയും വെള്ളവും സൗജന്യമായി നല്‍കി; ഇക്കാലമത്രയും നമ്മുടെ രാഷ്ട്രീയക്കാര്‍ ഞങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്ന് ഞങ്ങള്‍ മനസ്സിലാക്കി,'' അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തില്‍ കുതിച്ചു ചാടുന്ന ഒരു കരിയര്‍ ഉണ്ടാക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ സ്വന്തം കരിയര്‍ ഉപേക്ഷിച്ചാണ് രാഷ്ട്രീയത്തില്‍ ചേര്‍ന്നതെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.

'രാഷ്ട്രീയ പാര്‍ട്ടികള്‍ നന്നായി ജോലി ചെയ്താല്‍, അവര്‍ ചെയ്യേണ്ട ജോലി ചെയ്താല്‍, ഞങ്ങള്‍ (എ എ പി) വിരമിക്കും, പക്ഷേ അവര്‍ അത് ചെയ്യാത്തതിനാല്‍, കൂടുതല്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആളുകള്‍ ഞങ്ങളെ അവരുടെ അടുത്തേക്ക് വിളിക്കുന്നു,' അദ്ദേഹം പറഞ്ഞു. യമുനാ നദി വൃത്തിയാക്കിയിട്ടില്ലെങ്കില്‍ 2025-ലെ അടുത്ത ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ തനിക്ക് വോട്ട് ചെയ്യരുതെന്നും ആം ആദ്മിയുടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം പരാമര്‍ശിച്ചുകൊണ്ട് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് നടക്കുന്ന ഗോവ, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ ജനങ്ങള്‍ക്കായി തനിക്ക് ഒരു സന്ദേശം നല്‍കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയില്‍ താമസിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും വിളിച്ച് അവര്‍ ഞങ്ങളില്‍ (ഡല്‍ഹി സര്‍ക്കാരില്‍) സന്തുഷ്ടരാണോ എന്ന് അവരോട് ചോദിക്കുക. അവര്‍ അതെ എന്ന് പറയുകയാണെങ്കില്‍, നിങ്ങളുടെ സ്വന്തം സംസ്ഥാനത്ത് ആം ആദ്മി പാര്‍ട്ടിയ്ക്ക് വോട്ട് ചെയ്യാന്‍ കുറഞ്ഞത് 10 പേരെയെങ്കിലും കൊണ്ടുവരിക എന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെക്കൊണ്ട് ആം ആദ്മി കൂറുമാറില്ലെന്ന് സത്യം ചെയ്യിച്ചിരുന്നു. ഗോവയിലെ ആം ആദ്മി പാര്‍ട്ടിയുടെ 40 സ്ഥാനാര്‍ത്ഥികളും പാര്‍ട്ടിയോട് വിശ്വസ്തരായിരിക്കുമെന്നും തിരഞ്ഞെടുക്കപ്പെട്ടാല്‍ സത്യസന്ധമായി പ്രവര്‍ത്തിക്കുമെന്നും വാഗ്ദാനം ചെയ്യുന്ന സത്യവാങ്മൂലത്തില്‍ ഒപ്പുവെക്കുകയായിരുന്നു.

തങ്ങളുടെ എല്ലാ സ്ഥാനാര്‍ത്ഥികളും സത്യസന്ധരാണെന്നും എന്നാല്‍ ഇക്കാര്യം വോട്ടര്‍മാര്‍ക്ക് ഉറപ്പുനല്‍കാന്‍ ഈ സത്യവാങ്മൂലം ആവശ്യമാണെന്നുമായിരുന്നു ഇതിനെ കുറിച്ച് കെജ്രിവാള്‍ പറഞ്ഞത്. ഗോവയില്‍ സത്യസന്ധമായ ഒരു സര്‍ക്കാരിനെ അധികാരത്തിലേറ്റാനാണ് തന്റെ പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നതെന്നും അതിനായി കൂറുമാറ്റം ഒഴിവാക്കാനുള്ള സുപ്രധാന നടപടിയണിതെന്നും കെജ്രിവാള്‍ പറഞ്ഞിരുന്നു.ഇത്തവണ വലിയ പ്രതീക്ഷയോടെയാണ് ആം ആദ്മി ഗോവയിലെത്തുന്നത്. 2017ലും പാര്‍ട്ടി സംസ്ഥാനത്ത് മത്സരിച്ചെങ്കിലും ഒരു സീറ്റില്‍ പോലും വിജയിക്കാനായിരുന്നില്ല.
Recommended Video

സൗജന്യ വൈദ്യുതി, ഖനന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കല്‍, എല്ലാവര്‍ക്കും തൊഴില്‍ എന്നിവ അടക്കം 13 ഇന അജണ്ട ഗോവയില്‍ ആം ആദ്മി വാഗ്ദാനം ചെയ്തിട്ടുണ്ട്. അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ അമിത് പലേക്കറിനെയാണ് പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തി കാണിക്കുന്നത്. 40 അംഗ നിയമസഭയാണ് ഗോവയിലേത്. 2017 ല്‍ 17 സീറ്റുമായി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. ബി ജെ പിയ്ക്ക് 13 സീറ്റായിരുന്നു ഉണ്ടായിരുന്നത്. എന്നിട്ടും ബി ജെ പി ഭരണം പിടിച്ചു. പിന്നീട് കോണ്‍ഗ്രസിലെ 15 എം എല്‍ എമാരും പാര്‍ട്ടി വിട്ടു.












Click it and Unblock the Notifications