കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃണമൂൽ കോൺഗ്രസിന്റെ പ്രകടനപത്രിക പുറത്തിറക്കി; ഗോവയ്ക്ക് വമ്പൻ വാഗാദാനങ്ങള്‍

തൃണമൂൽ കോൺഗ്രസിന്റെ പ്രകടനപത്രിക പുറത്തിറക്കി; ഗോവയ്ക്ക് വമ്പൻ വാഗാദാനങ്ങള്‍

Google Oneindia Malayalam News

ഡൽഹി: ഗോവ തൃണമൂൽ കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കി. തെരഞ്ഞടുപ്പിൽ അധികാരത്തിൽ എത്തിയാൽ ഉണ്ടാകുന്ന നേട്ടങ്ങളും തൃണമൂൽ കോൺഗ്രസ് ഉയർത്തികാട്ടി. 250 ദിവസത്തിനകം സംസ്ഥാനത്ത് പാർട്ടിയുടെ പ്രവര്‍ത്തനം കാഴ്ച വെയ്ക്കും. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ ചെലവ് ഇരട്ടിയാക്കും. സർക്കാർ, സ്വകാര്യ മേഖലകളിലെ എല്ലാ ജോലികളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ചെയ്യുമെന്നും പ്രകടന പത്രികയിൽ വ്യക്തമാക്കുന്നു.

അതേസമയം, ഗോവ പ്രധാന നേതാവും ലോക്‌സഭാ എംപിയുമായ മഹുവ മൊയ്‌ത്രയ്‌, ലുയിസിഞ്ഞോ ഫലീറോ, ചർച്ചിൽ അലെമാവോ, സംസ്ഥാന പാർട്ടി പ്രസിഡന്റ് കിരൺ കണ്ടോൽക്കർ തുടങ്ങിയ നേതാക്കളാണ് ഗോവ തൃണമൂൽ കോൺഗ്രസ് നേതൃത്വം നൽകുന്നത്. എന്നാൽ, പ്രാധാന നേതാക്കൾ പ്രകടന പത്രികയിൽ പുറത്തിറക്കിയ ചടങ്ങി പങ്കെടുത്തിരുന്നു. മഹാരാഷ്ട്രവാദി ഗോമന്തകിനെ പാർട്ടിയുടെ പ്രകടന പത്രിക പ്രകാശന ചടങ്ങിൽ നിന്നും ഒഴിവാക്കി.

TMC

പകരം, പ്രകടന പത്രിക പുറത്തിറക്കുന്നതിനുള്ള ഏക പ്രതിനിധിയായി വർക്കിംഗ് പ്രസിഡന്റ് പ്രതാപ് ഫഡ്‌ട്ടെയെ സംയുക്ത നിയോഗിച്ചു. എന്നാൽ, എംജിപി സ്ഥാനാർത്ഥികളായ രാംകൃഷ്ണ സുദിൻ ധവാലിക്കറും പാർട്ടിയുടെ പ്രമുഖ സ്ഥാനാർത്ഥികളായ ജിത് അരോൽക്കറും നരേഷ് സവാളും ചടങ്ങിൽ പങ്കെടുത്തിരുന്നില്ല.

അതേസമയം, പത്രിക പ്രകാശിപ്പിച്ചു കൊണ്ട് രണ്ട് പാർട്ടികളെയും സംസ്ഥാനത്ത് അധികാരത്തിലെത്തിക്കാൻ പ്രകടന പത്രിക സഹായിക്കുമെന്ന് ഫാദേ തന്റെ ഹ്രസ്വ പ്രസംഗത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. "ഞങ്ങൾ ഗോവയിലെ ജനങ്ങൾക്ക് 23 വാഗ്ദാനങ്ങൾ നൽകുന്നു. ഇതിലൂടെ ഗോവയിലെ ജനങ്ങളുടെ വിശ്വാസം ഞങ്ങൾ നേടും. അത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഞങ്ങളുടെ സ്ഥാനാർത്ഥികളെ സഹായിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്," ഫാദേ പറഞ്ഞു.

സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് മാസമായി നടത്തിയ വിപുലമായ കൂടിയാലോചനയുടെ ഫലമാണ് പ്രകടന പത്രികയെന്ന് ടിഎംസി പറഞ്ഞു. "ഒക്‌ടോബർ മാസത്തിൽ ടിഎംസി സംസ്ഥാനത്ത് പ്രവേശിച്ചത് മുതൽ 10 പോയിന്റുകളുള്ള പ്രകടന പത്രിക പ്രവർത്തിക്കുന്നുണ്ട്. പണ്ഡിതന്മാർ, പത്രപ്രവർത്തകർ, അഭിഭാഷകർ, കമ്മ്യൂണിറ്റി നേതാക്കൾ, സാമൂഹിക പ്രവർത്തകർ, സിവിൽ പ്രവർത്തകർ എന്നിവരുമായി വിപുലമായ കൂടിയാലോചനകൾ നടത്തി. അതിന്റെ സമഗ്രമായ ഫലമാണ് ഈ പ്രകടന പത്രിക.

ടിഎംസിയുടെ മുമ്പ് പ്രഖ്യാപിച്ച വാഗ്ദാനങ്ങളും പ്രകടനപത്രികയിൽ ആവർത്തിച്ചു. ഗൃഹ ലക്ഷ്മി സ്കീം എന്ന പേരിൽ ഒരു വീടിലെ ഒരു സ്ത്രീക്ക് പ്രതിമാസം 5,000 രൂപ. തൊഴിലില്ലാത്ത യുവാക്കൾക്ക് അവരുടെ സ്വന്തം ബിസിനസ്സ് തുടങ്ങാൻ 4% പലിശ നിരക്കിൽ ₹ 20-ലക്ഷം. 1976-ന് മുമ്പ് സംസ്ഥാനത്ത് താമസിക്കുന്ന എല്ലാ ഗോവൻ കുടുംബങ്ങൾക്കും കൈവശമുള്ള ഭൂമിയുടെ അവകാശവും ഉടമസ്ഥാവകാശവും ഭവനരഹിതരായ കുടുംബങ്ങൾക്ക് 50,000 സബ്‌സിഡി ഭവനങ്ങളും.

11 ലക്ഷത്തിലധികം പ്രതി ശീർഷ വരുമാനമുള്ള ഗോവയുടെ ജിഡിപി വലുപ്പം 1.8 ലക്ഷം കോടി രൂപയായി ഉയർത്തും. ഗോവക്കാർക്ക് 80% സംവരണത്തോടെ 200,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പാർട്ടി വാഗ്ദാനം ചെയ്തിട്ടുണ്ട്. സർക്കാർ മേഖലയിൽ 10,000 ഒഴിവുകൾ 3 വർഷത്തിനുള്ളിൽ നികത്തുമെന്നും പത്രികയിൽ പറയുന്നു.

ഇതിന് പുറമെ, നിലവിലുള്ള സർക്കാർ ബസുകളുടെ എണ്ണം ഇരട്ടിയാക്കും. 24×7 പൊതുഗതാഗതം ഉണ്ടാകും. തടസ്സമില്ലാത്ത വൈദ്യുതി വിതരണം നടത്തും. കുഴികളില്ലാത്ത റോഡുകൾ, പൈപ്പ് വഴിയുള്ള കുടിവെള്ളം എന്നിവ എല്ലാ വീടുകളിലും നൽകുമെന്നും പാർട്ടി വാഗ്ദാനം ചെയ്തു. എല്ലാ താലൂക്കുകളിലും അത്യാധുനിക കായിക അടിസ്ഥാന സൗകര്യങ്ങളും പരിശീലന സൗകര്യങ്ങളും ഉയർത്തും.

'കൂടുതൽ നിയമനങ്ങൾ ഉണ്ടാകും'; '360 അധ്യാപകരെ കൂടി പിഎസ്‌സിയിലൂടെ നിയമിക്കും'; - വി ശിവൻകുട്ടി'കൂടുതൽ നിയമനങ്ങൾ ഉണ്ടാകും'; '360 അധ്യാപകരെ കൂടി പിഎസ്‌സിയിലൂടെ നിയമിക്കും'; - വി ശിവൻകുട്ടി

എൽഇഡി മത്സ്യബന്ധനത്തിനും ബുൾ ട്രോളിംഗിനും നിലവിലുള്ള നിരോധനം പരിഷ്കരിക്കും. പകരം പരിസ്ഥിതിക്ക് ദോഷകരമായ മത്സ്യബന്ധന രീതികൾ അനുവദിക്കുമെന്നും എന്നാൽ ഇന്ത്യയുടെ പ്രാദേശിക ജലത്തിന് പുറത്ത് മാത്രമേ അനുവദിക്കൂ എന്നും ടിഎംസി വാഗ്ദാനം ചെയ്തു.

Recommended Video

cmsvideo
Why didn't the BJP give tickets to Muslim candidates? CM Yogi responded

English summary
Goa Assembly elections 2022: Trinamool Congress releases the manifesto.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X