കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോൺഗ്രസിന് വീണ്ടും കനത്ത തിരിച്ചടി; വർക്കിംഗ് പ്രസിഡന്റ് പാർട്ടി വിട്ടു

Google Oneindia Malayalam News

ദില്ലി; അടുത്ത വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഏറ്റവും കൂടുതൽ പ്രതീക്ഷ പുലർത്തുന്ന സംസ്ഥാനമാണ് ഗോവ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കപ്പിനും ചുണ്ടിനും ഇടയിൽ ഭരണം നഷ്ടമായ സംസ്ഥാനത്ത് ഇത്തവണ എന്ത് വിലകൊടുത്തും ഭരണം പിടിക്കാനാകുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. എന്നാൽ നേതൃത്വത്തിന്റെ പ്രതീക്ഷകളെ അസ്ഥാനത്ത് ആക്കി പാർട്ടിയിൽ നിന്നുള്ള നേതാക്കളുടെ കൊഴിഞ്ഞ് പോക്ക് തുടരുകയാണ്. കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റാണ് ഏറ്റവും ഒടുവിലായി പാർട്ടി വിട്ടത്. വിശദാംശങ്ങളിലേക്ക്

അമ്മ യോഗം മൊബൈലിൽ പകർത്തി നടൻ ഷമ്മി തിലകൻ; നടനെതിരെ നടപടിക്ക് സംഘടനഅമ്മ യോഗം മൊബൈലിൽ പകർത്തി നടൻ ഷമ്മി തിലകൻ; നടനെതിരെ നടപടിക്ക് സംഘടന

കനത്ത തിരിച്ചടി

കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി പാർട്ടി സംസ്ഥാന വർക്കിംഗ് പ്രസിഡന്റും എം എൽ എയുമായ അലക്സിയോ റെജിനാൾഡോ ലൂറെൻകോയാണ് പാർട്ടി വിട്ടത്. ദക്ഷിണ ഗോവയിലെ കർടോറിമിൽ നിന്നുള്ള എം എൽ എയാണ് ലൂറെൻകോ. പാർട്ടിയിൽ നിന്നും രാജിവെയ്ക്കുകയാണെന്നും ലൂറെൻകോ നേതൃത്വത്തെ അറിയിച്ചു. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രഖ്യാപിച്ച എട്ട് സ്ഥാനാർത്ഥികളിൽ ഒരാൾ കൂടിയായിരുന്നു ലൂറിൻകോ

അംഗബലം കുറഞ്ഞു


ലൂറിൻകോയുടെ രാജിയോടെ സംസ്ഥാന നിയമസഭയിൽ കോൺഗ്രസിന്റെ അംഗ ബലം വീണ്ടും കുറഞ്ഞു. നേരത്തേ രണ്ട് എം എൽ എമാർ കൂടി കോൺഗ്രസിൽ നിന്നും രാജിവെച്ചിരുന്നു. ഇനി രണ്ട് എം എൽ എ മാരാണ് കോൺഗ്രസിന് സഭയിൽ ഉള്ളത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 40 അംഗ സഭയിൽ 17 സീറ്റുകൾ കോൺഗ്രസിന് ലഭിച്ചിരുന്നു. ഇപ്പോൾ പ്രതിപക്ഷ നേതാവ് ദിഗംബർ കാമത്തും പ്പതാപ് സിംഗ് റാണെയും മാത്രമാണ് ഗോവ നിയമസഭയിലെ കോൺഗ്രസ് അംഗങ്ങൾ.

രൂക്ഷവിമർശനം

. അതേസമയം ലൂറെൻകോയുടെ രാജിയിൽ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതൃത്വം രംഗത്തെത്തി. വിശ്വാസവഞ്ചന നടത്തുന്ന ആളുകൾ അനന്തര ഫലങ്ങൾ നേരിടേണ്ടി വരുമെന്നും ലോറൻകോയുടെ അസംബ്ലി മണ്ഡലത്തിൽ നിന്നുള്ള വോട്ടർമാർ അദ്ദേഹത്തെ "ഉചിതമായ പാഠം" പഠിപ്പിക്കുക തന്നെ ചെയ്യുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള കോൺഗ്രസ് നേതാവ് ദിനേഷ് ഗുണ്ടുറാവു പ്രതികരിച്ചു.

സ്വാർത്ഥനെന്ന്

സ്വാർത്ഥതയോടെ കാര്യങ്ങൾ ചെയ്യുന്നവരും വിശ്വാസവഞ്ചന നടത്തുന്നവരുമായ ആളുകൾക്ക് അനന്തരഫലങ്ങൾ നേരിടേണ്ടിവരും. അയാൾക്ക് കഴിയുന്നതെല്ലാം എടുത്ത് അവസാന നിമിഷം വരെ ഞങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് ശേഷം, കള്ളം പറയാനും ചതിക്കാനും കഴിയുമെങ്കിൽ കർട്ടോറിമിലെ വോട്ടർമാർ അദ്ദേഹത്തിനെ പാഠം പഠിപ്പിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് ദിനേഷ് ഗുണ്ടു റാവു ട്വീറ്റ് ചെയ്തു.

ജയിക്കുമെന്ന്

അവസരവാദികളെ പരാജയപ്പെടുത്താനുള്ള കരുത്ത് തങ്ങളുടെ പ്രവർത്തകർക്കുണ്ടെന്നും 2022 ൽ ഗോവയിൽ കോൺഗ്രസ് സർക്കാർ രൂപീകരിക്കുക തന്നെ ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് ദിഗംബർ കാമത്ത് പ്രതികരിച്ചു. പാർട്ടിയെ വിജയത്തിലേക്ക് നയിക്കാൻ താൻ പ്രതിജ്ഞാബദ്ധനാണെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ ലൂറിക്കാനോ മമത ബാനർജിയുടെ തൃണമൂല് കോൺഗ്രസില് ചേർന്നേക്കുമെന്നാണ് സൂചന.

നേരത്തേയും

നേരത്തേ കോൺഗ്രസ് വിട്ട മുൻ മുഖ്യമന്ത്രി ലൂയിസിൻഹോ ഫലേറിയോ തൃണമൂൽ കോൺഗ്രസിൽ ചേർന്നിരുന്നു. അദ്ദേഹത്തിന് തിരഞ്ഞെടുപ്പിൽ തൃണമൂൽ സീറ്റ് നൽകിയേക്കും. 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയുടെ ശക്തി കൂട്ടുക എന്ന ലക്ഷ്യത്തിലാണ് തൃണമൂൽ കോൺഗ്രസ്. ഇതിന്റെ ഭാഗമായാണ് തീരദേശ സംസ്ഥാനമായ ഗോവയിലേക്കും മമത ശ്രദ്ധതിരിച്ചത്.

Recommended Video

cmsvideo
തൃണമൂൽ കോൺഗ്രസ്സും കോൺഗ്രസ്സും കൈകോർക്കുന്നു...ക്ഷണിച്ച് മമത
നേതാക്കളുടെ കടന്നു വരവ്

ഇതിനോടകം തന്നെ മമതയുടെ പ്രതീക്ഷകൾ ഇരട്ടിപിടിച്ച് സംസ്ഥാനത്ത് നിരവധി പേർ തൃണമൂൽ കോൺഗ്രസിൽ ചേർന്നിട്ടുണ്ട്. നടിയും മുൻ മിസ് ഇന്ത്യയുമായ നഫീസ അലി ഉൾപ്പെടെയുള്ളവരാണ് പാർട്ടിയിൽ ചേർന്നത്. ശക്തരായ നേതാക്കളുടെ കടന്നുവരവ് തൃണമൂൽ കോൺഗ്രസിന് ശക്തിപകരുമെന്ന കാര്യത്തിൽ തർക്കമില്ല.

English summary
Goa congress working committee president and MLA resigned from the party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X