കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാരി ധരിക്കുന്നതിനാല്‍ ഭാര്യയെ ആരും ശല്യപ്പെടുത്തിയിട്ടില്ലെന്ന് ഗോവ മന്ത്രി

  • By Gokul
Google Oneindia Malayalam News

പനാജി: വസ്ത്രധാരണവുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവന നടത്തിയ ഭാര്യയ്ക്ക് പിന്തുണയുമായി ഗോവ ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് മന്ത്രി ദീപക് ദവാലികര്‍ രംഗത്തെത്തി. ഭാരതീയ സംസ്‌കാരത്തിന് അനുസരിച്ച് വസ്ത്രധാരണം നടത്തിയതിനാല്‍ ഭാര്യയ്ക്ക് നേരെ ഇതുവരെ പൂവാല ശല്യം ഉണ്ടായിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി.

പാശ്ചാത്യ വസ്ത്രധാരണം ശീലിച്ചതാണ് സ്ത്രീകള്‍ക്കെതിരായ മാനഭംഗം വര്‍ധിക്കാന്‍ കാരണമെന്ന് കഴിഞ്ഞദിവസം മന്ത്രിയുടെ ഭാര്യ ലതാ ദവാലികര്‍ പ്രസംഗിച്ചിരുന്നു. ഹിന്ദുജനജാഗ്രതി സമിതി സംഘടിപ്പിച്ച യോഗത്തില്‍ വച്ചായിരുന്നു വിവാദ പ്രസ്താവന. ഇതേ തുടര്‍ന്ന് മന്ത്രിയുടെ ഭാര്യയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രതിഷേധം ഉയര്‍ന്നു.

indian-saree

ഭാര്യയുടെ പ്രസംഗം വിവാദമായ പശ്ചാത്തലത്തിലാണ് മന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്. പാശ്ചാത്യസംസ്‌ക്കാരത്തിന്റെ സ്വാധീനമില്ലാതിരുന്ന കാലത്ത് സ്ത്രീകള്‍ ഹൈന്ദവനാടകങ്ങള്‍ കാണുന്നതും അവയിലെ സംസ്‌കാരങ്ങള്‍ പിന്തുടരുന്നതും ശീലമാക്കിയിരുന്നു. അക്കാലത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കുറവായിരുന്നെന്ന് മന്ത്രി വ്യക്തമാക്കി.

ഇത്തരത്തില്‍ സാരി ശീലമാക്കിയ തന്റെ ഭാര്യയ്ക്ക് നേരെ ഏതെങ്കിലും തരത്തിലുള്ള കൈയ്യേറ്റ ശ്രമങ്ങളോ പൂവാല ശല്യമോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഗോവയിലെ പ്രാദേശിക പാര്‍ട്ടിയായ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയുടെ എംഎല്‍എയാണ് ദീപക് ദവാലികര്‍. ഗോവയില്‍ ബിജെപിയുമായി സഖ്യത്തിലുള്ള പാര്‍ട്ടിയാണ് മഹാരാഷ്ട്രവാദി ഗോമന്തക്.

English summary
Goa Minister says Wife Never Been Harassed Because She Wears Sarees
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X