കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിനും കരീനയും വേണ്ടെന്ന് ഗോവ ടൂറിസം

Google Oneindia Malayalam News

ഗോവ: സച്ചിന്‍ തെണ്ടുല്‍ക്കറും കരീന കപൂറും സൂപ്പര്‍ താരങ്ങളായിരിക്കും. എന്നാല്‍ ഗോവ ടൂറിസത്തിന് അംബാസിഡര്‍മാരായി ഈ സൂപ്പര്‍ താരങ്ങളെ വേണ്ട. അംബാസിഡര്‍മാരില്ലാതെ തന്നെ ഗോവ സഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട് എന്നാണ് ഗോവ ടൂറിസം മന്ത്രി ദിലീപ് പരുലേക്കറിന്റെ അഭിപ്രായം.

സച്ചിന്‍ തെണ്ടുല്‍ക്കര്‍, ദീപിക പദുക്കോണ്‍, കരീന കപൂര്‍, സെയ്ഫ് അലിഖാന്‍ തുടങ്ങിയ താരങ്ങള്‍ ഗോവ ടൂറിസത്തിന്റെ അംബാസിഡര്‍മാരാകാന്‍ സന്നദ്ധത അറിയിച്ച് തങ്ങളെ സമീപിച്ചിട്ടുണ്ട് എന്ന് മന്ത്രി പറഞ്ഞു. മാര്‍ക്കറ്റിംഗ് ഏജന്‍സികളാണ് താരങ്ങളുടെ താല്‍പര്യം സര്‍ക്കാരിനെ അറിയിച്ചത്.

sachin

എന്നാല്‍ തല്‍ക്കാലം അത്തരത്തില്‍ ഒരു താര അംബാസിഡര്‍ വേണ്ട എന്നാണ് തീരുമാനം. ടൂറിസം ഭൂപടത്തില്‍ ഗോവ ഒരു സെലിബ്രിറ്റിയാണ്. പിന്നെന്തിനാണ് അംബാസിഡറായി വേറൊരു സെലിബ്രിറ്റി. ഗോവയിലെ ജനകീയനായ ടൂറിസം മന്ത്രി ചോദിക്കുന്നു.

മറ്റേത് സ്ഥലത്തേക്കാളും ആളുകളെ ആകര്‍ഷിക്കാനുള്ളതെല്ലാം ഗോവയിലുണ്ട്. സഞ്ചാരികളുടെ സ്വാഭാവിക ഇഷ്ടങ്ങളിലൊന്നാണ് ഗോവ. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടൂറിസം അംബാസിഡര്‍മാരെ വെച്ച് ഗോവ പരീക്ഷണം നടത്തിയിരുന്നു.

ഗുജറാത്താണ് ടൂറിസം രംഗത്ത് ഇത്തരം പരീക്ഷണങ്ങള്‍ നടത്തുന്ന മറ്റൊരു സംസ്ഥാനം. മെഗാസ്റ്റാര്‍ അമിതാഭ് ബച്ചനാണ് ഗുജറാത്തിന്റെ ടൂറിസം അംബാസിഡര്‍.

English summary
Minister Parulekar said Goa was already a celebrity in its own right and there was no need to hunt for brand ambassadors for publicity
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X