കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്ന് കറുത്ത ബലൂണ്‍; ഇന്ന് മോദി ഗോ ബാക്ക്- മോദി വരേണ്ടെന്ന് തമിഴ്‌നാട്ടുകാര്‍, അതിനിടെ സ്വാഗതവും

Google Oneindia Malayalam News

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട് സന്ദര്‍ശിക്കാനിരിക്കെ വന്‍ പ്രതിഷേധം. തമിഴ്‌നാട്, കേരളം ഉള്‍പ്പെടുന്ന ദക്ഷിണേന്ത്യയില്‍ നിന്ന് കൂടുതല്‍ സീറ്റ് നേടാന്‍ ബിജെപി ശ്രമം ഊര്‍ജിതമാക്കിയിരിക്കെയാണ് പ്രതീക്ഷയ്ക്ക് മങ്ങലേല്‍ക്കുന്ന സംഭവം. മോദി തമിഴ്‌നാട്ടിലേക്ക് വരേണ്ട എന്ന് പ്രതിഷേധക്കാര്‍ പറയുന്നു. മോദി ഗോ ബാക്ക്, മോദി ഗോ ബാക്ക് എന്ന ഹാഷ് ടാഗുമായാണ് സോഷ്യല്‍ മീഡിയയിലെ പ്രതിഷേധം.

ഗജ ചുഴലിക്കൊടുങ്കാറ്റ് കനത്ത നാശം വിതച്ച വേളയില്‍ പോലും തമിഴ്‌നാട് സന്ദര്‍ശിക്കാത്ത മോദി തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പല പേരുകളില്‍ സംസ്ഥാനത്ത് വരികയാണെന്നും ഇത്തരത്തിലുള്ള സന്ദര്‍ശനത്തില്‍ ആത്മാര്‍ഥതയല്ല തെളിയുന്നതെന്നും പ്രതിഷേധക്കാര്‍ പറയുന്നു. എന്നാല്‍ മോദിയെ സ്വാഗതം ചെയ്തു ചില സംഘങ്ങള്‍ എത്തിയിട്ടുണ്ട്......

 തമിഴ്‌നാട്ടിലെ മധുരയില്‍

തമിഴ്‌നാട്ടിലെ മധുരയില്‍

തമിഴ്‌നാട്ടിലെ മധുരയിലാണ് മോദി എത്തുന്നത്. എയിംസിന്റെ തറക്കല്ലിടല്‍ കര്‍മം നിര്‍വഹിക്കാനാണ് ഞായറാഴ്ചത്തെ സന്ദര്‍ശനം. എന്നാല്‍ ഗജ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചപ്പോള്‍ പോലും സന്ദര്‍ശിക്കാത്ത മോദി ഇപ്പോള്‍ വരുന്നതില്‍ അര്‍ഥമില്ലെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ വന്‍ മോദി വിരുദ്ധ പ്രചാരമാണ്.

 പ്രതിഷേധത്തിന് കാരണം

പ്രതിഷേധത്തിന് കാരണം

തമിഴ്‌നാട്ടില്‍ ഗജ ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടമാണുണ്ടായത്. മൂന്ന് ലക്ഷം പേര്‍ക്ക് വീട് നഷ്ടമായി. 11 ലക്ഷം മരങ്ങള്‍ കടപുഴകി, കാര്‍ഷിക മേഖലയില്‍ കനത്ത നാശമുണ്ടായി. എന്നാല്‍ ഈ വേളയില്‍ പ്രധാനമന്ത്രി തമിഴ്‌നാട് സസന്ദര്‍ശനത്തിന് എത്തിയിരുന്നില്ല. ഇക്കാര്യമാണ് സോഷ്യല്‍ മീഡിയയിലെ പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.

പെരിയാറിന്റെ കാര്‍ട്ടൂണ്‍

പെരിയാറിന്റെ കാര്‍ട്ടൂണ്‍

്പ്രമുഖ നേതാവ് ഇവിആര്‍ പെരിയാര്‍ ഗോ ബാക്ക് മോദി എന്ന് പറയുന്ന കാര്‍ട്ടൂണ്‍ ആണ് കൂടുതല്‍ പേര്‍ പങ്കുവെക്കുന്നത്. ട്വിറ്ററിലും ഫേസ്ബുക്കിലും ഈ കാര്‍ട്ടൂര്‍ പങ്കുവച്ചാണ് പ്രതിഷേധം. എന്നാല്‍ അതിനിടെയിലും മോദിക്ക് സ്വാഗതം പറയുന്നവരും കുറവല്ല. പ്രതിഷേധക്കാര്‍ക്ക് മറുപടി നല്‍കാന്‍ ചില സംഘങ്ങള്‍ ആസൂത്രിതമായി സ്വാഗതം പറയുകയാണെന്നാണ് സോഷ്യല്‍ മീഡയയിലെ പ്രതികരണം.

 തൂത്തുകുടി വെടിവെപ്പ്

തൂത്തുകുടി വെടിവെപ്പ്

തൂത്തുകുടിയില്‍ സ്റ്റെര്‍ലിറ്റ് പ്രതിഷേധക്കാര്‍ക്ക് നേരെയുണ്ടായ പോലിസ് വെടിവയ്പ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ വേളയില്‍ മോദി മൗനം പാലിച്ചുവെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. കാവേരി ജല തര്‍ക്കത്തില്‍ മോദി കര്‍ണാടകയ്ക്ക് അനുകൂലമായി നിലപാടെടുത്തുവെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.

ഡിഎംകെ പറയുന്നു

ഡിഎംകെ പറയുന്നു

പ്രതിഷേധത്തിന് പിന്നില്‍ തങ്ങളല്ലെന്ന് ഡിഎംകെ നേതാവ് എ ശരവണന്‍ മാധ്യമങ്ങളോട് പറഞ്ഞു. ജനങ്ങളുടെ പ്രതിഷേധമാണ് കാണുന്നത്. എയിംസ് നിര്‍മാണ് രണ്ട് വര്‍ഷം മുമ്പ് തുടങ്ങേണ്ടിയിരുന്നു. എന്നാണ് ഇനി പ്രവര്‍ത്തനം തുടങ്ങുക. പ്രൊജക്ട്ര് എന്തുകൊണ്ട് വൈകി. തിരഞ്ഞെടുപ്പ് വരെ എന്തിന് നീട്ടിവെച്ചുവെന്നും ശരവണന്‍ ചോദിച്ചു.

 നേരത്തെ കറുത്ത ബലൂണ്‍

നേരത്തെ കറുത്ത ബലൂണ്‍

രണ്ടാംതവണയാണ് മോദിക്കെതിരെ തമിഴ്‌നാട് സന്ദര്‍ശന വേളയില്‍ പ്രതിഷേധം ഉയരുന്നത്. കഴിഞ്ഞ ഏപ്രിലില്‍ ചെന്നൈയില്‍ ഡിഫന്‍സ് എക്‌സ്‌പോയ്ക്ക് എത്തിയപ്പോഴും മോദി ഗോ ബാക്ക് ഹാഷ് ടാഗില്‍ പ്രതിഷേധമുണ്ടായിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ കറുത്ത ബലൂണ്‍ പറത്തിയാണ് അന്ന് പ്രതിഷേധിച്ചത്.

ഒരു പാര്‍ട്ടിയും തയ്യാറായില്ല

ഒരു പാര്‍ട്ടിയും തയ്യാറായില്ല

ഉത്തരേന്ത്യയില്‍ ബിജെപിക്ക് ഇത്തവണ തിരിച്ചടി ലഭിക്കുമെന്നാണ് സൂചനകള്‍. ഈ സാഹചര്യത്തില്‍ കൂടുതല്‍ സീറ്റ് ദക്ഷിണേന്ത്യയില്‍ നിന്ന് നേടണമെന്ന് ബിജെപി ലക്ഷ്യമിടുന്നു. എന്നാല്‍ ഇത്തരം മോഹങ്ങള്‍ക്ക് തിരിച്ചടി ലഭിക്കുന്നതാണ് പുതിയ പ്രതിഷേധങ്ങള്‍. ബിജെപിയുമായി സഖ്യമുണ്ടാക്കാന്‍ തമിഴ്‌നാട്ടിലെ ഒരു പാര്‍ട്ടിയും ഇതുവരെ തയ്യാറായിട്ടില്ല.

രാഹുല്‍ പ്രധാനമന്ത്രിയാകണം; ആവശ്യവുമായി കൂടുതല്‍ നേതാക്കള്‍, പ്രിയങ്കയും രാഹുലും ഉപകാരം!!രാഹുല്‍ പ്രധാനമന്ത്രിയാകണം; ആവശ്യവുമായി കൂടുതല്‍ നേതാക്കള്‍, പ്രിയങ്കയും രാഹുലും ഉപകാരം!!

English summary
Ahead Of PM Modi's Tamil Nadu Visit Today, War On Twitter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X