ജയിലില്‍ ടിവിയും പുസ്തകങ്ങളും വേണമെന്ന് ആള്‍ദൈവം രാംപാല്‍
ഹിസാര്‍: ഹരിയാണയിലെ വിവാദ ആള്‍ദൈവം രാംപാല്‍ കോടതിക്കു മുന്നില്‍ പുതിയ ആവശ്യങ്ങള്‍ ഉന്നയിച്ചു. ജയിലിലെ തന്റെ മുറിയില്‍ ടിവിയും ആത്മീയ പുസ്തകങ്ങളും വേണമെന്നാണ് ആവശ്യം. ബര്‍വാല ജയിലില്‍ കഴിയുന്ന രാംപാലിനെ കഴിഞ്ഞദിവസം വിചാരണയ്ക്കായി കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ആവശ്യം ഉന്നയിച്ചത്.
കൊലപാതകത്തിനും അക്രമത്തിനും ഉള്‍പ്പെട്ടെ പല വകുപ്പുകളില്‍ കേസ് ചുമത്തിയാണ് രാംപാലിനെതിരെ കേസെടുത്തിരിക്കുന്നത്. അറസ്റ്റിനുശേഷം ഒരുവര്‍ഷത്തോളമായി ജയിലില്‍ കഴിയുകയാണ് രാംപാല്‍. ജയിലില്‍ തനിക്ക് സമയം ചെലവഴിക്കാന്‍ ഉപാധികളൊന്നുമില്ലെന്നാണ് ഇയാള്‍ കഴിഞ്ഞദിവസം കോടതിയെ അറിയിച്ചത്.

കേസില്‍ കോടതിയില്‍ ഹാജരാക്കിയപ്പോഴും ഇയാളുടെ അനുയായികള്‍ അനുഗ്രഹം വാങ്ങാനെന്ന രീതിയില്‍ എത്തിയിരുന്നു. ഒരു സാക്ഷിയുടെ വിസ്താരം കോടതി പൂര്‍ത്തിയാക്കി. മറ്റൊരു സാക്ഷി ഹാജരായിട്ടില്ല. ഡിസംബര്‍ 5ന് കേസില്‍ വാദം തുടരും. സാക്ഷികളില്‍ പലരേയും ഇയാളുടെ അനുയായികള്‍ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നു.
കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ പലവിധത്തില്‍ സ്വന്തമാക്കിയ രാംപാല്‍ സ്വന്തമായി ഒരു സാമ്രാജ്യം പണിതാണ് ഹരിയാണയില്‍ കഴിഞ്ഞുവന്നിരുന്നത്. അനുയായികളുടെ വലിയൊരു സംഘവും ഇയാള്‍ക്കുണ്ട്. കൊലപാതകക്കേസില്‍ പോലീസ് അറസ്റ്റിനെത്തിയപ്പോള്‍ അനുയായികളെ ഉപയോഗിച്ച് ചെറുത്തത് ദേശീയ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു.












Click it and Unblock the Notifications