Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ചസാരയ്ക്കും ഗോതമ്പിനും പകരം സ്വർണം: ഇന്ത്യക്ക് പിടിച്ച് കെട്ടാനായില്ല; ബംഗ്ലാദേശ് അതിർത്തിയില്‍ നടക്കുന്നത്

ഇറക്കുമതി തീരുവയില്‍ വലിയ തോതിലുള്ള കുറവ് വരുത്തിയിട്ടും ഇന്ത്യയിലേക്കുള്ള സ്വർണ്ണക്കടത്തില്‍ വർധനവ്. 2023-24 സാമ്പത്തിക വർഷത്തിൽ നികുതി വെട്ടിച്ച് രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച 1319 കിലോഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. വിമാനത്താവളങ്ങളില്‍ പരിശോധന ശക്തമാക്കിയപ്പോള്‍ ബംഗ്ലാദേശ്, മ്യാൻമർ അതിർത്തി വഴി കരമാർഗം സ്വർണ്ണ കടത്തുന്നതില്‍ വലിയ വർധനവ് ഉണ്ടായെന്നാണ് ഡി ആർ ഐ (Directorate of Revenue Intelligence) റിപ്പോർട്ട് വ്യക്തമാക്കുന്നത്.

ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ ഭക്ഷ്യ വസ്തുക്കൾക്ക് പകരമായി സ്വർണ്ണം കടത്തുന്നത് വലിയ തോതില്‍ വർധിച്ചു. ഇരു രാജ്യങ്ങളിലേയും വിലയിലെ വ്യത്യാസവും കയറ്റുമതി നിയന്ത്രണങ്ങളുമാണ് കള്ളക്കടത്തിന് ആക്കം കൂട്ടിയത്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി 2022 മുതൽ ഗോതമ്പ്, പഞ്ചസാര, അരി തുടങ്ങിയ പ്രധാന ഭക്ഷണങ്ങൾക്ക് ഇന്ത്യ കയറ്റുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

gold-bengladesh-

2022 ന് ശേഷം ഇന്ത്യയിൽ സ്വർണ്ണ വില 50% ത്തിലധികം വർദ്ധിച്ചപ്പോള്‍ ബംഗ്ലാദേശിൽ ഭക്ഷണ വിലകൾ ഇന്ത്യയിലേതിനേക്കാൾ 150% വരെ ഉയർന്നു. ഈ സാഹചര്യം മുതലെടുക്കുന്ന കരിച്ചന്തക്കാർ ഇന്ത്യയില്‍ നിന്ന് ബംഗ്ലാദേശിലേക്ക് ഭക്ഷ്യവസ്തുക്കള്‍ കടത്തുകയും പകരം ഇന്ത്യയിലേക്ക് നികുതിവെട്ടിച്ച് അനധികൃതമായ മാർഗ്ഗങ്ങളിലൂടെ സ്വർണം എത്തിക്കുകയാണ് ചെയ്യുന്നത്.

2024 ജൂലൈയിൽ ഇന്ത്യ സ്വർണ്ണ ഇറക്കുമതി തീരുവ 6 ശതമാനമായി കുറച്ചെങ്കിലും കള്ളക്കടത്ത് ഇപ്പോഴും പഴയപടി തുടരുകയാണ്. ഭക്ഷ്യ വസ്തുക്കളുടെ വലിയ തോതിലുള്ള വില വ്യത്യാസം കാരണം ഈ വ്യാപാരം വളരെ വലിയ ലാഭം ഇടപാടുകാർക്ക് നല്‍കുന്നുവെന്നും അന്താരാഷ്ട്ര വാർത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

സ്വർണ്ണം കടത്താനായി നൂതനമായ പല മാർഗ്ഗങ്ങളും കള്ളക്കടത്തുകാർ സ്വീകരിച്ച് വരുന്നു. ബെക്കിന്റെ എയർ ഫിൽട്ടറിൽ 4.7 കിലോഗ്രാം സ്വർണ്ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒരാളെ 2023 ഒക്ടോബറിൽ ബി എസ് എഫ് പിടികൂടിയിരുന്നു. സ്വർണം അതിർത്തി കടത്താനുള്ള ഉത്തരവാദിത്തം പലപ്പോഴും ഏറ്റെടുക്കുന്നത് ബംഗ്ലാദേശിന്റെ ഭാഗത്ത് നിന്നുള്ള ഇടപാടുകാരാണ്. അതിർത്തി കടന്നെത്തുന്ന സ്വർണം ഇന്ത്യയിലെ ഇടപാടുകാർ വിറ്റ് പണമാക്കുന്നു.

2023-ൽ 156 മെട്രിക് ടൺ സ്വർണമാണ് ഇന്ത്യയിലേക്ക് അനധികൃതമായി കടത്തിയത്. ഈ സ്വർണ്ണത്തിൻ്റെ മൂന്നിലൊന്നും ബംഗ്ലാദേശിൽ നിന്നുമാണ്. ഭക്ഷ്യ വസ്തുക്കള്‍ രാജ്യത്തിന് പുറത്തേക്ക് കടത്തുന്നതും പകരം സ്വർണം അനധികൃതമായി ഇങ്ങോട്ട് വരുന്നതും രണ്ട് തരത്തിലുള്ള നഷ്ടം രാജ്യത്തിനുണ്ടാക്കുന്നു. നികുതി വിഹിതമായി ലഭിക്കേണ്ട കോടിക്കണക്കിന് രൂപയാണ് ഖജനാവിലേക്ക് എത്താതെ കള്ളക്കടത്തുകാരുടെ കയ്യിലേക്ക് പോകുന്നതെന്ന് ചുരുക്കം.

ബംഗ്ലാദേശിലെ ഭക്ഷ്യ വസ്തുക്കളെ വില ഉയർന്ന് നില്‍ക്കുന്നിടത്തോളം കാലം ഇത്തരം ഇടപാടുകള്‍ വലിയ തോതില്‍ തന്നെ തുടരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പല ഭക്ഷ്യവസ്തുക്കള്‍ക്കും ഇന്ത്യയിലേതിനേക്കാള്‍ ഇരട്ടിവിലയാണ് ബംഗ്ലാദേശില്‍. ഉദാഹരണത്തിന് ഇന്ത്യയുടെ പഞ്ചസാര കയറ്റുമതി നിരോധനം ബംഗ്ലാദേശിൽ പഞ്ചസാരയുടെ വിലയിൽ കുത്തനെ വർദ്ധനവിന് കാരണമായി. മറ്റ് പല ഉത്പന്നങ്ങളിലും ഈ മാറ്റം പ്രകടമാണ്. ഒരു വശത്ത് കയറ്റുമതി നിയന്ത്രണങ്ങളിലൂടെ വിലക്കയറ്റം തടയാന്‍ ഇന്ത്യ ശ്രമിക്കുമ്പോള്‍ മറുവശത്ത് അത് വലിയ തോതിലുള്ള കള്ളപ്പണ ഇടപാടുകള്‍ക്കും കാരണമാകുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+