സ്വർണം മൊബൈൽ ഫോണിലും,എളുപ്പം വേർതിരിച്ചെടുക്കാം..വൻ കണ്ടെത്തൽ
ലക്ഷക്കണക്കിന് ടൺ ഇലക്ട്രോണിക് മാലിന്യങ്ങളാണ് ഓരോ വർഷവും ലോകത്ത് അവശേഷിക്കുന്നത്. പഴയ മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, റിമോട്ട് കൺട്രോളുകൾ, തകരാറിലായ സർക്യൂട്ട് ബോർഡുകൾ എന്നിവ പലപ്പോഴും ഉപയോഗശൂന്യമായ ചവറുകളായി വലിച്ചെറിയപ്പെടാറുണ്ട്. എന്നാൽ ഈ ഇ-മാലിന്യത്തിനുള്ളിൽ സ്വർണം വേർതിരിച്ച് എടുക്കാൻ സാധിക്കുമെന്ന് അറിയാമോ? സ്വർണത്തിന് വില കുതിച്ച് നിൽക്കുന്ന സമയമാണ്, ഈ സമയത്ത് ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്നും എങ്ങനെ സ്വർണം വേർതിരിക്കാമെന്ന് വിശദമായി നോക്കിയാലോ?
ഇലക്ട്രോണിക് ഉപകരണങ്ങളിൽ എന്തിനാണ് സ്വർണം ഉപയോഗിക്കുന്നതെന്ന ചോദ്യം സ്വാഭാവികമായും വരാം. മികച്ച വൈദ്യുത ചാലകതയ്ക്കായിട്ടാണെന്നാണ് ഉത്തരം. എന്ന് വെച്ച് വളരെ ഉയർന്ന അളവിൽ അല്ല. മറിച്ച് വളരെ ചെറിയ അളവിലാണ് സ്വർണ്ണം ഉപയോഗിക്കാറുള്ളത്. മൊബൈൽ ഫോണിലും ഇത്തരത്തിൽ സ്വർണം ഉപയോഗിക്കാറുണ്ട്. വലിയ തോതിലുള്ള ഇ-മാലിന്യത്തിൽ നിന്ന് ഇന്ന് എളുപ്പത്തിൽ സ്വർണം വേർതിരിച്ചെടുക്കാം.ഇത്തരമൊരു കണ്ടുപിടിത്തം ശാസ്ത്രലോകത്ത് നിർണ്ണായകമായ ഒരു വഴിത്തിരിവാണ് സൃഷ്ടിച്ചത്.

ചൈനീസ് ഗവേഷകർ ആണ് വിപ്ലവകരമായ മാർഗം കണ്ടെത്തിയത്.
ചൈനീസ് അക്കാദമി ഓഫ് സയൻസിന് കീഴിലുള്ള ഗ്വാങ്‌ഷൂ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എനർജി കൺവേർഷനിലെയും സൗത്ത് ചൈന യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെയും ശാസ്ത്രജ്ഞരാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചത്.
ഈ കണ്ടുപിടിത്തം പരിസ്ഥിതിക്ക് മാത്രമല്ല, സാമ്പത്തികമായും വലിയ മാറ്റത്തിന് സഹായിക്കാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. മുൻപും സ്വർണം വേർതിരിക്കാറുണ്ടെങ്കിലും പുതിയ സംവിധാനത്തിലൂടെ സ്വർണം വേർതിരിച്ചെടുക്കുന്നത് എളുപ്പമായി.
ഗവേഷണ റിപ്പോർട്ടുകൾ പ്രകാരം സാധാരണ ഊഷ്മാവിൽ 20 മിനിറ്റിനുള്ളിൽ സ്വർണ്ണം വേർതിരിച്ചെടുക്കാൻ ഈ രീതിക്ക് സാധിക്കും. നിലവിലുള്ള സ്വർണ്ണ വീണ്ടെടുക്കൽ രീതികളുടെ ഏകദേശം മൂന്നിലൊന്ന് മാത്രമേ ഇതിന് ചെലവ് വരുന്നുള്ളൂ. ഇതുവരെ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യകളിൽ ഏറ്റവും ചെലവ് കുറഞ്ഞ ഒന്നുകൂടിയാണിത്.
മൊബൈൽ ഫോൺ സിപിയുകളിൽ നിന്നും ഗാർഹിക ഇലക്ട്രോണിക് ഉപകരണങ്ങളിലെ പ്രിന്റഡ് സർക്യൂട്ട് ബോർഡുകളിൽ (പി.സി.ബി.) നിന്നും 98.2 ശതമാനത്തിലധികം സ്വർണ്ണം വീണ്ടെടുക്കാൻ കഴിയുമെന്ന് പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. 93.4 ശതമാനം വരെ പല്ലേഡിയവും ഈ രീതിയിലൂടെ വേർതിരിച്ചെടുക്കാൻ സാധിക്കുമത്രേ.
പരമ്പരാഗത സ്വർണ്ണ ശുദ്ധീകരണ രീതികളിൽ വിഷാംശമുള്ള രാസവസ്തുക്കൾ ഉപയോഗിക്കാറുണ്ട്, ഇത് മനുഷ്യന്റെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ഗുരുതരമായ അപകടങ്ങൾ സൃഷ്ടിക്കുന്നതാണ്. ഇത് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചൈനീസ് ശാസ്ത്രജ്ഞർ സ്വയം-ഉത്പ്രേരക ലീച്ചിംഗ് സംവിധാനത്തെ അടിസ്ഥാനമാക്കിയുള്ള ഒരു പ്രക്രിയ വികസിപ്പിച്ചത്. ഇത് ദോഷകരമായ രാസവസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഇല്ലാതാക്കുന്നു.
പൊട്ടാസ്യം പെറോക്സിമോണോസൾഫേറ്റ് (പി.എം.എസ്.), പൊട്ടാസ്യം ക്ലോറൈഡ് (കെ.സി.എൽ.) എന്നിവയുടെ ലളിതമായ ഒരു ലായനിയാണ് ഈ രീതിയിൽ ഉപയോഗിക്കുന്നത്. ഈ ലായനി സ്വർണ്ണമോ പല്ലേഡിയം പ്രതലങ്ങളിലോ സ്പർശിക്കുമ്പോൾ ലോഹങ്ങൾ തന്നെ രാസപ്രവർത്തനത്തെ സജീവമാക്കുന്നു. ഇത് ലോഹ ആറ്റങ്ങളെ ലായനിയിലേക്ക് വേർപെടുത്തി സ്വർണം വേർതിരിക്കുന്നത് എളുപ്പമാക്കുന്നു. കണക്കനുസരിച്ച് 10 കിലോഗ്രാം പഴയ സർക്യൂട്ട് ബോർഡുകൾ സംസ്കരിച്ചാൽ ഏകദേശം 1.4 ഗ്രാം സ്വർണ്ണം വേർതിരിച്ചെടുക്കാനാകും.
-
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
സ്വര്‍ണം വീണ്ടും മുകളിലേക്കോ? പവന്‍വില 1.35 ലക്ഷത്തിലേക്ക് ഉടനെത്തും, ഗ്രാമിന് 16600! -
സ്വര്‍ണം വില്‍ക്കാതെ എല്ലാവരും പണയം വെക്കുന്നു... സ്വര്‍ണവായ്പയില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട് -
ഇനി എല്ലാ ആഴ്ചയും സ്വര്‍ണവില കൂടും? യുദ്ധം അവസാനിക്കുന്നതോടെ കരുത്തുകാട്ടി പൊന്ന് -
ഏപ്രില്‍ മാസത്തില്‍ സ്വര്‍ണവില കുതിച്ചുയരും..! ഇപ്പോള്‍ വാങ്ങിയാല്‍ ലാഭം കൊയ്യാം, സംഭവിക്കാന്‍ പോകുന്നത് -
നിങ്ങളുടെ സ്വര്‍ണാഭരണം ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ടോ? പ്രീമിയം തുക ഇത്ര മാത്രം, നേട്ടങ്ങളിത് -
സ്വർണ വില കൂട്ടുന്ന സെൻട്രൽ ബാങ്കുകൾ; ഏറ്റവും വലിയ പണി തരുന്നത് ചൈന തന്നെ, പോളണ്ടും പിന്നിലല്ല..കണക്ക് പുറത്ത് -
സ്വർണ വില 20 ശതമാനം ഇടിയും, സ്വപ്നമല്ല..പവൻ വില 88,000 രൂപ വരെ, ഗ്രാം വില 11,000ത്തിലേക്ക് ..; പുതിയ പ്രവചനം -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
സ്വർണത്തിൽ സംഭവിക്കാൻ പോകുന്നത്..1.10 മുടക്കേണ്ടിടത്ത് 1.50 ലക്ഷം മുടക്കേണ്ടി വരും..മുന്നറിയിപ്പ്











Click it and Unblock the Notifications