ഇതാണ് യഥാര്‍ത്ഥ മുതലാളി; ജീവനക്കാര്‍ക്ക് 1.2 കോടി വിലമതിക്കുന്ന കാറുകളും ബൈക്കുകളും സമ്മാനം
ചെന്നൈ: ജീവനക്കാര്‍ക്ക് വാരിക്കോരി സമ്മാനങ്ങല്‍ നല്‍കുന്നതിന്റെ പേരില്‍ വാര്‍ത്തകളില്‍ ഇടം നേടിയ ഹരേ കൃഷ്ണ എക്‌സ്‌പോര്‍ട്ടേഴ്‌സ് ഉടമ സാവ്ജി ധോലാകിയയെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. സൂറത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ രത്‌ന വ്യാപാരി 600 ഓളം കാറുകളും ഫ്‌ളാറ്റുകളുമാണ് തന്റെ തൊഴിലാളികള്‍ക്ക് സമ്മാനമായി നല്‍കിയത്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ അടക്കം അദ്ദേഹം താരമായിരുന്നു. കമ്പനിയുടെ വളര്‍ച്ചയില്‍ പങ്ക് വഹിച്ച 1600ഓളം വജ്രാഭരണ ജോലിക്കാര്‍ക്കാണ് അദ്ദേഹം ഈ സമ്മാനം നല്‍കിയത്.

എന്നാല്‍ ഇപ്പോഴിതാ ഇങ്ങനെ ജീവനക്കാര്‍ക്ക് വിലകൂടിയ സമ്മാനങ്ങള്‍ നല്‍കി ഞെട്ടിച്ചിരിക്കുകയാണ് ചെന്നൈയിലെ മറ്റൊരു സ്വര്‍ണവ്യാപാരി. ദീപാവലിയോട് അനുബന്ധിച്ചാണ് ജീവനക്കാര്‍ക്ക് ഉടമ സമ്മാനം നല്‍കി ഞെട്ടിച്ചിരിക്കുന്നത്. കാറുകളും ബൈക്കുകളും അടക്കം 1.2 കോടി വിലമതിക്കുന്ന സമ്മാനങ്ങളാണ് ജയന്തി ലാല്‍ ചയന്തി എന്നയാള്‍ ജീവനക്കാര്‍ക്ക് സമ്മാനമായി നല്‍കിയത്.

കടയുടമയുടെ അപ്രതീക്ഷിത തീരുമാനത്തില്‍ ജീവനക്കാര്‍ ആകെ ഞെട്ടിയിരുന്നു. തന്റെ ഉയര്‍ച്ചയിലും താഴ്ചയിലും ഇവര്‍ തന്റെ കൂടെ നിന്ന് പിന്തുണച്ചിട്ടുണ്ടെന്നും തനിക്ക് രണ്ടാമത്തെ കുടുംബം പോലെയാണ് എല്ലാ ജീവനക്കാരെന്നും ജയന്തി ലാല്‍ പറഞ്ഞു. ഈ സമ്മാനങ്ങള്‍ അവരുടെ ജോലിയെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരനാണെന്നും അദ്ദേഹം പറഞ്ഞു.

എന്റെ ബിസിനസ്സിലെ എല്ലാ ഉയര്‍ച്ച താഴ്ചകളിലും അവര്‍ എന്നോടൊപ്പം പ്രവര്‍ത്തിക്കുകയും ലാഭം നേടാന്‍ എന്നെ സഹായിക്കുകയും ചെയ്തിട്ടുണ്ട്. അവര്‍ വെറും ജീവനക്കാരല്ല, എന്റെ കുടുംബമാണ്. അതിനാല്‍, അവര്‍ക്ക് അത്തരം സര്‍പ്രൈസുകള്‍ നല്‍കി അവരെ എന്റെ കുടുംബാംഗങ്ങളെപ്പോലെ പരിഗണിക്കാന്‍ ഞാന്‍ ആഗ്രഹിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ വ്യാപാരികളും തങ്ങളുടെ ജീവനക്കാരെ ഇതുപോലെ സ്‌നേഹിക്കണമെന്നും അദ്ദേഹം പറഞ്ഞു. പത്ത് കാറുകളും 20 ബൈക്കുകളുമാണ് ജയന്തി ലാല്‍ ജീവനക്കാര്‍ക്ക് നല്‍കിയത്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി പേരാണ് ജയന്തിലാലിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

മുതലാളിയായാല്‍ ഇങ്ങനെ വേണമെന്നാണ് പലരും സോഷ്യല്‍ മീഡിയയിലൂടെ അഭിപ്രായപ്പെടുന്നത്. എല്ലാ ഉടമകളും ഇങ്ങനെയായിരുന്നെങ്കില്‍ ജീവനക്കാര്‍ എത്ര ആത്മാര്‍ത്ഥമായി ജോലി ചെയ്യുമെന്നും സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നു. സമ്മാനങ്ങള്‍ കൈമാറുന്ന വീഡിയോയും ഫോട്ടോസും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.












Click it and Unblock the Notifications