Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹ സീസണ്‍ കഴിഞ്ഞു, മഴക്കാലം തുടങ്ങി; സ്വര്‍ണത്തോട് ബൈ പറഞ്ഞ് ഉപഭോക്താക്കള്‍

സ്വര്‍ണത്തിന്റെ ഡിമാന്‍ഡിന് രാജ്യത്ത് ഇടിവ്. ആഭ്യന്തര വിലയിലെ ചാഞ്ചാട്ടവും വിവാഹ സീസണ്‍ അവസാനിച്ചതും സ്വര്‍ണ ഉപഭോക്താക്കളെ ജ്വല്ലറികളില്‍ നിന്ന് അകറ്റി നിര്‍ത്തിയതിനാല്‍ ഈ ആഴ്ച ഇന്ത്യയില്‍ സ്വര്‍ണത്തിന്റെ ആവശ്യകത കുറഞ്ഞു എന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം സ്വര്‍ണത്തിന്റെ പ്രധാന ഉപഭോക്തൃ രാജ്യമായ ചൈനയില്‍ പ്രീമിയങ്ങള്‍ കുറഞ്ഞു.

ഈ ആഴ്ച, ഇന്ത്യന്‍ ഡീലര്‍മാര്‍ ഔദ്യോഗിക ആഭ്യന്തര വിലയേക്കാള്‍ ഔണ്‍സിന് 31 ഡോളര്‍ വരെ കിഴിവ് വാഗ്ദാനം ചെയ്തിരുന്നു. ഇതില്‍ 6 ശതമാനം ഇറക്കുമതിയും 3 ശതമാനം വില്‍പ്പന ലെവികളും ഉള്‍പ്പെടുന്നു. കഴിഞ്ഞ ആഴ്ച ഇത് 49 ഡോളര്‍ വരെയായിരുന്നു. ഇന്ത്യയില്‍ മണ്‍സൂണ്‍ ആരംഭിച്ചതും സ്വര്‍ണ വില്‍പനയെ പ്രതികൂലമായി ബാധിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

Gold

'വിവാഹ സീസണ്‍ അവസാനിക്കുകയാണ്, മണ്‍സൂണ്‍ ആരംഭിച്ചു, അതിനാല്‍ ജ്വല്ലറികള്‍ സീസണല്‍ ഡിമാന്‍ഡ് കുറയുമെന്ന് പ്രതീക്ഷിക്കുന്നു. അതുകൊണ്ടാണ് പുതിയ വാങ്ങലുകള്‍ നടത്തുന്നത് ഉപഭോക്താക്കള്‍ മാറ്റി വയ്ക്കുന്നത്' മുംബൈ ആസ്ഥാനമായുള്ള ഒരു സ്വകാര്യ ബാങ്കിലെ ഒരു ബുള്ളിയന്‍ ഡീലര്‍ പറഞ്ഞു. ഈ മാസം ആദ്യം പത്ത് ഗ്രാം സ്വര്‍ണത്തിന് ഒരു മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 90,890 രൂപയില്‍ സ്വര്‍ണം എത്തിയിരുന്നു.

എന്നാല്‍ വെള്ളിയാഴ്ച ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില 10 ഗ്രാമിന് 94,900 രൂപയോളമായിരുന്നു. ചൈനയില്‍, ആഗോള ബെഞ്ച്മാര്‍ക്ക് സ്‌പോട്ട് വിലയേക്കാള്‍ ഔണ്‍സിന് 15 ഡോളര്‍ പ്രീമിയത്തിന് തുല്യമായ വിലയിലാണ് സ്വര്‍ണം വ്യാപാരം നടത്തിയത് കഴിഞ്ഞ ആഴ്ച 16 ഡോളറിനും 30 ഡോളറിനും ഇടയില്‍ ആയിരുന്നു ഇത്. ഷാങ്ഹായ് സ്വര്‍ണ്ണ വിപണിയിലെ ഇടിവ് ഈ വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കുറഞ്ഞു.

അതേസമയം കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇറക്കുമതി അസാധാരണമാം വിധം ഉയര്‍ന്നതാണ് ഇത് ചൈനീസ് ആഭ്യന്തര വിപണിയില്‍ ഇപ്പോള്‍ അമിതമായ സ്റ്റോക്ക് ഉണ്ടായിരിക്കാമെന്ന് സൂചിപ്പിക്കുന്നു എന്ന് സ്വതന്ത്ര വിശകലന വിദഗ്ധനായ റോസ് നോര്‍മന്‍ പറഞ്ഞു. ഹോങ്കോങ് വഴിയുള്ള ചൈനയുടെ മൊത്തം സ്വര്‍ണ്ണ ഇറക്കുമതി ഏപ്രിലില്‍ പ്രതിമാസം മൂന്നിരട്ടിയായി വര്‍ധിച്ചിരുന്നു.

ഇത് ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതായി ഹോങ്കോങ് സെന്‍സസ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+