Get Updates
Get notified of breaking news, exclusive insights, and must-see stories!

വില്‍പനയില്‍ ഇടിവ്... സ്വര്‍ണത്തിന് ഇന്ത്യയില്‍ ഡിസ്‌കൗണ്ട്..! ഡിമാന്‍ഡ് മുതലാക്കി ചൈന, വിലകൂടും

സ്വര്‍ണവിലയില്‍ ആഗോള വിപണിയില്‍ വന്‍ കുതിപ്പ് കണ്ട വര്‍ഷമായിരുന്നു 2024. പുതുവര്‍ഷത്തിലും ഇതിന് വലിയ മാറ്റമൊന്നുമുണ്ടാകില്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം. പുതുവര്‍ഷം പിറന്ന ആഴ്ചയിലും സ്വര്‍ണവില ഉയര്‍ന്ന് തന്നെ നില്‍ക്കുകയാണ്. ഉയര്‍ന്ന വില ഉപഭോക്താക്കളെ അകറ്റി നിര്‍ത്തിയതിനാല്‍ ഈ ആഴ്ച ഇന്ത്യയില്‍ സ്വര്‍ണത്തിന് ജ്വല്ലറികള്‍ അനുവദിച്ച ഡിസ്‌കൗണ്ടുകളില്‍ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല.

എന്നാല്‍ വരാനിരിക്കുന്ന ചൈനീസ് പുതുവര്‍ഷത്തിന് മുന്നോടിയായി ശക്തമായ ഡിമാന്‍ഡ് പ്രതീക്ഷിച്ച് ചൈനീസ് ഡീലര്‍മാര്‍ ഉയര്‍ന്ന തുകയാണ് സ്വര്‍ണത്തിന് ഈടാക്കുന്നത്. 6% ഇറക്കുമതിയും 3% വില്‍പ്പന ലെവിയും ഉള്‍പ്പെടെ ഇന്ത്യന്‍ ഡീലര്‍മാര്‍ ഔണ്‍സിന് 14 ഡോളര്‍ വരെ സ്വര്‍ണത്തില്‍ വിലക്കിഴിവ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ചൈനയില്‍ ഇത് നേരെ വിപരീതമാണ് അവസ്ഥ.

Gold

'രൂപയുടെ മൂല്യത്തിലുണ്ടായ റെക്കോര്‍ഡ് തകര്‍ച്ചയെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആഗോള വിലയേക്കാള്‍ കൂടുതല്‍ ഉയരുകയാണ് പ്രാദേശിക സ്വര്‍ണ വില. ഇത് ഡിമാന്‍ഡ് കുറയ്ക്കുകയാണ്,' മുംബൈ ആസ്ഥാനമായുള്ള സ്വര്‍ണ്ണ മൊത്തവ്യാപാരി ചെനാജി നര്‍സിംഗ്ജിയുടെ പ്രൊപ്രൈറ്റര്‍ അശോക് ജെയിന്‍ പറഞ്ഞു. ഈ ആഴ്ച ഇന്ത്യന്‍ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക് ഇടിഞ്ഞു.

ഇത് ഇറക്കുമതി കൂടുതല്‍ ചെലവേറിയതാക്കി. ആഭ്യന്തര സ്വര്‍ണ വില 10 ഗ്രാമിന് 77,947 രൂപയായി ഉയരാനും ഇത് കാരണമായി. ഡിസംബറില്‍ ഇത് 75,459 രൂപയായി കുറഞ്ഞിരുന്നു. നിക്ഷേപ ആവശ്യകത ദുര്‍ബലമായതിനാല്‍ ജ്വല്ലറികള്‍ വിപണിയില്‍ സജീവമായിരുന്നില്ല. ഹിന്ദു മാസമായ ഖര്‍ മാസ് സ്വര്‍ണം വാങ്ങുന്നതിനുള്ള അശുഭകരമായ കാലഘട്ടമായി കണക്കാക്കപ്പെടുന്നു.

ഉയര്‍ന്ന വിലയ്‌ക്കൊപ്പം ഈ സാഹചര്യം കൂടി കണക്കിലെടുത്ത് പല ഉപഭോക്താക്കളും സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കുകയാണ് എന്നാണ് മുംബൈ ആസ്ഥാനമായുള്ള സ്വകാര്യ ബുള്ളിയന്‍ ഇറക്കുമതി ബാങ്കിലെ ഒരു ഡീലര്‍ പറയുന്നത് എന്ന് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം ലോകത്തിലെ ഏറ്റവും മികച്ച സ്വര്‍ണ ഉപഭോക്താവായ ചൈനയില്‍ ഡീലര്‍മാര്‍ സ്പോട്ട് വിലയേക്കാള്‍ ഔണ്‍സിന് 4.50 ഡോളര്‍ മുതല്‍ 10 ഡോളര്‍ വരെ പ്രീമിയം തുക ഈടാക്കുന്നുണ്ട്.

കഴിഞ്ഞയാഴ്ച 2 ഡോളറില്‍ നിന്ന് 5 ഡോളറിലേക്ക് വരെ ഇത് ഉയര്‍ന്നിരുന്നു. 'ചൈനീസ് പുതുവത്സരം വരുന്നതോടെ ഡിമാന്‍ഡ് വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ച് നിക്ഷേപ ആവശ്യങ്ങള്‍ക്കായി,' വിംഗ് ഫംഗ് പ്രെഷ്യസ് മെറ്റല്‍സ് ഡീലിംഗ് മേധാവി പീറ്റര്‍ ഫംഗ് പറഞ്ഞു. പ്രമുഖ റീട്ടെയിലര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്ത വില്‍പന കണക്കുകള്‍ പ്രകാരം ഈ മേഖലയിലെ ആഭരണ വില്‍പ്പന മന്ദഗതിയിലാണ്.

എന്നാല്‍ ഫിസിക്കല്‍ ബുള്ളിയന്‍ ഡിമാന്‍ഡ് നികത്തുന്നുണ്ട്. അലങ്കാരത്തേക്കാള്‍ നിക്ഷേപത്തിനുള്ള ഓപ്ഷനായിട്ടാണ് സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂടുന്നത് എന്ന്. സിംഗപ്പൂരില്‍, ഡീലര്‍മാര്‍ സ്പോട്ട് നിരക്കുകള്‍ക്കും പ്രീമിയത്തിനും ഇടയില്‍ നിരക്ക് ഈടാക്കുന്നുണ്ട് എന്നാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+