Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോള്‍ഡ് ലോണ്‍ ഇനി പഴയത് പോലെ ലഭിക്കില്ല.. പണയം വെക്കാവുന്ന സ്വര്‍ണത്തിലും പരിധി!

രാജ്യത്ത് വളരെ ജനകീയമായ ഒരു വായ്പാ പദ്ധതിയാണ് സ്വര്‍ണ പണയ വായ്പ. കൈയിലുള്ള സ്വര്‍ണം ഈടായി വെച്ച് പണം വായ്പ ലഭിക്കുന്ന പദ്ധതിയാണ് ഇത്. എല്ലാ ബാങ്കുകളിലും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളിലും സ്വര്‍ണ വായ്പ നല്‍കുന്നുണ്ട്. മറ്റ് വായ്പകളെ അപേക്ഷിച്ച് താരതമ്യേന പലിശ കുറവാണ് എന്നതിനാലും വളരെ പെട്ടെന്ന് തന്നെ പണം കൈയില്‍ കിട്ടും എന്നതിനാലുമാണ് സ്വര്‍ണ വായ്പ ജനകീയമായി തീര്‍ന്നത്.

എന്നാല്‍ അടുത്തിടെ സ്വര്‍ണ പണയ വായ്പയില്‍ ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സ്ഫോടനാത്മകമായ വളര്‍ച്ചയാണ് സ്വര്‍ണ വായ്പകളില്‍ ഉണ്ടായത്. ഈ പശ്ചാത്തലത്തിലാണ് റിസര്‍വ് ബാങ്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ തീരുമാനിച്ചത്. 2025 ജനുവരിയിലെ കണക്ക് അനുസരിച്ച് ബാങ്കുകളും എന്‍ബിഎഫ്‌സികളും സ്വര്‍ണ വായ്പ കുടിശ്ശികയില്‍ വലിയ വര്‍ധനവാണ് കാണിച്ചത്.

Gold Loan

ഈ കാലയളവില്‍ 1.78 ലക്ഷം കോടി രൂപയാണ് കുടിശ്ശിക ഉണ്ടായിരിക്കുന്നത്. അതായത് വാര്‍ഷികാടിസ്ഥാനത്തില്‍ കണക്കാക്കുമ്പോള്‍ 76.9 ശതമാനം വര്‍ധനവാണ് ഇത് കാണിക്കുന്നത്. സ്വര്‍ണ വില കുതിച്ചുയരുന്നതോടെ സ്വര്‍ണ വായ്പ ബിസിനസ്സ് അതിവേഗം വളര്‍ച്ച കൈവരിച്ചു എന്നാണ് ആര്‍ ബി ഐയുടെ നിരീക്ഷംണം. കടം വാങ്ങുന്നയാള്‍ വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ സ്വര്‍ണം ലേലം ചെയ്യാന്‍ കഴിയും.

അതിനാല്‍ തന്നെ ബാങ്കുകളും എന്‍ ബി എഫ് സികളും ഇത് ആകര്‍ഷകമായ ബിസിനസായാണ് കാണുന്നത്. സ്വര്‍ണം തിരിച്ചടയ്ക്കാനും വായ്പയുടെ കാലാവധി നീട്ടാന്‍ ആവശ്യപ്പെടാനും ആഗ്രഹിക്കുന്നുവെങ്കില്‍ വായ്പക്കാര്‍ ഇപ്പോള്‍ വായ്പയുടെ മുഴുവന്‍ മുതലും പലിശയും തിരിച്ചടയ്ക്കേണ്ടതുണ്ട്. ഇതിന്റെയെല്ലാം പശ്ചാത്തലത്തില്‍ ആര്‍ ബി ഐ ചില മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുകയാണ്.

ബാങ്കുകളും ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളും സ്വര്‍ണ വായ്പകള്‍ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും മാനദണ്ഡമാക്കുന്നതിനുമായാണ് ആര്‍ ബി ഐ കരട് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. സ്വര്‍ണ്ണ വായ്പാ രീതികളില്‍ ഏകീകരണം കൊണ്ടുവരുന്നതിനും കടം വാങ്ങുന്നവര്‍ക്ക് സുതാര്യത വര്‍ധിപ്പിക്കുന്നതിനുമാണ് ഈ നിര്‍ദ്ദേശങ്ങള്‍ ലക്ഷ്യമിടുന്നത്.

സ്വര്‍ണവും സ്വര്‍ണത്തിന്റെ ആഭരണങ്ങളും ഈടായി സുരക്ഷിതമാക്കിയ വായ്പകള്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് നിയന്ത്രണങ്ങള്‍ സ്ഥാപിക്കുകയാണ് ആര്‍ ബി ഐ ലക്ഷ്യമിടുന്നത് എന്ന് ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കിലെ ഗോള്‍ഡ് ലോണ്‍ നാഷണല്‍ മാനേജര്‍ സാഹില്‍ കുമാര്‍ ഗാബ പറയുന്നു. ബാങ്കുകളില്‍ നിന്നോ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളില്‍ നിന്നോ വായ്പ എടുക്കുന്നുണ്ടോ എന്നത് പരിഗണിക്കാതെ, വായ്പാ വ്യവസ്ഥകളില്‍ വ്യക്തത നല്‍കുന്നതിലൂടെ ഈ സ്ഥിരമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വായ്പയെടുക്കുന്നവര്‍ക്ക് പ്രയോജനപ്പെടുമെന്ന് അദ്ദേഹം പറയുന്നു.

യോഗ്യതയുള്ള ഈടുകളുടെ നിയന്ത്രണങ്ങള്‍, വായ്പ തുകകളുടെ പരിധി, മൂല്യനിര്‍ണ്ണയത്തിനും ഡോക്യുമെന്റേഷനുമുള്ള നിര്‍ബന്ധിത നടപടിക്രമങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന കരട് നിര്‍ദേശങ്ങളാണ് ആര്‍ ബി ഐ പുറപ്പെടുവിച്ചിരിക്കുന്നത് എന്ന് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് എന്തെല്ലാം ആണ് എന്ന് നമുക്ക് പരിശോധിക്കാം.

ലോണ്‍-ടു-വാല്യൂ അനുപാതം 75% ആയി പരിമിതപ്പെടുത്തുന്നു

എല്ലാ സ്വര്‍ണ്ണ വായ്പകള്‍ക്കും ലോണ്‍ - ടു - വാല്യൂ അനുപാതം 75% ആയി പരിമിതപ്പെടുത്തുന്നു എന്നതാണ് ഇതില്‍ പ്രധാനം. കൊവിഡ് സമയത്ത് ചില വിഭാഗങ്ങള്‍ക്ക് ലോണ്‍ - ടു - വാല്യൂ താല്‍ക്കാലികമായി 80% ആയി ഉയര്‍ത്തിയിരുന്നു. അതിനാല്‍ തന്നെ ഇതൊരു സുപ്രധാനമായ മാറ്റമാണ് എന്ന് ബജാജ് ക്യാപിറ്റലിന്റെ ജോയിന്റ് ചെയര്‍മാനും എം ഡിയുമായ സഞ്ജീവ് ബജാജ് പറയുന്നു.

''ബാങ്കുകള്‍ക്ക്, വരുമാനം ഉണ്ടാക്കുന്ന വായ്പകള്‍ക്ക് ഉയര്‍ന്ന ലോണ്‍-ടു-വാല്യൂ അനുപാതങ്ങള്‍ സജ്ജീകരിക്കാന്‍ സാധിക്കുമായിരുന്നു. ബുള്ളറ്റ് തിരിച്ചടവിനായി, ഈ ലോണ്‍-ടു-വാല്യൂ മൊത്തം തിരിച്ചടവ് തുകയില്‍ (പ്രിന്‍സിപ്പല്‍ + പലിശ) കണക്കാക്കണം'' എന്നും സഞ്ജീവ് ബജാജ് വിശദീകരിച്ചു. ഒരു വായ്പയുടെ കാര്‍ഷിക, കാര്‍ഷികേതര ആവശ്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് ആര്‍ബിഐ സ്വര്‍ണ്ണ വായ്പ ലോണ്‍-ടു-വാല്യൂ നിയന്ത്രിച്ചത്. അതായത് ഇനി മുതല്‍ ലോണ്‍ - ടു - വാല്യൂ നിയന്ത്രണം 75% ല്‍ മാറ്റമില്ലാതെ തുടരും എന്ന് അര്‍ത്ഥം.

സ്വര്‍ണ ഉടമസ്ഥാവകാശത്തിന്റെ തെളിവ്

വായ്പയെടുക്കാന്‍ വരുന്നവര്‍ സ്വര്‍ണം വാങ്ങിയതിന്റെ രസീതുകള്‍ ലഭ്യമല്ലെങ്കില്‍ ഉടമസ്ഥാവകാശ തെളിവോ മറ്റോ നല്‍കണം. ഈടിന്റെ ഉടമസ്ഥാവകാശം സംശയാസ്പദമാണെങ്കില്‍ വായ്പ നല്‍കുന്ന ബാങ്കുകളോ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളോ വായ്പകള്‍ നല്‍കാന്‍ പാടില്ല. ഈടിന്റെ ഉടമസ്ഥാവകാശം പരിശോധിച്ചുറപ്പിച്ചതിന്റെ രേഖ വായ്പ നല്‍കുന്നവര്‍ സൂക്ഷിക്കുകയും വേണം.

പ്യൂരിറ്റി സര്‍ട്ടിഫിക്കറ്റ്

വായ്പ എടുക്കുന്നവര്‍ സ്വര്‍ണത്തിന്റെ പരിശുദ്ധി, ഭാരം, കിഴിവുകള്‍, മൂല്യം എന്നിവ വിശദീകരിക്കുന്ന ഒരു സര്‍ട്ടിഫിക്കറ്റ് നല്‍കണം. ലോണ്‍ വാങ്ങുന്നയാള്‍ സ്വര്‍ണ്ണം എങ്ങനെ പരിശോധിക്കുന്നുവെന്നതില്‍ സുതാര്യത ഉറപ്പാക്കാനും വായ്പ എടുക്കുമ്പോള്‍ അത് വാങ്ങുന്നയാള്‍ക്കും സ്വീകാര്യമാണെന്ന് ഉറപ്പിക്കാനുമാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത് എന്ന് സഞ്ജീവ് ബജാജ് പറഞ്ഞു.

ഈടിന് അര്‍ഹതയുള്ള സ്വര്‍ണം

22 കാരറ്റ് അല്ലെങ്കില്‍ അതില്‍ കൂടുതല്‍ പരിശുദ്ധിയുള്ള സ്വര്‍ണാഭരണങ്ങള്‍, ആഭരണങ്ങള്‍, ബാങ്ക് വില്‍ക്കുന്ന നാണയങ്ങള്‍ എന്നിവയ്ക്ക് മാത്രമേ വായ്പകള്‍ അനുവദിക്കൂ. എം എം ടി സി നിര്‍മ്മിച്ച ഇന്ത്യ ഗോള്‍ഡ് കോയിനുകള്‍ യോഗ്യത നേടിയേക്കാമെങ്കിലും സ്വര്‍ണ്ണ വായ്പ കൊളാറ്ററലിന് യോഗ്യത നേടുന്നതിന് അവ ബാങ്കുകള്‍ വഴി വില്‍ക്കുകയും മുകളില്‍ പറഞ്ഞ മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണം എന്നും സഞ്ജീവ് ബജാജ് പറഞ്ഞു.

വെള്ളികള്‍ക്കും വായ്പ

വെള്ളി ഈടില്‍ വായ്പകള്‍ എടുക്കാനും അനുവാദമുണ്ട്. കുറഞ്ഞത് 925 പരിശുദ്ധിയുള്ള വെള്ളി ആഭരണങ്ങള്‍, ആഭരണങ്ങള്‍, ബാങ്ക് വില്‍ക്കുന്ന വെള്ളി നാണയങ്ങള്‍ എന്നിവ ഈടില്‍ എടുക്കാം. 2025 ഏപ്രിലില്‍ ആര്‍ബിഐ പുറപ്പെടുവിച്ച കരട് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വെള്ളി നാണയങ്ങള്‍ ഈടില്‍ വായ്പകള്‍ അനുവദിക്കുന്നു. പക്ഷേ ഇതിന് ചില പ്രത്യേക വ്യവസ്ഥകളുണ്ട് എന്ന കാര്യം മറക്കരുത്. 925 എന്ന കുറഞ്ഞ പരിശുദ്ധിയുള്ള ബാങ്കുകള്‍ വില്‍ക്കുന്ന പ്രത്യേകം അച്ചടിച്ച വെള്ളി നാണയങ്ങള്‍ മാത്രമേ അനുവദിക്കൂ.

കൊളാറ്ററല്‍ ഭാരത്തില്‍ വായ്പാ പരിധി

ഒരാള്‍ക്ക് പരമാവധി ഒരു കിലോ സ്വര്‍ണാഭരണങ്ങളുടെയും 50 ഗ്രാം സ്വര്‍ണ്ണനാണയങ്ങളുടെയും പരിധി ഡ്രാഫ്റ്റ് നിര്‍ദ്ദേശിക്കുന്നു. ഓരോ സ്ഥാപനത്തിനും പരമാവധി എക്‌സ്‌പോഷര്‍ പരിധി നിര്‍വചിക്കാന്‍ ആര്‍ബിഐ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നിരുന്നാലും സര്‍ക്കുലറില്‍ യോഗ്യതയുള്ള സ്വര്‍ണ്ണ കൊളാറ്ററല്‍, സ്വര്‍ണ്ണാഭരണങ്ങള്‍ എന്നിവ നിര്‍വചിക്കുന്നുണ്ട്. എന്നാല്‍ സ്വര്‍ണ നാണയങ്ങള്‍ ഒഴികെയുള്ള വ്യക്തിഗത സ്വര്‍ണ ഇനങ്ങളില്‍ ഇത് ഒരു നിയന്ത്രണവും വ്യക്തമാക്കുന്നില്ല.

സ്റ്റാന്‍ഡേര്‍ഡ് സ്വര്‍ണ്ണ മൂല്യനിര്‍ണ്ണയം

പണയം വച്ച സ്വര്‍ണ്ണം കുറഞ്ഞ പരിശുദ്ധിയാണെങ്കില്‍ പോലും, 22 കാരറ്റ് പരിശുദ്ധിയുടെ വിലയെ അടിസ്ഥാനമാക്കി സ്വര്‍ണത്തിന്റെ മൂല്യം നിര്‍ണ്ണയിക്കപ്പെടും.

വിശദമായ വായ്പാ കരാറുകള്‍

വായ്പാ കരാറില്‍ വായ്പ നല്‍കുന്നവര്‍ പൂര്‍ണ്ണമായ കൊളാറ്ററല്‍ വിശദാംശങ്ങള്‍, ലേല നടപടിക്രമങ്ങള്‍, അറിയിപ്പ് കാലയളവുകള്‍, തിരിച്ചടവ് സമയബന്ധിതങ്ങള്‍, വായ്പ വാങ്ങുന്നവരുടെ ചാര്‍ജുകള്‍ എന്നിവ ഉള്‍പ്പെടുത്തണം.

സ്വര്‍ണ്ണ കൊളാറ്ററല്‍ സമയബന്ധിതമായി പുറത്തിറക്കല്‍

പൂര്‍ണ്ണ തിരിച്ചടവിന് ശേഷം ഏഴ് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ സ്വര്‍ണം തിരികെ നല്‍കണം. കാലതാമസമുണ്ടായാല്‍, കാലതാമസം സംഭവിക്കുന്ന ഓരോ ദിവസത്തിനും 5000 രൂപ പിഴ നല്‍കേണ്ടിവരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+