ഇന്ത്യയുടെ സ്വർണകുംഭമാകാന്‍ സിംഗ്രൗളി: പുതിയ സ്വർണ ഖനി കണ്ടെത്തി: വർഷം തോറും 250 കോടി
ഇന്ത്യയുടെ സുവർണ്ണ പ്രതീക്ഷകള്‍ക്ക് നിറം പകർന്നുകൊണ്ട് മധ്യപ്രദേശിലെ സിംഗ്രൗളി ജില്ലയില്‍ നിന്നും പുതിയൊരു വാർത്ത. ചിത്രാംഗി ബ്ലോക്കിൽ സ്വർണ്ണത്തിന്റെയും ഇരുമ്പിന്റെയും വലിയ ശേഖരം കണ്ടെത്തിയിട്ടുണ്ട് ഇന്ത്യ.കോം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ധാതു നിക്ഷേപം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സംസ്ഥാന ഖനന വകുപ്പ് ഇതിനകം തന്നെ ഡ്രില്ലിംഗ്, ട്രഞ്ചിംഗ് പ്രവർത്തനങ്ങൾ ആരംഭിച്ചതായും റിപ്പോർട്ട് പറയുന്നു.
സിംഗ്രൗലിയിലെ ചകരിയ ഗോൾഡ് മൈനിൽ, 23.60 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന സ്വർണ നിക്ഷേപം ഗരിമ നാച്വറൽ റിസോഴ്സസിന് ഖനനത്തിനായി അനുവദിച്ചിട്ടുണ്ട്. ഇതിനു പുറമേ, സിൽഫോറി, ഗുര്‍ഹര്‍ പഹാദ്, അമിൽഹവ, സോൻ കുർവ എന്നിവിടങ്ങളിലെ സ്വർണ നിക്ഷേപങ്ങൾ കുന്ദൻ ഗോൾഡ് മൈൻസിനും അനുവദിച്ചു. 1550 ഹെക്ടറിൽ വ്യാപിച്ച മിസിർഗവാൻ ഇരുമ്പ് ബ്ലോക്ക് റോക്സ്റ്റോണില്‍ ഇരുമ്പയിര് ഖനനത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ്.

പുതിയ കണ്ടെത്തുലുകള്‍ സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും പ്രതിവർഷം 250 കോടി രൂപ വരുമാനം നേടാനുള്ള അവസരമൊരുക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. കൽക്കരി ഖനനത്തിന് പേര് കേട്ട സിംഗ്രൗലി, ഇനി സ്വർണ ഖനനത്തിലൂടെയും രാജ്യത്തിന്റെ ധനസമൃദ്ധിയിലേക്ക് കുതിക്കാന്‍ പോകുകയാണെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു.
ഭൂമിയില്‍ ആഴത്തിൽ തുരന്ന് ഭൂഗർഭ ധാതു നിക്ഷേപങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ശേഖരിക്കാൻ കോർ ഡ്രില്ലിംഗ് മെഷീനുകൾ ഉപയോഗിച്ച് ഗുർഹാർ മലനിരകളില്‍ ഇതിനോടകം തന്നെ ഡ്രില്ലിംഗ് പ്രവർത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. അതേസമയം, സോൻപൂർവ്വ സ്വർണ്ണ ഖനി ഉൾപ്പെടെയുള്ള ചില ഖനികൾ ഇപ്പോഴും വനം വകുപ്പിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്. ആവശ്യമായ രേഖകൾ സമർപ്പിച്ചിച്ചതായും അംഗീകാരങ്ങൾ ഉടൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ പറയുന്നു.
'പുതുതായി അനുവദിച്ച ഈ സ്വർണ്ണ ഖനന ബ്ലോക്കുകളിൽ നിന്ന് സംസ്ഥാന സർക്കാരിന് പ്രതിവർഷം 250 കോടി രൂപ വരുമാനം ലഭിക്കും. ഈ മേഖലയിൽ കൽക്കരി ഖനന പ്രവർത്തനങ്ങൾ വഴി ഇതിനകം ലഭിക്കുന്ന ഗണ്യമായ വരുമാനത്തിന് പുറമേയായിരിക്കും ഈ വരുമാനം' അസിസ്റ്റന്റ് മൈൻസ് ഓഫീസർ കപിൽ മുനി ശുക്ല പറഞ്ഞു.
പുതിയ സ്വർണ്ണ ഖനികൾ സിംഗ്രൗലിയുടെ സാമ്പത്തിക നാഴികക്കല്ല് അടയാളപ്പെടുത്തുക മാത്രമല്ല, ഊർജ്ജ ശക്തികേന്ദ്രം എന്നതിൽ നിന്ന് ധാതുസമ്പത്തിന്റെ കേന്ദ്രമായി മാറുന്നതിനുള്ള മേഖലയുടെ മാറ്റത്തേയും സൂചിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിലെ നാല് സ്വർണ ഖനികൾ ലേലം ചെയ്യുകയും യന്ത്രങ്ങൾ ഉപയോഗിച്ചുള്ള ഖനന പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഓരോ ടൺ മെറ്റീരിയലിൽ നിന്നും 1.02 മുതൽ 1.5 ഗ്രാം വരെ സ്വർണം ലഭിക്കുമെന്നാണ് പ്രതീക്ഷ.
അതേസമയം, കർണാടകയില്‍ രാജ്യത്തെ പ്രവർത്തന ക്ഷമമായ ഏക സ്വർണ ഖനിയായ ഹട്ടിക്ക് പുറമെ കില്ലർഹട്ടിയിലും ചിന്നികട്ടിയിലുമായി കർണാടകയിലെ മറ്റ് രണ്ട് ഇടങ്ങളിലും സ്വർണ്ണ പര്യവേക്ഷണ ശ്രമങ്ങള്‍ സർക്കാർ ശക്തമാക്കിയിട്ടുണ്ട്. 2024-25 ൽ കേന്ദ്ര സർക്കാർ നടത്തുന്ന നാഷണൽ മിനറൽസ് എക്സ്പ്ലോറേഷൻ ട്രസ്റ്റ് (NMET) കമ്മീഷൻ ചെയ്യുന്ന അഞ്ച് സ്വർണ്ണ പര്യവേക്ഷണ പദ്ധതികളിൽ ഇവ രണ്ടും ഉൾപ്പെടുന്നുുണ്ട്
കില്ലർഹട്ടി സൈറ്റ് കൊപ്പൽ, റായ്ച്ചൂർ ജില്ലകളിൽ വ്യാപിച്ചുകിടക്കുമ്പോള്‍ ചിന്നിക്കട്ടി ഹാവേരി ജില്ലയിലും സ്ഥിതി ചെയ്യുന്നു. മറ്റ് മൂന്ന് പദ്ധതികള്‍ ജാർഖണ്ഡ്, ഒഡീഷ, ലഡാക്ക് എന്നിവിടങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. കില്ലർഹട്ടി ബ്ലോക്കിൽ "റക്കണൈസൻസ് സർവേ" നടന്ന് വരികയാണെന്നും, ചിന്നിക്കട്ടി ബ്ലോക്കിലെ പര്യവേക്ഷണം G-3 ഘട്ടത്തിലാണെന്നും പാർലമെന്റിൽ നൽകിയ മറുപടിയിൽ കൽക്കരി, ഖനി വകുപ്പ് മന്ത്രി ജി കിഷൻ റെഡ്ഡി കഴിഞ്ഞ മാസം പറഞ്ഞത്.
-
കുത്തനെ ഇടിയുന്നു, പിന്നാലെ തിരിച്ചുകയറുന്നു! സ്വര്‍ണത്തിന് ഈ ആഴ്ച എന്ത് സംഭവിക്കും? -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
'സ്വർണം ഇപ്പോൾ വാങ്ങിയില്ലെങ്കിൽ ഇനി വാങ്ങാനേ നിങ്ങൾ പോകില്ല';നിക്ഷേപകർക്ക് മുന്നറിയിപ്പ് -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില












Click it and Unblock the Notifications