Get Updates
Get notified of breaking news, exclusive insights, and must-see stories!

യുകെയില്‍ നിന്ന് 1 ലക്ഷം കിലോ സ്വർണം എത്തിച്ചു; ബാക്കിയപ്പോള്‍, വിലക്കയറ്റം പിടിച്ച് നിർത്തുമോ

അന്തർദേശീയ വിപണയില്‍ സ്വർണത്തിന് സമാനതകളില്ലാത്ത വർധനവാണ് സമീപകാലത്തുണ്ടായിരിക്കുന്നത്. അന്തർദേശീയ വിപണയിലെ പ്രതിഫലനങ്ങള്‍ക്ക് അനുസൃതമായ ആഭ്യന്തര വിപണിയിലും സ്വർണ വില പുതിയ ഉയരങ്ങള്‍ താണ്ടി. കേരളത്തിലെ ഒരു പവന്‍ സ്വർണത്തിന്റെ വെള്ളിയാഴ്ചത്തെ നിരക്ക് 58360 രൂപയാണ്. ഉത്സവ സീസണില്‍ രാജ്യത്തെ ഡിമാന്‍ഡ് വർധിച്ചതും സ്വർണ വിലയില്‍ പ്രതിഫലിച്ചിട്ടുണ്ട്.

സ്വർണ വില ഈ രീതിയില്‍ മുന്നോട്ട് കുതിക്കുന്നതിന് ഇടയില്‍ തന്നെ ആർ ബി ഐ വിദേശത്ത് നിന്നും കൂടുതല്‍ സ്വർണം ഇന്ത്യയിലേക്ക് തിരികെ എത്തിക്കുമെന്ന സൂചനകളുമുണ്ട്. ഈ വർഷം ജൂണിലാണ് യുകെയില്‍ സൂക്ഷിച്ചിരുന്ന ഒരു ലക്ഷത്തോളം സ്വർണം ആർ ബി ഐ ഇന്ത്യയിലേക്ക് തിരികെ എത്തിച്ചത്. 1991 ന് ശേഷം ഇത്തരമൊരു നീക്കം ആദ്യമായിട്ടാണ് ഇന്ത്യയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. റിസർവ് ബാങ്കിന്റെ മൊത്തം സ്വർണ്ണ ശേഖരം 822.10 മെട്രിക് ടണ്ണാണെന്നാണ് കണക്കാക്കുന്നത്. ഇതിന്റെ വലിയൊരു ഭാഗവും സൂക്ഷിച്ചിരുന്നത് യുകെയിലായിരുന്നു.

gold

യുകെയില്‍ സൂക്ഷിച്ച സ്വർണ ശേഖരത്തില്‍ നിന്നും 1 ലക്ഷം കിലോ സ്വർണം ഇന്ത്യയിലേക്ക് എത്തിച്ചതോടെ രാജ്യത്തെ സ്വർണ ശേഖരം 408 മെട്രിക് ടണ്ണിലധികം ആയി. ഏകദേശം ഇത്രയോളം തന്നെ സ്വർണം ഇനിയും ഇന്ത്യയുടേയതായി വിദേശത്ത് സൂക്ഷിച്ചിട്ടുണ്ട്. 1990-91 ലെ വിദേശനാണ്യ പ്രതിസന്ധിയുടെ സമയത്ത് 405 മില്യൺ ഡോളർ വായ്പ എടുക്കുന്നതിന് വേണ്ടിയാണ് ഇന്ത്യ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് പണയമായി സ്വർണം നല്‍കിയത്. വായ്പ തുക തിരിച്ചടച്ചിട്ടും പണയമായി മാറ്റിയ സ്വർണം അവിടെ തന്നെ വെക്കുകകയായിരുന്നു.

വിവിധ സർക്കാർ വകുപ്പുകള്‍ തമ്മിലുള്ള കൃത്യമായ ആസൂത്രണത്തിലൂടേയും ഏകോപനത്തിലൂടെയുമാണ് ഇത്രയും വലിയ അളവിലുള്ള സ്വർണം രാജ്യത്തേക്ക് തിരികെ എത്തിച്ചത്. ഇതിനായി പ്രത്യേക വിമാനം തന്നെ തയ്യാറാക്കുകയും ചെയ്തു. ഇറക്കുമതിയില്‍ ആർ ബി ഐക്ക് കസ്റ്റംസ് തീരുവ ഇളവ് ലഭിച്ചെങ്കിലും ജി എസ് ടി അടക്കേണ്ടി വന്നിരുന്നു.

സ്വർണ്ണ ശേഖരം വർദ്ധിപ്പിച്ചതിലൂടെ, ഇന്ത്യക്ക് തങ്ങളുടെ വിദേശ നാണയ ശേഖരം വൈവിധ്യവത്കരിക്കാന്‍ സാധിച്ചു. ഈ വൈവിധ്യവൽക്കരണം കറൻസിയിലെ ഏറ്റക്കുറച്ചിലുകൾ, സാമ്പത്തിക അസ്ഥിരത എന്നിവയുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ ലഘൂകരിക്കുന്നു. അതോടൊപ്പം തന്നെ പണപ്പെരുപ്പത്തിനെതിരേയുള്ള ഒരു പ്രതിരോധ നീക്കവുമാണ്.

സ്വർണ്ണ ശേഖരം വർദ്ധിപ്പിക്കുന്നതിലൂടെ, പണപ്പെരുപ്പത്തിൻ്റെ പ്രതികൂല ഫലങ്ങളിൽ നിന്ന് ഒരു രാജ്യത്തിന് തങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കാൻ കഴിയും. ദീർഘകാല സാമ്പത്തിക ആസൂത്രണത്തിനും നിക്ഷേപകരുടെ ആത്മവിശ്വാസം നിലനിർത്തുന്നതിനും ഈ സ്ഥിരത നിർണായകവുമാണ്. സ്വർണം തിരികെ എത്തിച്ചത് സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യ ശക്തമാകുന്നതിൻ്റെ സൂചനയായിട്ടും കണക്കാക്കപ്പെട്ടിരുന്നു.

ഈ വർഷം 100 ടണ്‍ സ്വർണമാണ് ആർ ബി ഐ രാജ്യത്തേക്ക് എത്തിച്ചതെങ്കില്‍ വരും വർഷങ്ങളില്‍ കൂടുതല്‍ സ്വർണം ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് നീക്കം. സ്വർണ വില റെക്കോർഡ് നിരക്കില്‍ കുതിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിദേശത്ത് നിന്നും സ്വർണം തിരികെ എത്തിക്കുന്നത് രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതല്‍ ഗുണം ചെയ്തേക്കുമെന്നും സ്വർണ വിലക്കയറ്റത്തിന് നേരിയ തോതിലെങ്കിലും തടയിടാന്‍ കഴിഞ്ഞേക്കുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+