Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇങ്ങനെ കൂടിയാല്‍ സ്വര്‍ണവില ഒരു ലക്ഷത്തിലെത്തുമോ? സാധ്യതകള്‍ ഇങ്ങനെ

സ്വര്‍ണവിലയില്‍ കഴിഞ്ഞ കുറെ നാളുകളായി വലിയ വര്‍ധനവാണ് പ്രകടമാകുന്നത്. 24 കാരറ്റ് സ്വര്‍ണത്തിന് പത്ത് ഗ്രാമിന് 86000 ത്തിന് മുകളിലാണ് സ്വര്‍ണം വ്യാപാരം നടത്തുന്നത്. ഈ വര്‍ഷം ഒന്നര മാസത്തിനുള്ളില്‍ മഞ്ഞ ലോഹത്തിന്റെ വില 10 ഗ്രാമിന് 8600 രൂപയിലധികമാണ് വര്‍ധിച്ചത്, അതായത് 11%! യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് ഭീഷണികളാണ് അടുത്തിടെ സ്വര്‍ണവിലയെ സ്വാധീനിച്ചത്.

ട്രംപിന്റെ താരിഫ് നയം സംബന്ധിച്ച് കൃത്യമായ ഒരു വ്യക്തത ഇതുവരെ കൈവന്നിട്ടില്ല. അതിനാല്‍ തന്നെ അടുത്ത കുറച്ച് മാസത്തേക്ക് സ്വര്‍ണ വില ഉയര്‍ന്നുകൊണ്ടിരിക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇതോടെ 24 കാരറ്റ് സ്വര്‍ണത്തിന് പത്ത് ഗ്രാമിന് ഒരു ലക്ഷം രൂപ എന്ന മാന്ത്രിക സംഖ്യയിലേക്ക് അധികം വൈകാതെ കടന്നേക്കും എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

Gold Price

എന്നാല്‍ വില വര്‍ധനവ് ഉറപ്പാണെങ്കിലും ഒരു ലക്ഷം രൂപ എന്നതിലേക്ക് പെട്ടെന്ന് തന്നെ എത്താനുള്ള സാധ്യത പല വിദഗ്ധരും പ്രവചിക്കുന്നില്ല. ഒരു ലക്ഷം രൂപയിലെത്താന്‍ സ്വര്‍ണ വില ഇനിയും 14,000 രൂപയോ 16% മോ വര്‍ധിക്കണം. വിലയില്‍ പുതിയ ഉയരങ്ങള്‍ സാധ്യമാണെങ്കിലും അടുത്ത കുറച്ച് മാസങ്ങളില്‍ ഒരു ലക്ഷം രൂപയിലെത്താന്‍ സാധ്യതയില്ലെന്ന് ആനന്ദ് രതി ഷെയേഴ്‌സ് ആന്‍ഡ് സ്റ്റോക്ക് ബ്രോക്കേഴ്സിന്റെ കമ്മോഡിറ്റീസ് & കറന്‍സിസ് ഡയറക്ടര്‍ നവീന്‍ മാത്തൂര്‍ പറഞ്ഞു.

2024 ല്‍ സ്വര്‍ണ്ണ വില 27% ഉം 2025 ല്‍ ഇതുവരെ 11% ഉം വര്‍ദ്ധിച്ചത് ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, സെന്‍ട്രല്‍ ബാങ്ക് വാങ്ങലുകള്‍ എന്നിവ കാരണമാണ് എന്ന് അദ്ദേഹം പറഞ്ഞു. 'ട്രംപിന്റെ താരിഫ് അനിശ്ചിതത്വം സ്‌പോട്ട് സ്വര്‍ണ്ണത്തെ 2,942.68 ഡോളര്‍/ഔണ്‍സ് എന്ന പുതിയ ഉയരത്തിലെത്തിച്ചു. ഇതാണ് നിലവില്‍ സ്വര്‍ണത്തെ സ്വാധീനിച്ചത്,' മാത്തൂര്‍ പറഞ്ഞു.

അടുത്ത ദീപാവലി വരെ സ്വര്‍ണം 87000 എന്ന റേഞ്ചില്‍ തന്നെ തുടരും എന്നാണ് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസിലെ കമ്മോഡിറ്റി & കറന്‍സി മേധാവി അനുജ് ഗുപ്ത പറയുന്നത്. യുദ്ധങ്ങള്‍, സാമ്പത്തിക മാന്ദ്യം, പണപ്പെരുപ്പം തുടങ്ങിയ ആഗോള അനിശ്ചിതത്വങ്ങള്‍ക്കെതിരായ ഒരു സംരക്ഷണമായാണ് പരമ്പരാഗതമായി സ്വര്‍ണത്തെ കാണുന്നത്. ഡൊണാള്‍ഡ് ട്രംപ് സ്റ്റീല്‍, അലുമിനിയം ഇറക്കുമതികള്‍ക്കുള്ള തീരുവ 25% ആയി വര്‍ധിപ്പിക്കും എന്ന് ഇന്നലെ പറഞ്ഞിരുന്നു.

ഇത് ബഹുമുഖ വ്യാപാര യുദ്ധത്തിനുള്ള സാധ്യത വര്‍ധിപ്പിച്ചു. താരിഫുകള്‍ വര്‍ധിച്ചാല്‍ അവ ആഗോള വളര്‍ച്ചയെ മന്ദഗതിയിലാക്കുകയും സ്വര്‍ണത്തിന്റെ ആവശ്യകത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. എന്നാല്‍ സാംകോ സെക്യൂരിറ്റീസിലെ മാര്‍ക്കറ്റ് പെര്‍സ്‌പെക്റ്റീവ് ആന്‍ഡ് റിസര്‍ച്ച് മേധാവി അപൂര്‍വ ഷെത്ത് വിദൂരഭാവിയിലെങ്കിലും സ്വര്‍ണം ഒരു ലക്ഷം എന്ന മാന്ത്രികസംഖ്യ മറികടന്നേക്കാം എന്ന ആശങ്ക പങ്കുവെക്കുന്നുണ്ട്.

സിഎന്‍എക്‌സ് 500 നിലവിലെ ലെവലില്‍ തുടരുകയും സ്വര്‍ണ്ണ വില കൂടുതല്‍ ഉയരുകയും ചെയ്താല്‍ സ്വര്‍ണത്തിന്റെ ഉയര്‍ന്ന പരിധി 10 ഗ്രാമിന് 1,48,071 രൂപയായി മാറും എന്നാണ് അപൂര്‍വ പറയുന്നത്. എന്നാല്‍ ഇതൊരു വന്യമായ സാഹചര്യം മാത്രമാണെന്നും അവര്‍ വ്യക്തമാക്കി. സ്വര്‍ണം ഒരു ആഗോള ഉല്‍പ്പന്നമാണ്. അതിനാല്‍ തന്നെ ആഭ്യന്തര വിപണയില്‍ അന്താരാഷ്ട്ര വിലകളുടെ സ്വാധീനം തീര്‍ച്ചയായും ഉണ്ടാകും.

കൂടാതെ ആഭ്യന്തര വിലകള്‍ യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുമായുള്ള വിനിമയ നിരക്കിനെയും ആശ്രയിച്ചിരിക്കും. രൂപയുടെ മൂല്യത്തകര്‍ച്ച സ്വര്‍ണ്ണ വില മുന്നോട്ട് പോകുമ്പോള്‍ ഒരു വലിയ ഘടകമാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ സ്വര്‍ണം ഏകദേശം 50% കുറഞ്ഞു, 2024 ല്‍ ഏകദേശം 3-4% കുറഞ്ഞു, ഇന്ത്യന്‍ രൂപ കൂടുതല്‍ ദുര്‍ബലമായാല്‍ ലാന്‍ഡിംഗ് ചെലവ് വര്‍ധിക്കുകയും സ്വര്‍ണ്ണത്തിന് വില കൂടുകയും ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+