Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില ഒരുലക്ഷം എന്നത് ഇനി സാധാരണമാകും; വിലയിടിവ് പ്രതീക്ഷിക്കേണ്ടെന്ന് പ്രവചനം

സ്വര്‍ണവില എല്ലാവരേയും അത്ഭുതപ്പെടുത്തി കൊണ്ടാണ് കുതിക്കുന്നത്. ജനപ്രിയ ഇനമായ 22 കാരറ്റ് സ്വര്‍ണത്തിന് ഒരു പവന് 81000 ത്തിന് മുകളിലും ഗ്രാമിന് 10000 ത്തിന് മുകളിലുമാണ് വ്യാപാരം നടത്തുന്നത്. പത്ത് ഗ്രാം സ്വര്‍ണത്തിന് ഒരു ലക്ഷത്തിന് മുകളില്‍ ആണ് വില. ഏകദേശം ഒരാഴ്ചയോളമായി ഇന്ത്യയില്‍ ഈ വിലയില്‍ ആണ് വ്യാപാരം നടത്തുന്നത്. സ്വര്‍ണ വില സംബന്ധിച്ച് ഇതിനിടെ നിരവധി പ്രവചനങ്ങളും വരുന്നുണ്ട്.

വില ഇതിലും കൂടുമെന്നും അതല്ല പവന്‍ വില 50000 രൂപ വരെയായി കുറഞ്ഞേക്കും എന്നുമൊക്കെയാണ് പ്രവചനങ്ങള്‍. എന്നാല്‍ വിലയില്‍ വലിയ ഇടിവ് പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് ഓഗ്മോണ്ടിലെ സ്വര്‍ണ്ണ വ്യാപാര പ്ലാറ്റ്ഫോമിലെ ഗവേഷണ മേധാവി റെനിഷ ചൈനാനി പറയുന്നത്. ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള സ്വര്‍ണ വില എന്നത് പുതിയ സാധാരണ വിലയായി മാറും എന്നാണ് ചൈനാനിയുടെ അഭിപ്രായം.

Gold Rate

10 ഗ്രാമിന് 95,000 രൂപ -98,000 രൂപ എന്ന പരിധിയില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ കുറവുണ്ടാകാനുള്ള സാധ്യത അവര്‍ തള്ളിക്കളയുന്നില്ലെങ്കിലും, 80,000 രൂപ -90,000 രൂപ എന്ന കൊവിഡിന് മുമ്പുള്ള നിലയിലേക്കുള്ള തിരിച്ചുവരവ് തീരെ സാധ്യതയില്ലെന്നാണ് ചൈനാനി അവകാശപ്പെടുന്നത്. വര്‍ഷാവസാനത്തോടെ ചൈനാനി 6-7% തിരുത്തല്‍ പ്രതീക്ഷിക്കുന്നു. ഇത് സുസ്ഥിരമായ ബുള്‍ മാര്‍ക്കറ്റില്‍ ആരോഗ്യകരമായ ഒരു തിരിച്ചുവരവാണ്.

'ആദ്യം ഒരു ചെറിയ തിരുത്തല്‍ ഞാന്‍ പ്രതീക്ഷിക്കുന്നു, പിന്നീട് വീണ്ടും, അനിശ്ചിതത്വം തുടരുകയാണെങ്കില്‍, അടുത്ത വര്‍ഷം നമുക്ക് മറ്റൊരു ഉയര്‍ന്ന വില കാണാന്‍ കഴിയും,' അവര്‍ കുറിക്കുന്നു. ഇന്ത്യയില്‍ സ്വര്‍ണ വില എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 10 ഗ്രാമിന് 109,475 ആയി ഉയര്‍ന്നിരുന്നു. അതേസമയം ആഗോളതലത്തില്‍ അത് ഔണ്‍സിന് 3,645 ഡോളറിന് മുകളില്‍ ഉയര്‍ന്നു.

2025 സെപ്റ്റംബര്‍ 10 വരെയുള്ള കണക്ക് അനുസരിച്ച് ഇതുവരെയുള്ളതില്‍ നിന്ന് 40% വര്‍ധനവാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. ചൈനാനിയുടെ അഭിപ്രായത്തില്‍ സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായുള്ള കുതിപ്പിന് നാല് പ്രധാന ഘടകങ്ങള്‍ പിന്തുണ നല്‍കിയിട്ടുണ്ട്. സെന്‍ട്രല്‍ ബാങ്ക് ഡിമാന്‍ഡ്, ജിയോപൊളിറ്റിക്കല്‍ അനിശ്ചിതത്വം, പണനയത്തിലെ ഇളവുകള്‍, സുരക്ഷിതമായ വാങ്ങലുകള്‍ എന്നിവയാണ് അത്.

റിസര്‍വ് ബാങ്ക് ഉള്‍പ്പെടെയുള്ള ആഗോള കേന്ദ്ര ബാങ്കുകള്‍ സ്ഥിരമായി സ്വര്‍ണം വാങ്ങുന്നവരായി മാറിയിട്ടുണ്ടെന്നും കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പ്രതിവര്‍ഷം ഏകദേശം 1,000 ടണ്‍ സ്വര്‍ണം വാങ്ങുന്നുണ്ടെന്നും ചൈനാനി എടുത്തുകാണിക്കുന്നു. സെന്‍ട്രല്‍ ബാങ്ക് കരുതല്‍ ശേഖരത്തില്‍ സ്വര്‍ണത്തിന്റെ വിഹിതം മുമ്പ് 5-6% ല്‍ നിന്ന് ഏകദേശം 18-19% ആയി ഉയര്‍ന്നു. അതേസമയം ഡോളര്‍ കരുതല്‍ ശേഖരത്തിലേക്കും ട്രഷറികളിലേക്കുമുള്ള വിഹിതം കുറഞ്ഞു.

കൂടാതെ, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കീഴിലുള്ള താരിഫ് ചാഞ്ചാട്ടം ഉള്‍പ്പെടെയുള്ള മാറിക്കൊണ്ടിരിക്കുന്ന വ്യാപാര നയങ്ങളെ തുടര്‍ന്നുള്ള ഭൗമരാഷ്ട്രീയ അനിശ്ചിതത്വവും നിക്ഷേപകരെ സുരക്ഷിതമായ ആസ്തികള്‍ തേടാന്‍ പ്രേരിപ്പിച്ചു. കൂടാതെ ആര്‍ബിഐയും മറ്റ് കേന്ദ്ര ബാങ്കുകളും നിരക്ക് കുറയ്ക്കല്‍ ചക്രത്തിലാണ്, ഇത് പരമ്പരാഗതമായി സ്വര്‍ണത്തിന്റെ ആവശ്യകത വര്‍ദ്ധിപ്പിക്കുന്നു.

നിക്ഷേപകര്‍ കറക്ഷന്‍ സമയത്ത് സ്ഥിരമായി സ്വര്‍ണം ശേഖരിക്കുന്നുണ്ടെന്നും മഞ്ഞലോഹത്തിന്റെ ദീര്‍ഘകാല പാതയിലുള്ള ആത്മവിശ്വാസം ഇത് അടിവരയിടുന്നുവെന്നും ചൈനാനി കൂട്ടിച്ചേര്‍ക്കുന്നു. ''ഇന്ത്യയില്‍ സ്വര്‍ണ വില 10 ഗ്രാമിന് ഏകദേശം 78,000 രൂപ എന്ന നിരക്കില്‍ ആരംഭിച്ചിരുന്നു. അതിനുശേഷം കുത്തനെയുള്ള കുതിപ്പ് കണ്ടു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ ഉയര്‍ച്ചകളില്‍ ഒന്നാണിത്,'' ചൈനാനി എടുത്തുപറഞ്ഞു, താല്‍ക്കാലിക കറക്ഷന്‍ ഉണ്ടായേക്കാമെങ്കിലും വിശാലമായ ഡിമാന്‍ഡ് കഥ അതേപടി തുടരുന്നു എന്നാണ് ഇത് കാണിക്കുന്നത്.

നിക്ഷേപകരുടെ സ്വഭാവവും മാറിക്കൊണ്ടിരിക്കുകയാണെന്ന് അവര്‍ പറയുന്നു, ഗാര്‍ഹിക, സ്ഥാപന പോര്‍ട്ട്ഫോളിയോകളില്‍ സ്വര്‍ണത്തിനുള്ള വിഹിതം മുമ്പത്തെ 5-10% ല്‍ നിന്ന് ഏകദേശം 15-20% ആയി വര്‍ധിച്ചു. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ സ്വര്‍ണം ഏകദേശം 13% വാര്‍ഷിക സംയുക്ത വളര്‍ച്ചാ നിരക്ക് നല്‍കിയിട്ടുണ്ട്. ഇത് ഏകദേശം 15% വരുന്ന ഓഹരികളുമായി താരതമ്യപ്പെടുത്താവുന്നതാണ്.

ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിശ്വസനീയമായ ഒരു സമ്പത്ത് സംരക്ഷകനാക്കി മാറ്റുന്നുവെന്ന് ചൈനാനി കൂട്ടിച്ചേര്‍ത്തു. മുന്നോട്ട് നോക്കുമ്പോള്‍ അന്താരാഷ്ട്ര സ്വര്‍ണ വില ഔണ്‍സിന് 4,000 ഡോളറിനും 5,000 ഡോളറിനും ഇടയില്‍ ആയി ഉയരാനുള്ള ദീര്‍ഘകാല സാധ്യത ചൈനാനി കാണുന്നു. ഇത് സ്ഥിരമായ സെന്‍ട്രല്‍ ബാങ്ക് ഡിമാന്‍ഡ്, പണ ലഘൂകരണം, പണപ്പെരുപ്പ സംരക്ഷണം എന്ന നിലയില്‍ അതിന്റെ പങ്ക് എന്നിവയാല്‍ നയിക്കപ്പെടുന്നു.

'കഴിഞ്ഞ 50 വര്‍ഷമായി സ്വര്‍ണം സ്ഥിരമായി പണപ്പെരുപ്പത്തെ മറികടന്നു. അനിശ്ചിതത്വം, അസ്ഥിരമായ കറന്‍സികള്‍, പണപ്പെരുപ്പ സമ്മര്‍ദ്ദങ്ങള്‍ എന്നിവയ്ക്കെതിരെ ഒരു സംരക്ഷണമായി പ്രവര്‍ത്തിക്കുന്നത് തുടരുന്നു. നിക്ഷേപകര്‍ അവരുടെ പോര്‍ട്ട്ഫോളിയോയുടെ കുറഞ്ഞത് 15-20% സ്വര്‍ണത്തില്‍ നിലനിര്‍ത്താന്‍ ഞാന്‍ ഉപദേശിക്കുന്നു,' അവര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+