Get Updates
Get notified of breaking news, exclusive insights, and must-see stories!

30000 രൂപ വരെ സ്വര്‍ണത്തിന് കുറയും! ഗ്രാമിന് 7770, പവന് 62160.. വെള്ളിയും വീഴും

മാസങ്ങളായി സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വിലകള്‍ റെക്കോര്‍ഡ് ഭേദിച്ച് കൊണ്ട് വര്‍ധിക്കുകയാണ്. ആഗോളതലത്തിലും പ്രാദേശികമായും എക്കാലത്തെയും ഉയര്‍ന്ന നിലയിലാണ് സ്വര്‍ണവും വെള്ളിയും വ്യാപാരം നടത്തുന്നത്. മിക്ക ബ്രോക്കര്‍മാരും മാര്‍ക്കറ്റ് വിശകലന വിദഗ്ധരും വരും വര്‍ഷങ്ങളിലും വിലയേറിയ ലോഹങ്ങളുടെ വിലയില്‍ കുതിപ്പ് തുടരും എന്നാണ് പ്രവചിക്കുന്നത്.

എന്നാല്‍ 2.4 ബില്യണ്‍ ഡോളറിലധികം ആസ്തികള്‍ കൈകാര്യം ചെയ്യുന്ന പേസ് 360 ന്റെ സഹസ്ഥാപകനും ചീഫ് ഗ്ലോബല്‍ സ്ട്രാറ്റജിസ്റ്റുമായ അമിത് ഗോയല്‍ വ്യത്യസ്തമായ ഒരു നിരീക്ഷണമാണ് പങ്ക് വെക്കുന്നത്. സ്വര്‍ണത്തിന്റേയും വെള്ളിയുടേയും വിലയിലെ ഈ കുതിച്ചുചാട്ടം ഉടന്‍ തന്നെ ഒരു വലിയ തകര്‍ച്ചയോടെ അവസാനിച്ചേക്കാം എന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

Gold

വിലയേറിയ രണ്ട് ലോഹങ്ങളും 'ദശകങ്ങളിലെ ഏറ്റവും അപകടകരമായ കൊടുമുടിയിലാണ്' എന്ന് ഗോയല്‍ മുന്നറിയിപ്പ് നല്‍കുന്നു. 'കഴിഞ്ഞ 40 വര്‍ഷത്തിനിടെ, ഡോളര്‍ സൂചിക ദുര്‍ബലമായിരുന്നപ്പോള്‍ രണ്ട് തവണ മാത്രമാണ് സ്വര്‍ണവും വെള്ളിയും ഇത്രയും മികച്ച പ്രകടനം കാഴ്ചവച്ചത്. രണ്ട് സാഹചര്യങ്ങളിലും പിന്നീട് വന്‍ തകര്‍ച്ചയുണ്ടായി' അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്വര്‍ണ്ണവും വെള്ളിയും പ്രധാന മാനസിക പ്രതിരോധ നിലകളിലേക്ക് അടുക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. പലപ്പോഴും ബുള്‍ റണ്‍ അവസാനിക്കുന്നതിന്റെ സൂചനയാണിത് എന്നും അദ്ദേഹം വ്യക്തമാക്കി. ''വരും ദിവസങ്ങളിലോ ആഴ്ചകളിലോ രണ്ട് ലോഹങ്ങളും ഈ നിലയിലെത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, അതിനുശേഷം ഒരു മൂര്‍ച്ചയുള്ള വില്‍പ്പന തരംഗം ആരംഭിക്കാം,'' അദ്ദേഹം പറഞ്ഞു.

2007-08 ലും 2011 ലും പ്രധാന റാലികള്‍ക്ക് ശേഷം സ്വര്‍ണം ഏകദേശം 45% ഇടിഞ്ഞു. വെള്ളി വില കൂടുതല്‍ ശക്തമായി കുറയുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. വെള്ളിയുടെ ഏറ്റവും ഉയര്‍ന്ന വിലയില്‍ നിന്ന് 50% വരെ താഴേക്ക് വീണേക്കാം എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. അതായത് സ്വര്‍ണം 10 ഗ്രാമിന് 77,701 ആയി കുറയാം. അങ്ങനെ വന്നാല്‍ ഗ്രാമിന് 7770 ആയും പവന് 62160 ആയും സ്വര്‍ണവില താഴും.

വെള്ളി കിലോഗ്രാമിന് 77,450 ആയി കുറയാം. സ്വര്‍ണം ഔണ്‍സിന് 2,600 ഡോളര്‍ - 2,700 ഡോളര്‍ ആയി കുറയുന്നത് വരെ കാത്തിരിക്കാനും വിപണിയില്‍ വീണ്ടും പ്രവേശിക്കാനും നിക്ഷേപകരോട് ഗോയല്‍ നിര്‍ദ്ദേശിക്കുന്നു. 'ആ നിലയില്‍, സ്വര്‍ണം വീണ്ടും മികച്ച ആഗോള നിക്ഷേപങ്ങളിലൊന്നായി മാറും,' അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, ദീര്‍ഘകാല സാധ്യതകള്‍ ദുര്‍ബലമാണെന്ന് ചൂണ്ടിക്കാട്ടി വെള്ളിയുടെ കാര്യത്തില്‍ ജാഗ്രത പാലിക്കണം എന്നും അദ്ദേഹം ഉപദേശിച്ചു.

ആഗോള മാന്ദ്യത്തിന്റെ ആഘാതം നികത്താന്‍ ഫോട്ടോവോള്‍ട്ടെയ്ക്സ്, സെമികണ്ടക്ടറുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവയില്‍ ഉപയോഗിക്കുന്ന വെള്ളിയുടെ വ്യാവസായിക ആവശ്യം പര്യാപ്തമല്ലെന്ന് ഗോയല്‍ വിശദീകരിച്ചു.
''നിലവില്‍ വെള്ളി അമിതമായി പ്രചരിപ്പിക്കപ്പെടുകയും അമിതമായി വാങ്ങപ്പെടുകയും ചെയ്യുന്നതിനാല്‍ അത് കുത്തനെയുള്ള ഇടിവിന് കൂടുതല്‍ ഇരയാകുന്നു'' എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹ്രസ്വകാല വ്യാപാരികള്‍ക്ക് അസ്ഥിരത നേരിടേണ്ടി വന്നേക്കാം എന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു, അതേസമയം ദീര്‍ഘകാല നിക്ഷേപകര്‍ പുതിയ നിക്ഷേപങ്ങള്‍ നടത്തുന്നതിന് മുമ്പ് തിരുത്തലുകള്‍ക്കായി കാത്തിരിക്കണം. റിസ്‌ക് കൈകാര്യം ചെയ്യുന്നതിന് സ്വര്‍ണത്തിനും വെള്ളിക്കും പുറമെ പോര്‍ട്ട്‌ഫോളിയോകള്‍ വൈവിധ്യവല്‍ക്കരിക്കുന്നതാണ് നല്ലത് എന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+