സ്വർണ ശേഖരത്തിൽ ഇന്ത്യയുടെ വൻ കുതിപ്പ്; വാങ്ങിക്കൂട്ടി രാജ്യം, കണ്ണുതള്ളിക്കും..കണക്ക് പുറത്ത് വിട്ട് ആർബിഐ
രാജ്യാന്തര വിപണിയിൽ സ്വർണവില കുതിക്കുകയാണ്. ദിനം പ്രതിയെന്നോണമാണ് വില ഉയരുന്നത്. ഇതോടെ സ്വർണം നിക്ഷേപമായി വാങ്ങിക്കൂട്ടുകയാണ് ആളുകൾ. എത്ര വില കൊടുത്താലും ഭാവിയിൽ കൂടുതൽ ലാഭം കൊയ്യാമെന്ന ധാരണയിലാണ് ഈ വാങ്ങൽ.
വെള്ളിയാഴ്ച മാത്രം ആഗോളവിപണിയിൽ സ്വർണം ഔൺസിന് 14 ഡോളർ ആണ് വർധിച്ചത്. വില 3331 ഡോളറിലെത്തി. ആഗോള വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലും സ്വർണ വില കുതിച്ചിരുന്നു. 440 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ ഗ്രാമിന് വില 9075 രൂപയായി, പവൻ വില 72,600 രൂപയും. കേരളത്തിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിലെ ഏറ്റവും ഉയർന്ന വിലയാണിത്.

അതേസമയം സ്വർണ വില കുതിച്ചതോടെ ആളുകൾ മാത്രമല്ല കേട്ടോ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകളും സ്വർണം വാങ്ങുന്നുണ്ട്. മത്സരിച്ച് വാങ്ങിക്കൂട്ടുന്നുണ്ടെന്ന് പറയുന്നതായിരിക്കും ഉചിതം. ഇന്ത്യയും ഇക്കാര്യത്തിൽ ഒട്ടും പുറകിലല്ല. ഇപ്പോഴിതാ ഇന്ത്യയുടെ കൈവശമുള്ള സ്വർണ ശേഖരം എത്രയെന്ന കണക്കുകളാണ് പുറത്തുവരുന്നത്.
രാജ്യത്തിൻ്റെ സ്വർണ്ണ ശേഖരം 342 മില്യൺ ഡോളർ വർദ്ധിച്ച് 84.846 ബില്യൺ ഡോളറിൽ എത്തിയെന്നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർ ബി ഐ) ഏറ്റവും പുതിയ പ്രതിവാര കണക്കുകൾ വ്യക്തമാക്കുന്നത്. 977.55 മെട്രിക് ടൺ. അതായത് സ്വർ ണത്തിന് പുറമെ, അന്താരാഷ്ട്ര നാണയ നിധി സ്പെഷ്യൽ ഡ്രോയിംഗ് റൈറ്റ്സ് 39 മില്യൺ ഡോളർ വർദ്ധിച്ച് 18.868 ബില്യൺ ഡോളറായി ഉയർന്നു. ഇതിനുപുറമെ, ഐഎംഎഫുമായുള്ള ഇന്ത്യയുടെ കരുതൽ ധനം 107 മില്യൺ ഡോളർ ഉയർന്ന് 4.735 ബില്യൺ ഡോളറിലെത്തിയെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
ജുലൈ നാലിന് അനലാ
ജൂലൈ 4-ന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയുടെ വിദേശനാണ്യ ശേഖരം 699.736 ബില്യൺ ഡോളറായി. ജുൺ അവസാന വാരത്തിൽ മൊത്തത്തിലുള്ള കരുതൽ ശേഖരം 4.849 ബില്യൺ ഡോളർ ഉയർന്ന് 702.784 ബില്യൺ ഡോളറിലെത്തിയതായും ആർബിഐ കണക്കുകൾ പറയുന്നു. 2024 സെപ്റ്റംബർ അവസാനത്തോടെ ഇന്ത്യയുടെ കരുതൽ ശേഖരം 704.885 ബില്യൺ ഡോളറായി ഉയർന്ന് എക്കാലത്തെയും ഉയർന്ന നിലയിലെത്തിയിരുന്നു.
ലോകത്ത് ഏറ്റവും കൂടുതൽ സ്വർണ ശേഖരമുള്ള 10 രാജ്യങ്ങളുടെ പട്ടിക കൂടി പരിശോധിക്കാം
ലഭ്യമായ വിവരപ്രകാരം 8,133.46 മെട്രിക് ടൺ സ്വർണശേഖരവുമായി അമേരിക്കയാണ് പട്ടികയിൽ ഒന്നാമത്. അമേരിക്കയുടെ കരുതൽ ശേഖരത്തിന്റെ 77 ശതമാനം വരുമിത്. രണ്ടാം സ്ഥാനത്ത് ജർമ്മനിയാണ്. എന്നിരുന്നാലും അമേരിക്കയുമായി താരതമ്യം ചെയ്യുമ്പോൾ വലിയ വ്യത്യാസം തന്നെ കണക്കുകളിൽ ഉണ്ട്. 3,351.53 മെട്രിക് ടൺ ആണ് അവരുടെ ശേഖരം വരുന്നത്. ഫ്രാങ്ക്ഫർട്ട്, ന്യൂയോർക്ക്, ലണ്ടൻ എന്നിവിടങ്ങളിലായാണ് ഇത് സൂക്ഷിച്ചിരിക്കുന്നത്. ജർമ്മനിയുടെ വിദേശ കരുതൽ ശേഖരത്തിൽ 67 ശതമാനമാണ് സ്വർണശേഖരം വരുന്നത്.
2,451.84 മെട്രിക് ടൺ ആണ് ഇറ്റലിയുടെ സ്വർണ ശേഖം. കേന്ദ്ര ബാങ്കായ ബാങ്ക ഡി ഇറ്റാലിയ റോമിലാണ് സ്വർണം പ്രധാനമായും സൂക്ഷിക്കുന്നത്. ചെറിയ ശതമാനം അമേരിക്ക, സ്വിറ്റ്സർലൻഡ്, യുകെ എന്നിവിടങ്ങളിലും സൂക്ഷിക്കുന്നു. രാജ്യത്തിന്റെ വിദേശ കരുതൽ ശേഖരത്തിന്റെ 64 ശതമാനമാണിത്. ഫ്രാൻസ് ആണ് പട്ടികയിൽ നാലാമത് വരുന്നത്. 2,436.97 മെട്രിക് ടൺ സ്വർണശേഖരം. ഇത് വിദേശ കരുതൽ ശേഖരത്തിന്റെ 70 ശതമാനമാണ്.
അഞ്ചാം സ്ഥാനത്തുള്ള റഷ്യയുടെ കൈവശം 2,332.74 മെട്രിക് ടൺ സ്വർണശേഖരമാണ് ഉള്ളത്. ആറാം സ്ഥാനത്ത് ചൈനയാണ്. ഓരോ വർഷവും തങ്ങളുടെ സ്വർണശേഖരം വലിയ തോതിൽ ചൈന ഉയർത്തുന്നുണ്ട്. 2,262.45 മെട്രിക് ടൺ ആണ് ചൈനയുടെ കേന്ദ്ര ബാങ്കായ പീപ്പിൾസ് ബാങ്കിന്റെ കൈവശം ഉള്ളത്. അതേസമയം ഇത് പുറത്തുവിട്ട കണക്കുമാത്രമാണെന്നും ഇതിലും കൂടുതൽ സ്വർണം ചൈനയുടെ കൈവശം ഉണ്ടെന്നുമാണ് ചില വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തിന്റെ വിദേശ കരുതൽ ശേഖരത്തിന്റെ 4.9ശതമാനമാണിത്.
സ്വിറ്റ്സർലൻഡിന് 1,040 മെട്രിക് ടൺ സ്വർണശേഖരമുണ്ട്. ഉയർന്ന സാമ്പത്തിക സ്ഥിരത പുലർത്തുന്ന രാജ്യം കൂടിയാണ് ഇത്. എട്ടാം സ്ഥാനത്ത് ജപ്പാൻ ആണ്. 846 മെട്രിക് ടൺ സ്വർണശേഖരമാണ് ബാങ്ക് ഓഫ് ജപ്പാൻ കൈകാര്യം ചെയ്യുന്നത്. ഒൻപതാം സ്ഥാനത്താണ് ഇന്ത്യ.












Click it and Unblock the Notifications