കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രെയിനിലെ ഫ്ളക്‌സി നിരക്ക് വര്‍ധന കുറയ്ക്കില്ലെന്ന് റെയില്‍വെ

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: തിരക്കിനനുസരിച്ച് യാത്രാനിരക്ക് കൂട്ടുന്ന ഫ് ളക്‌സി നിരക്ക് പദ്ധതി പിന്‍വലിക്കില്ലെന്ന് റെയില്‍വെ. ഫ് ളക്‌സി നിരക്കിനെതിരെ വിവിധ സംസ്ഥാനങ്ങളില്‍നിന്നും മറ്റും കടുത്ത വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണ് വിശദീകരണവുമായി റെയില്‍വെ രംഗത്തെത്തിയിരിക്കുന്നത്. ഫ് ളക്‌സി പദ്ധതിക്ക് യാത്രക്കാരില്‍ നിന്നും മികച്ച പ്രതികരണമാണെന്ന് റെയില്‍വെ ബോര്‍ഡ് മെമ്പര്‍ (ട്രാഫിക്) മുഹമ്മദ് ജംഷാദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രാജധാനി, തുരന്തോ, ശതാബ്ദി ട്രെയിനുകളില്‍ലാണ് തിരക്കിനനുസരിച്ചു നിരക്കു വര്‍ധിപ്പിക്കുന്ന രീതി റെയില്‍വെ നടപ്പാക്കിയത്. ആദ്യത്തെ 10 ശതമാനം സീറ്റുകള്‍ മാത്രമാണ് സാധാരണ നിരക്കില്‍ ലഭ്യമാകുക. പിന്നീട് വരുന്ന ഓരോ 10 ശതമാനം സീറ്റിനും വ്യത്യസ്ത നിരക്കായിരിക്കും ഈടാക്കുക. ഫലത്തില്‍ അവസാനമാകുമ്പോഴേക്കും സാധാരണ നിരക്കിന്റെ ഒന്നര ഇരട്ടിയോളം വര്‍ധനയാണ് വരിക. ട്രെയിന്‍ നിരക്കിനേക്കാള്‍ വിമാന ടിക്കറ്റ് ലാഭകരമാവുകയും ചെയ്യും.

train

എന്നാല്‍, ബസിലും വിമാനത്തിലും യാത്ര ചെയ്യുന്നതിലും ചെലവ് കുറവാണ് ഇത്തരം ട്രെയിനില്‍ യാത്രചെയ്യുന്നതെന്ന് മുഹമ്മദ് ജംഷാദ് പറഞ്ഞു. ഫ് ളെക്‌സി നിരക്ക് നടപ്പാക്കി രണ്ടു ദിവസത്തിനുള്ളില്‍ 160 ലക്ഷത്തിന്റെ അധിക വരുമാനമുണ്ടായി.

500 കോടി രൂപയുടെ അധിക വരുമാനമാണ് ഈ സാമ്പത്തിക വര്‍ഷം അധികവരുമാനമായി പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, മറ്റു ട്രെയിനുകളിലേക്കും ഈ നടപടി കൊണ്ടുവരുമെന്ന വാര്‍ത്തകളെ അദ്ദേഹം തള്ളി. ഫസ്റ്റ് എസി, എസി ചെയര്‍ കാര്‍ ടിക്കറ്റുകള്‍ക്ക് ഫ് ളക്‌സി നിരക്കുകള്‍ ബാധകമാക്കിയിട്ടില്ല.

English summary
Good response to flexi-fare system, claims railways
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X