കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി ചൈനയില്‍ പോയപ്പോഴും ഗുണം അദാനിയ്‌ക്കോ?

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യവസായി ആയ ഗൗതം അദാനിയും തമ്മിലുളള അടുപ്പം ഏറെ പ്രസിദ്ധമാണ്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് മോദിയെ കൈമെയ് മറന്ന് സഹായിച്ചത് അദാനിയാണെന്നാണ് പലരുടേയും ആക്ഷേപം.

എന്തായാും നരേന്ദ്ര മോദിയുടെ ചൈന സന്ദര്‍ശനത്തിലും അദാനി കൂടെ ഉണ്ടായിരുന്നു. അദാനി മാത്രമല്ല, ഇന്‍ഫോസിസ് സഇഒ വിശാല്‍ ശിഖയും ഉണ്ടായിരുന്നു.

Gautam Adani

ഇന്ത്യയും ചൈനയും തമ്മില്‍ ഒപ്പുവച്ച 24 കരാറുകളില്‍ പലതും അദാനിയ്ക്ക് ലാഭമുണ്ടാക്കാന്‍ പറ്റുന്ന മേഖലകളിലാണെന്നാണ് ആക്ഷേപം. അറുപതിനായരം കോടി രൂപയുടെ പദ്ധതികള്‍ക്കാണ് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയിട്ടുള്ളത്.

തുറമുഖമാണ് അദാനിയുടെ പ്രധാന മേഖലകളില്‍ ഒന്ന്. നമ്മുടെ വിഴിഞ്ഞം തുറമുഖ പദ്ധതി ഏറ്റെടുത്ത് നടത്താന്‍ പോകുന്നത് അദാനിയാണ്. അതിനെതിരെ ഇതിനകം തന്നെ കേരളത്തില്‍ 'കലാപം' തുടങ്ങിക്കഴിഞ്ഞു.

മോദിയുടെ ചൈന സന്ദര്‍ശന വേളയില്‍ നിരവധി ചൈനീസ് കമ്പനികളുമായി അദാനി കരാറുകളില്‍ ഒപ്പിട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തുറമുഖം, പ്രത്യേക സാമ്പത്തിക മേഖല, ഊര്‍ജ്ജ മേഖല, വ്യവസായ പാര്‍ക്ക്, വാതകോര്‍ജ്ജ ഉത്പാദനം തുടങ്ങിയ മേഖലകളിലാണത്രെ അദാനി കരാറുകള്‍ ഒപ്പിട്ടിട്ടുളളത്.

എന്നാല്‍ അദാനി മാത്രമല്ല മോദിയ്‌ക്കൊപ്പം ചൈനയിലേക്ക് പോയത്. വിശാല്‍ ശിഖയടക്കമുള്ള മറ്റ് വമ്പന്‍മാരും ഉണ്ടായിരുന്നു. അവരെല്ലാം തന്നെ വിവിധ ചൈനീസ് കമ്പനികളുമായി കരാറില്‍ ഒപ്പിട്ടുട്ടുണ്ടാകും. അപ്പോള്‍ പിന്നെ അദാനിയ്ക്ക് മാത്രം എന്താണ് പ്രശ്‌നം?

English summary
Goutam Adani was with Modi in China visit. Opposition alleges that Modi's visit gave advantage to Adani only.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X