ഇലക്ട്രോണിക് രേഖകളുടെ പൊതുപരിശോധന നിയന്ത്രിക്കാൻ കേന്ദ്രം; തിരഞ്ഞെടുപ്പ് ചട്ടത്തിൽ ഭേദഗതി
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ചട്ടം ഭേദഗതി ചെയ്ത് കേന്ദ്രം. സി സി ടി വി ക്യാമറകൾ, വെബ് കാസ്റ്റിംഗ് ദൃശ്യങ്ങൾ സ്ഥാനാർത്ഥികളുടെ വീഡിയോ റെക്കോർഡിംഗ് തുടങ്ങിയ ഇലക്ട്രോണിക് രേഖകളുടെ ദുരുപയോഗം തടയുന്നതിന് പൊതുജനങ്ങൾ പരിശോധിക്കുന്നത് തടയാനായാണ് സർക്കാർ തിരഞ്ഞെടുപ്പ് ചട്ടം ഭേദഗതി ചെയ്തത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാർശ പ്രകാരമാണ് കേന്ദ്രം ചട്ടം ഭേദഗതി ചെയ്തിരിക്കുന്നത്.
1961 ലെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ 93 ( 2 ) ( എ ) ചട്ടമാണ് ഭേദഗതി ചെയ്തത്. ഭേദഗതി ചെയ്യുന്നതിന് മുമ്പുള്ള ചട്ടമനുസരിച്ച് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പൊതുജനങ്ങൾക്ക് പരിശോധിക്കാൻ കഴിയുമായിരുന്നു. ഭേദഗതി പ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിക്കുന്ന രേഖകൾ മാത്രമെ ഇനി പൊതുജനങ്ങൾക്ക് പരിശോധിക്കാൻ ലഭിക്കൂ. ഒരു കോടതി കേസാണ് ചട്ടങ്ങൾളുടെ ഭേദഗതിക്ക് കാരണമായത് എന്നാണ് നിയമ മന്ത്രാലയവും ഇ സി ഉദ്യോഗസ്ഥരും പറഞ്ഞത്.

പോളിംഗ് ബൂത്തുകളിലെ സി സി ടി വി ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്നത് വോട്ടർമാരുടെ സ്വകാര്യത ഹനിക്കപ്പെടും എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ പറയുന്നത്. എ ഐ ഉപയോഗിച്ച് വ്യാജവിവരണങ്ങൾ സൃഷ്ടിക്കാൻ ഈ ദൃശ്യങ്ങൾ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നും പറയുന്നു. എന്നാൽ ദൃശ്യങ്ങൾ ഉൾപ്പെടെയെല്ലാം സ്ഥാനാർത്ഥികൾക്ക് തുടർന്നും ലഭിക്കും.
എന്നാൽ മറ്റുള്ളവർക്ക് ഇത്തരം ഇലക്ട്രോണിക് രേഖകൾ ലഭിക്കുന്നതിന് കോടതിയെ സമീപിക്കേണ്ടി വരും. അതേ സമയം സർക്കാരിന്റെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും നീക്കം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ് ജനൽ സെക്രട്ടറി ജയറാം രമേഷ് പറഞ്ഞു. സുതാര്യതയെ എന്തിനാണ് കമ്മീഷനും സർക്കാരും ഭയപ്പെടുന്നത് എന്ന് അദ്ദേഹം ചോദിച്ചു.
സി സി ടി വി ക്യാമറ ദൃശ്യങ്ങൾ ഉൾപ്പെടെ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ രേഖകളും അഭിഭാഷകൻ മഹന്മൂദ് പ്രാച്ചയ്ക്ക് നൽകാൻ പഞ്ചാബ,ഹരിയാനി കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ ചട്ടത്തിൽ പേപ്പറുകൾ മാത്രമെ പരാമർശിച്ചിട്ടുള്ളൂ. തിരഞ്ഞെടുപ്പ് പേപ്പറുകളും രേഖകളും ഇലക്ട്രോണിക് രേഖകളെ പ്രത്യേകമായി പരാമർശിക്കുന്നില്ല. ഈ അവ്യക്തത നീക്കുന്നതിനായി പോളിംഗ് സ്റ്റേഷനുകളിൽ നിന്നുള്ള സി സി ടി വി ക്യാമറ ദൃശ്യങ്ങളുടെ ദുരുപയോഗം സംരക്ഷിക്കുന്നതിനായി ചട്ടം ഭേദഗതി ചെയ്തതായി ഒരു ഇ സി ഉദ്യോഗസ്ഥൻ പറഞ്ഞു.












Click it and Unblock the Notifications