കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍പിജി, മണ്ണെണ്ണ വില കൂടും, മോദി രക്ഷിക്കുമോ?

  • By Aswathi
Google Oneindia Malayalam News

ദില്ലി: റെയില്‍വെ നിരക്ക്, പഞ്ചസാര...പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് മാസം ഒന്നു തികയുമ്പോഴേക്കും അവശ്യസാധനങ്ങളുടെ വില കുത്തനെ കൂടുന്നു. ഒടുവിലിതാ പാചക വാതകത്തിന്റെയും മണ്ണെണ്ണയുടെയും വിലകൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.

എല്‍ പി ജി സിലിണ്ടറിന് ഒന്നിന് അഞ്ച് രൂപ കൂട്ടാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. സബ്ഡിസിയുള്ള സിലിണ്ടറിനാവും വില കൂടുക. എല്ലാ മാസവും അഞ്ച് രൂപ വീതം വര്‍ധിപ്പിച്ച് സബ്‌സിഡി ഇല്ലാതാക്കുകയാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

government-considers-staggered-lpg-kerosene-price-hike

മണ്ണെണ്ണ ലിറ്ററിന് ഒരു രൂപയുടെ വര്‍ധനയുണ്ടായേക്കും. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലി, പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രദാന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

അതേ സമയം, വില കൂടിയാലും സബ്‌സിഡി നിരക്കില്‍ നല്‍കുന്ന സിലിണ്ടറിന്റെ എണ്ണത്തില്‍ തത്കാലം കുറവ് വരുത്തില്ല. എല്‍ പി ജി സിലിണ്ടറിന് 10 രൂപ വര്‍ധിപ്പിക്കണമെന്നാണ് പെട്രോളിയം മന്ത്രാലയം ശുപാര്‍ശ ചെയ്തത്.

റെയില്‍വേ നിരക്ക് വര്‍ധനയ്ക്ക് പിന്നാലെ ഒറ്റയടിക്ക് എല്‍ പി ജി വിലയും വര്‍ധിപ്പിക്കുന്നത് പ്രതിഷേധം ശക്തമാകുമെന്നതുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഘട്ടംഘട്ടമായി വില കൂട്ടാന്‍ തീരുമാനിച്ചത്. റെയില്‍ നിരക്ക് കൂട്ടിയതിന്റെ പ്രതിഷേധം തുടര്‍ന്നുകൊണ്ടിരിക്കവെയാണ് പുതിയ തീരുമാനം.

English summary
Keen on replicating the diesel de-regulation model, the Oil Ministry is mulling a staggered monthly price hike for both LPG and kerosene.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X