Get Updates
Get notified of breaking news, exclusive insights, and must-see stories!

'കാര്‍ഷിക നിയമങ്ങള്‍ പിൻവലിക്കുന്നത് രാജ്യസുരക്ഷയ്ക്ക് വേണ്ടി', ചില സൂചനകൾ ലഭിച്ചെന്ന് സുരേഷ് ഗോപി

കൊച്ചി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതായുളള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തോട് പ്രതികരിച്ച് ബിജെപി എംപിയും നടനുമായ സുരേഷ് ഗോപി. രാജ്യസുരക്ഷ കണക്കിലെടുത്താണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുളള തീരുമാനം കേന്ദ്ര സര്‍ക്കാരെടുത്തത് എന്ന് സുരേഷ് ഗോപി പ്രതികരിച്ചു. അക്കാര്യത്തില്‍ തനിക്ക് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ പ്രസംഗം വ്യക്തമായി പഠിച്ചതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ വിശദമായി പ്രതികരിക്കാന്‍ സാധിക്കുകയുളളൂ എന്നും സുരേഷ് ഗോപി എംപി മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇന്ന് രാവിലെയാണ് മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തതായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അറിയിച്ചത്. ഒരു വര്‍ഷമായി ദില്ലി അതിര്‍ത്തികളില്‍ കര്‍ഷകര്‍ സമരം തുടരുകയാണ്. മാത്രമല്ല ഉത്തര്‍ പ്രദേശില്‍ അടക്കം നിയമസഭാ തിരഞ്ഞെടുപ്പും വരുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് കേന്ദ്ര സര്‍ക്കാരിന്റെ പിന്നോട്ട് പോക്ക് എന്നാണ് വിലയിരുത്തപ്പെടുന്നത്.

66

കാർഷിക നിയമങ്ങൾ പിൻവലിക്കാനുളള തീരുമാനത്തോട് ഇടത് എംപിമാരായ വി ശിവദാസൻ, ജോൺ ബ്രിട്ടാസ് എന്നിവരും പ്രതികരിച്ചിട്ടുണ്ട്. വി ശിവദാസൻ എംപിയുടെ കുറിപ്പ് വായിക്കാം: '' ഒരു വർഷം മൂന്നുമാസം ഒരാഴ്ച മൂന്ന് ദിവസം -467 ദിവസങ്ങൾ- 658 വിലപ്പെട്ട ജീവനുകൾ - കണ്ണീരിലും ആശങ്കയിലും കുതിർന്ന കർഷകകുടുംബങ്ങൾ -ഭീകരവാദികളെന്നും ദേശദ്രോഹികളെന്നും ആന്ദോളൻ ജീവികളെന്നും മുദ്ര കുത്തി ഗോദി മീഡിയ വേട്ടയാടിയ പ്രൈം ടൈം ചർച്ചകൾ- കർഷക ശരീരങ്ങളെ മേലെ വണ്ടിയോടിച്ചു അഹങ്കരിച്ച മന്ത്രിപുത്രന്മാർ - സ്വതന്ത്ര ഇന്ത്യയുടെ സമരചരിത്രത്തിൽ ഐതിഹാസികമായ സ്ഥാനം നേടിയ ഇന്ത്യൻ കർഷക സമരത്തിനു മുന്നിൽ ബിജെപി സർക്കാറിന് മുട്ടുമടക്കേണ്ടി വന്നിരിക്കുന്നു. മണ്ണിൽ കഷ്ടപ്പെടുന്നവന്റെ സംഘടിത ശക്തിക്കു മുന്നിൽ, മണ്ണിനെയും മനുഷ്യനെയും മുതലാളിമാർക്ക് വിൽക്കാൻ ശ്രമിച്ചവർ പരാജയപ്പെട്ടിരിക്കുന്നു. കർണാലിൽ വെടിയേറ്റ് രക്തസാക്ഷിത്വം വരിച്ച സുശീൽ കാജലിന്റെ അമ്മ പറഞ്ഞത് പോലെ ഭാഷയ്ക്കും മതത്തിനും ജാതിക്കും വർണത്തിനുമപ്പുറം മർദിതരുടെ ഐക്യം, മർദകരുടെ മേൽ വിജയം നേടിയിരിക്കുന്നു.

കണ്ട് ആരും കണ്ണ് വെയ്ക്കേണ്ട, മഞ്ഞ ഗൗണില്‍ ദേവതയെ പോലെ ഭാവന, ചിത്രങ്ങള്‍

ജോൺ ബ്രിട്ടാസ് എംപിയുടെ പ്രതികരണം: '' സമരം നയിച്ച മനുഷ്യരെ....
തോൽക്കില്ലെന്ന് ഉറപ്പിച്ച പോരാളികളെ.....നിരുപാധിക പിന്തുണ നൽകിയവരെ ..ഇത് നിങ്ങളുടെ ദിവസം! രാജ്യത്തോട് ഒന്നടങ്കം ആണ് പ്രധാനമന്ത്രി മോദി ക്ഷമചോദിച്ചിരിക്കുന്നത്. സമരം ചെയ്യുന്ന കര്‍ഷകര്‍ മടങ്ങി പോകണമെന്ന് അപേക്ഷിക്കുന്നത്.ഞാൻ എന്ന ഒറ്റവാക്കിൽ ഒരു ജനാധിപത്യരാജ്യത്തെ ഒതുക്കാൻ കഴിയില്ല എന്ന് വീണ്ടും നമ്മൾ തെളിയിച്ചിരിക്കുന്നു. അന്താരാഷ്ട്ര വാണിജ്യകരാറുകളും കോർപറേറ്റ് അനുകൂല കാർഷിക നയങ്ങളും കർഷകരെ ദോഷകരമായി ബാധിച്ചു. ആയിരക്കണക്കിന് കർഷകർ സാമ്പത്തിക പ്രയാസങ്ങൾ കാരണം ആത്‌മഹത്യ ചെയ്യുന്ന അവസ്ഥ വന്നു.

അന്നം തരുന്നവരെ പിൻകാലുകൊണ്ടു തൊഴിച്ചു .അതിജീവനത്തിനായി കർഷകർ രാജ്യതലസ്ഥാനത്ത് ആരംഭിച്ച സമരം മഞ്ഞും മഴയും വെയിലും കടന്ന് ഒരു വർഷക്കാലമായി തുടരുകയായിരുന്നു.വിവാദമായ മൂന്ന് കാര്‍ഷിക നിമയങ്ങളും കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കുന്നത് വരാൻ പോകുന്ന നിയമസഭാ തെരെഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ ആണെങ്കിലും ജനങ്ങൾക്ക് മുൻപിൽ മുട്ട് മടക്കേണ്ടി വന്നു എന്ന സത്യം അംഗീകരിച്ചേ മതിയാകു. സമരം ചെയ്യുന്നവരെയും അവരെ പിന്തുണച്ചവരെയും ദേശവിരുദ്ധരായി മുദ്രകുത്തിയതിനും കിരാത മുറകൾ പ്രയോഗിച്ചതിനും മോദി മാപ്പു പറയേണ്ടിവരും . കുറച്ചു നാൾ മുൻപ് വരെ കേന്ദ്രസർക്കാർ മുഖം തിരിച്ച്‌ നിന്ന കര്ഷകസമരവും പെഗാസസും ഇന്നെവിടെ എത്തിനിൽക്കുന്നു എന്ന് നിങ്ങൾ തന്നെ ആലോചിച്ചു നോക്കൂ''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+