Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡൽഹിയിൽ പ്രത്യേക മന്ത്രിസഭാ സമ്മേളനം; നീക്കം കെജ്രിവാളിന് സിബിഐയുടെ സമൻസ് ലഭിച്ചതിന് പിന്നാലെ

ന്യൂഡൽഹി: മദ്യനയ കേസിൽ മുഖ്യമന്ത്രിക്ക് കേന്ദ്ര അന്വേഷണ സംഘം സമൻസ് അയച്ചത് ചർച്ച ചെയ്യാൻ അരവിന്ദ് കെജ്രിവാൾ സർക്കാർ തിങ്കളാഴ്ച നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചു. കെജ്‌രിവാളിന്റെ ഡെപ്യൂട്ടി മനീഷ് സിസോദിയ മദ്യനയം രൂപീകരിച്ചതിൽ അഴിമതി ആരോപിച്ച് ഫെബ്രുവരി 26ന് അറസ്റ്റിലായിരുന്നു. കള്ളക്കേസുകൾ ചുമത്തി പ്രതിപക്ഷ നേതാക്കൾക്കു പിന്നാലെ പോകാൻ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനെയും (സിബിഐ) എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെയും (ഇഡി) കേന്ദ്രം ആയുധമാക്കിയിരിക്കുകയാണെന്ന് ആം ആദ്മി പാർട്ടി (എഎപി) സർക്കാർ ആരോപിച്ചു.

മദ്യനയ അഴിമതിക്കേസിൽ കസ്റ്റഡിയിലെടുത്തവരെ പീഡിപ്പിച്ച് തന്റെ പേര് പറയിപ്പിക്കാൻ ശ്രമമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.
ആരോപിച്ചിരുന്നു, മദ്യനയ അഴിമതിക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് സിബിഐ സമൻസ് അയച്ചതിന് പിന്നാലെയാണ് കെജ്രിവാളിന്റെ പ്രതികരണം. രാജ്യത്തിന്റെ പ്രതീക്ഷയുടെ കിരണമായി ആംആദ്മി പാർട്ടി ഉയർന്നുവന്നിരിക്കുകയാണ്. അതുകൊണ്ട് തന്നെ പാർട്ടിയെ ചവിട്ടിത്താഴ്ത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും അരവിന്ദ് കെജ്രിവാൾ പറഞ്ഞു. നാളെ സിബിഐ മുൻപാകെ ഹാജരാകാനാണ് നോട്ടീസിൽ പറയുന്നത്.

Aravind Kejriwal311

കഴിഞ്ഞ 75 വർഷത്തിനിടെ ആംആദ്മി പാർട്ടിയെ പോലെ മറ്റൊരു പാർട്ടിയെയും ലക്ഷ്യമിട്ടിട്ടില്ല. ദാരിദ്ര്യനിർമാർജനം, വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളിൽ ജനങ്ങളുടെ പ്രതീക്ഷയാണ് ഈ പാർട്ടി. അതുകൊണ്ടാണ് ആ പ്രതീക്ഷയെ ഇല്ലാതാക്കാൻ അവർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. 100 കോടി രൂപ കോഴയായി വാങ്ങിയെന്നാണ് ആരോപണം. എന്നാൽ ഈ പണം എവിടെ? 400ൽപ്പരം റെയ്ഡുകൾ നടത്തി. റെയ്ഡുകളിൽ പിടിച്ചെടുത്ത പണം എവിടെ? ഗോവൻ തിരഞ്ഞെടുപ്പിൽ പണം ചെലവഴിച്ചെന്നാണ് ആരോപണം.

ആരോപണവിധേയരായ എല്ലാ ഗോവക്കാരെയും ചോദ്യം ചെയ്തു. എന്നാൽ ഒന്നും തന്നെ കിട്ടിയില്ല. എക്‌സൈസ് നയത്തിലെ അഴിമതിയല്ല ചോദ്യമായി ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം നിയമസഭ തെരഞ്ഞെടുപ്പിൽ അഴിമതിക്കെതിരെയാണ് താൻ സംസാരിച്ചത്. ഇതോടെ അടുത്തത് താൻ ആയിരിക്കുമെന്ന ഭീഷണിയാണ് ഇവർ മുഴക്കുന്നതെന്നും അരവിന്ദ് കെജരിവാൾ പറഞ്ഞു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+