കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആപ്പിനെ പിളര്‍ത്തി ഡല്‍ഹി ഭരിക്കാന്‍ ബിജെപി ശ്രമം

  • By Gokul
Google Oneindia Malayalam News

ദില്ലി: ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത ദില്ലി നിയമസഭയില്‍ ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും എംഎല്‍എമാരെ ചാക്കിട്ടുപിടിച്ച് ഭരണം പിടിക്കാന്‍ ബിജെപി ശ്രമം തുടങ്ങിയതായി റിപ്പോര്‍ട്ട്. അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിനോട് എതിര്‍പ്പുള്ള എംഎല്‍എമാരുമായി ബിജെപി നേതാക്കള്‍ രഹസ്യമായി ചര്‍ച്ച നടത്തയതായാണ് വിവരം. തങ്ങളുടെ എംഎല്‍എമാരെ പണം കൊടുത്തു സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന് അരവിന്ദ് കെജ്‌രിവാളും കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.

ബി.ജെ.പി നേതാവ് ജഗദീഷ് മുഖിയെ മുഖ്യമന്ത്രിയാക്കാനാണ് ബിജെപി ശ്രമം. കേന്ദ്ര നേതാക്കള്‍ ഇതിന് മൗനാനുവാദം നല്‍കിക്കഴിഞ്ഞു. വിദേശത്തുള്ള പ്രധാനമന്ത്രി നരേന്ദ്രമോഡി തിരിച്ചെത്തിയാലുടന്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്. ദില്ലിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന ഹര്‍ഷവര്‍ദ്ധന്‍ ലോക്‌സഭയിലേക്ക് മത്സരിച്ച് ജയിച്ചതോടെയാണ് ജഗദീഷ് മുഖിക്ക് നറുക്കുവീണത്.

bjp1

2013 ഡിസംബറില്‍ നടന്ന ദില്ലി നിയമസഭ തിരഞ്ഞെടുപ്പിനുശേഷം 27 അംഗങ്ങളുള്ള അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള എ.എ.പി പാര്‍ട്ടി എട്ട് കോണ്‍ഗ്രസ് അംഗങ്ങളുടെ പിന്തുണയോടെ ദില്ലിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. എന്നാല്‍ ജനലോക്പാല്‍ ബില്‍ പാസാക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്ന് കെജ്‌രിവാള്‍ രാജിവെച്ചു. ഇതിനുശേഷം രാഷ്ട്രപതി ഭരണത്തിന് കീഴിലാണ് ദില്ലി.

20 കോടിരൂപവരെയാണ് എംഎല്‍എമാര്‍ക്ക് ബിജെപി വാഗ്ദാനം ചെയ്തിരിക്കുന്നതെന്നാണ് കെജ്‌രിവാള്‍ കഴിഞ്ഞദിവസം പറഞ്ഞത്. നിലവില്‍ 28 സീറ്റുകളാണ് ബിജെപിക്കുള്ളത് 3 സീറ്റുകളിലെ എംഎല്‍എമാര്‍ ലോക്‌സഭയിലേക്ക് മത്സരിച്ച് ജയിച്ചതിനാല്‍ ആ സീറ്റുകളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ബിജെപിക്ക് ലഭിച്ചേക്കും. അതിനാല്‍, നാലു എംഎല്‍എമാരെ ആം ആദ്മിയില്‍ നിന്നും ലഭിക്കുകയാണെങ്കില്‍ ബിജെപിക്ക് ദില്ലി ഭരിക്കാം. ആം ആദ്മിയെ കിട്ടിയില്ലെങ്കില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ തങ്ങളുടെ പക്ഷത്തെത്തിക്കാനാണ് ബിജെപി ശ്രമം.

English summary
Government in Delhi, BJP Attempts split aam aadmi party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X