• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചൈനീസ് ആപ്പുകള്‍ നിരോധിച്ചതില്‍ തീര്‍ന്നില്ല; 12 ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്കും നിയന്ത്രണം വരുന്നു

 • By News Desk

ദില്ലി: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ടവീഡിയോ ഷെയറിംഗ് അപ്ലിക്കേഷനായ ടിക് ടോക് അടക്കം 59 അപ്ലിക്കേഷനുകളാണ് ഇന്ത്യ നിരോധിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് തിങ്കളാഴ്ച്ച രാത്രിയായിരുന്നു കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഉത്തരവ് പുറത്തിറക്കിയത്. എന്നാല്‍ നടപടി ഇതുകൊണ്ടൊന്നും അവസാനിക്കില്ലായെന്നാണ് പുറത്ത് വരുന്ന റിപ്പോട്ടുകള്‍.

59 ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ചൈനയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ലൈസന്‍സിംഗ് ഏര്‍പ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്. എയര്‍കണ്ടീഷന്‍, ടെലിവിഷന്‍ സെറ്റുകള്‍ എന്നിവ നിര്‍മ്മിക്കുന്നതിനുള്ള പാട്‌സുകള്‍ക്ക് എന്നിവയുടെ ഇറക്കുമതിക്ക് നിയന്ത്രണം കൊണ്ട് വരാനാണ് തീരുമാനം.

cmsvideo
  PM cares fund accept crores from china | Oneindia Malayalam

  ടയര്‍, ചന്ദനതിരി പോലുള്ള ഉല്‍പ്പന്നങ്ങള്‍ പ്രാദേശികമായി നിര്‍മ്മിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ക്ക് കേന്ദ്രം നേരത്തെ തന്നെ ആരംഭിച്ചിരുന്നു. 12 ഓളം ഉല്‍പ്പന്നങ്ങളുടെ ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എയര്‍ കണ്ടീഷണറുകള്‍, ടിവി സെറ്റുകള്‍ തുടങ്ങിയവയുടെ ഇറക്കുമതി നിയന്ത്രിക്കാന്‍ കേന്ദ്രം തീരുമാനിക്കുന്നത്.

  ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന പാദരക്ഷകള്‍, ഇലക്ട്രിക് ഉപകരണങ്ങള്‍, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവയുടെ തിരുവ കുത്തനെ ഉയര്‍ത്തുന്നത് കേന്ദ്രം നേരത്തെ തന്നെ ആലോചിച്ചിരുന്നു. നിര്‍ഗിഷ്ട തുറമുഖങ്ങള്‍ വഴി മാത്രമായിരിക്കും ഇത്തരം ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ഒപ്പം എല്ലാ സാധനങ്ങളും ഇറക്കുമതി ചെയ്യുന്നതിന് പകരം ഗുണനിലവാരമുള്ള സാധനങ്ങള്‍ മാത്രം ഇറക്കുമതി ചെയ്യാന്‍ അനുവദിക്കും.

  എയര്‍ കണ്ടീഷന്‍, ടെലിവിഷന്‍ പാര്‍ട്‌സുകള്‍ക്ക് പുറമേ കളിപാട്ടങ്ങള്‍, ഫര്‍ണിച്ചറുകള്‍, സിറ്റീല്‍, അലൂമിനം, പെട്രോ കെമിക്കല്‍, പാദരക്ഷ, ലിഥിയം അയണ്‍ ബാറ്ററി, ആന്റി ബയോടിക്‌സ്, വാഹന ഭാഗങ്ങള്‍, സോളാര്‍ ഉപകരണങ്ങള്‍, ഇലക്ട്രോണിക് ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടൂകള്‍, കായിക ഉപകരണങ്ങള്‍ തുടങ്ങിയവയും ഇറക്കുമതി നിയന്ത്രണം വരുന്ന വസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

  ഇവയുടെ നിര്‍മ്മാണം പ്രാദേശികമായി പ്രോത്സാഹിപ്പിക്കും. ഐടി ആക്ടിന്റെ 69 എഎ വകുപ്പ് പ്രകാരമാണ് ടിക് ടോക് അടക്കമുള്ള ആപ്ലിക്കേഷനുകള്‍ ഇന്ത്യയില്‍ നിരോധിച്ചിരിക്കുന്നത്. രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷയേയും പ്രതിരോധ സംവിധാനങ്ങളേയും ബാധിക്കുന്നതാണ് ഈ ആപ്ലിക്കേഷനുകള്‍ എന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങില്‍ മുന്‍ നിരയിലാണെങ്കിലും ചൈനീസ് ആപ്ലിക്കേഷനുകള്‍ വ്യാപകമായി ഉപയോഗിക്കുന്ന 130 കോടി ഇന്ത്യന്‍ പൗരന്‍മാരുടെ സുരക്ഷയെ കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും കേന്ദ്രസര്‍ക്കാറിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു.

  'ഇവ്‌ടെ ഇതിനൊക്കെ ആളില്ലാഞ്ഞിട്ടാണോ..?!.മുകേഷ് ഭായിയെ ഏല്‍പ്പിക്കണം';മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്

  പാവപ്പെട്ടവര്‍ക്ക് നവംബര്‍ വരെ സൗജന്യ ഭക്ഷണം നല്‍കുമെന്ന് നരേന്ദ്ര മോദി; 90000 കോടി ചെലവില്‍...

  English summary
  Government May License import of a dozen Items From China
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more