ഒരു വർഷത്തിലേറെയായി ജമ്മുവില്‍ താമസിക്കുന്നവര്‍ക്ക് വോട്ടര്‍മാരായി രജിസ്ട്രര്‍ ചെയ്യാമെന്ന് ഉത്തരവ്
വർഷത്തിലേറെയായി
ന്യൂഡൽഹി: ജമ്മുവിൽ ഒരു വർഷത്തിലേറെയായി താമസിക്കുന്നവർക്ക് വോട്ടർമാരായി രജിസ്റ്റർ ചെയ്യാൻ അവസരം ഒരുങ്ങുന്നു. ഒരു വർഷത്തിൽ കൂടുതൽ ജില്ലയിൽ താമസിക്കുന്ന ആർക്കും താമസ സർട്ടിഫിക്കറ്റ് നൽകാൻ എല്ലാ തഹസിൽദാർമാരെയും (റവന്യൂ ഉദ്യോഗസ്ഥർ) അധികാരപ്പെടുത്തി ജമ്മുവിലെ ഡെപ്യൂട്ടി കമ്മീഷണർ ചൊവ്വാഴ്ച ഉത്തരവ് അയച്ചു. നിലവിൽ നടക്കുന്ന വോട്ടർപട്ടികകളുടെ പ്രത്യേക സംഗ്രഹ പരിഷ്‌കരണത്തിൽ യോഗ്യരായ ഒരു വോട്ടറും രജിസ്ട്രേഷനിൽ നിന്ന് പുറത്താവാതിരിക്കാനാണ് നടപടി.
2019-ൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ഇത് ആദ്യമായാണ് തിരഞ്ഞെടുപ്പ് പരിഷ്‌ക്കരണം നടത്തുന്നത്.ഉത്തരവനുസരിച്ച്, ആധാർ കാർഡ്, വെള്ളം/വൈദ്യുതി/ഗ്യാസ് കണക്ഷൻ, ബാങ്ക് പാസ്‌ബുക്കുകൾ, പാസ്‌പോർട്ട്, രജിസ്റ്റർ ചെയ്ത ഭൂമി രേഖകൾ തുടങ്ങി ഏത് രേഖയും താമസ രേഖയായി ഉപയോഗിക്കാം.

പുതിയ വോട്ടർമാരുടെ രജിസ്‌ട്രേഷനും ജമ്മു കശ്മീരിൽ നടന്ന അവസാന സംഗ്രഹ പുനരവലോകനത്തിന് ശേഷം മാറിപ്പോവുകയോ മരിക്കുകയോ ചെയ്ത വോട്ടർമാരെ നീക്കം ചെയ്യുന്നതിനും തിരുത്തൽ നടത്തുന്നതിനും ആണ് പ്രത്യേക സംഗ്രഹ പുനരവലോകനം ഉദ്ദേശിക്കുന്നതെന്നും ഉത്തരവിൽ കൂട്ടിച്ചേർത്തു.
എന്നാൽ ഈ നീക്കത്തിനെതിരെ രാഷ്ട്രീയ പാർട്ടികൾ രംഗത്ത് വന്നു. ഉത്തരവിനോട് പ്രതികരിച്ചുകൊണ്ട് ജമ്മു കശ്മീർ നാഷണൽ കോൺഫറൻസിന്റെ (ജെകെഎൻസി) ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ സർക്കാരിന്റെ നീക്കത്തെ പാർട്ടി എതിർക്കുന്നുവെന്നും പറയുന്നു.
ജമ്മു കശ്മീരിൽ 25 ലക്ഷം നോൺ-ലോക്കൽ വോട്ടർമാരെ ചേർക്കാനുള്ള പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുകയാണ്, ഞങ്ങൾ ഈ നീക്കത്തെ എതിർക്കുന്നത് തുടരുകയാണ് എന്നാണ് പാർട്ടിയുടെ നിലപാട്. ബി ജെ പി തിരഞ്ഞെടുപ്പിനെ ഭയക്കുന്നു എന്നും പരാജയപ്പെടുമെന്ന് ഉറപ്പുള്ളതു കൊണ്ടാണ് ഇത്തരം നീക്കമെന്നും ആരോപിച്ചു.
വോട്ടർ പട്ടികയുടെ പ്രത്യേക സംഗ്രഹ പരിഷ്കരണത്തിന് ശേഷം ജമ്മു കശ്മീരിൽ പുറത്തുനിന്നുള്ളവരടക്കം 25 ലക്ഷം അധിക വോട്ടർമാരെ ലഭിക്കാൻ സാധ്യതയുണ്ടെന്ന് അന്നത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഹിർദേഷ് കുമാർ പറഞ്ഞതോടെയാണ് വിഷയം ആദ്യം ചർച്ചയിൽ വരുന്നത്. ബിജെപി ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും ഇതിനെ ശക്തമായി എതിർത്തു. പ്രദേശവാസികളല്ലാത്തവരെ വോട്ടർമാരായി ഉൾപ്പെടുത്തുകയും പ്രതിഷേധവുമായി രംഗത്ത് എത്തുകയും ചെയ്തു. എന്തായാലും പുതിയ നടപടി പുതിയ ചർച്ചകൾക്ക് വഴി ഒരിക്കിയിരിക്കുകയാണ്. നിരവധിപേരാണ് പ്രതിഷേഘവുമായി രംഗത്ത് എത്തുന്നത്.
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications