കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് വിവരക്കേട്: രാഹുല്‍ഗാന്ധി

Google Oneindia Malayalam News

ദില്ലി: ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികള്‍ക്ക് മത്സരിക്കാന്‍ അവകാശം നല്‍കുന്ന ഭേദഗതി ഓര്‍ഡിനന്‍സിനെതിരെ കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിയുടെ രൂക്ഷ വിര്‍ശനം. രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങി തയ്യാറാക്കിയ പുതിയ ഓര്‍ഡിനന്‍സിനെ അസംബന്ധം എന്നാണ് രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചത്. ഓര്‍ഡിനന്‍സ് കീറി ചവറ്റുകുട്ടയില്‍ ഇടണമെന്നും യു പി എയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകും എന്ന് കരുതപ്പെടുന്ന ഗാന്ധികുടുംബത്തിലെ ഇളമുറക്കാരന്‍ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജയ് മാക്കന്റെ വാര്‍ത്താ സമ്മേളനത്തില്‍ കടന്നുവന്നാണ് രാഹുല്‍ ഗാന്ധി കേന്ദ്രസര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചത്. ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികള്‍ക്ക് മത്സരിക്കാന്‍ അവകാശം നല്‍കുന്ന ഓര്‍ഡിനന്‍സ് ഭേദഗതി തെറ്റാണ്. രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങി ഓര്‍ഡിനന്‍സ് ഇറക്കുന്നത് അവസാനിപ്പിക്കണം എന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

Rahul Gandhi

ജനപ്രാതിനിധ്യ നിയമത്തിലെ ഭേദഗതി അംഗീകരിക്കരുത്. ഇത്തരത്തില്‍ വിട്ടുവീഴ്ചകള്‍ ചെയ്തുകൊണ്ട് ഇനി മുന്നോട്ടുപോകാനാകില്ല. തിരഞ്ഞെടുപ്പ് അടുത്തുവരുന്നതിനിടെ പാര്‍ട്ടിയിലെ ഏറ്റവും പ്രധാനപ്പെട്ട നേതാവില്‍ നിന്നും ഇത്തരത്തില്‍ ഒരു വിമര്‍ശനം ഏറ്റുവാങ്ങിയത് യു പി എ സര്‍ക്കാരിന് ക്ഷീണം ചെയ്യും. നേരത്തെ പ്രസിഡണ്ട് പ്രണബ് മുഖര്‍ജി ഭേദഗതി ഓര്‍ഡിനന്‍സിന്റെ കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികള്‍ അയോഗ്യരാകുമെന്ന സുപ്രീംകോടതി വിധി മറികടക്കാന്‍ വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. എന്നാല്‍ ഈ ഓര്‍ഡിനന്‍സ് വിവരക്കേടാണ് എന്നും അത് വലിച്ചുകീറി കാറ്റില്‍ പറത്തണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടത് സര്‍ക്കാരിന് തിരിച്ചടിയായി. നേരത്തെ എല്‍ കെ അദ്വാനി അടക്കമുള്ള ബി ജെ പി നേതാക്കളും ഓര്‍ഡിനന്‍സിന് എതിരെ രംഗത്തുവന്നിരുന്നു.

English summary
Government ordinance is complete nonsense: Rahul Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X