കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ അടുത്ത പണി! എല്ലാം ഡിജിറ്റലിലേക്ക്,അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നു

പണരഹിത സമ്പദ് വ്യവസ്ഥയെന്ന ലക്ഷ്യത്തിനായി സര്‍ക്കാര്‍ ആധാര്‍ നമ്പറുകള്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നു. ഗ്രാമീണ മേഖലകളില്‍ ഡിജിറ്റ്ല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് നീക്കം.

  • By Gowthamy
Google Oneindia Malayalam News

ദില്ലി: നോട്ട് നിരോധനത്തിനു പിന്നാലെ പണരഹിത സമ്പദ് വ്യവസ്ഥ എന്ന ലക്ഷ്യത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പണി തുടങ്ങി. എല്ലാ സേവിങ്സ് അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കാന്‍ തീരുമാനം. പണരഹിത സമ്പദ് വ്യവസ്ഥ സാധ്യമാക്കുന്നതിന്റെ ആദ്യ ചുവടുവയ്പ്പാണിത്.

സേവിങ്സ് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്ന തീരുമാനത്തിന് മോദി അംഗീകാരം നല്‍കിയെന്നാണ് സൂചനകള്‍. ഇതിനായി അരുണ്‍ ജെയ്റ്റ്‌ലിയെയും രവിശങ്കര്‍ പ്രസാദിനെയും ചുമതലപ്പെടുത്തിയെന്നാണ് വിവരങ്ങള്‍.

നോട്ട് നിരോധനത്തിനു പിന്നാലെ രാജ്യത്ത് നോട്ട് ക്ഷാമം വര്‍ധിച്ചിരിക്കുകയാണ്. ഇതിനെ തുടര്‍ന്നാണ് പണരഹിത സമ്പദ് വ്യവസ്ഥയ്ക്ക് ആഹ്വാനം ചെയ്ത് മോദി രംഗത്തെത്തിയത്. വെളളിയാഴ്ച നടന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പണരഹിത സമ്പദ് വ്യവസ്ഥ പ്രോത്സാഹിപ്പിക്കുന്നതിനായി എംപിമാര്‍ ജനങ്ങളെ ബോധവത്കരണം നടത്തണമെന്ന് മോദി ആവശ്യപ്പെട്ടിരുന്നു.

 ആദ്യഘട്ടം

ആദ്യഘട്ടം

ഡിജിറ്റല്‍ പണമിടപാടുകള്‍ ഗ്രാമീണര്‍ക്കും സാധ്യമാക്കുന്നതിനു വേണ്ടിയാണ് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നത്. എല്ലാ അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കാനാണ് തീരുമാനം.

 ഡിജിറ്റല്‍ പണമിടപാടിലേക്ക്

ഡിജിറ്റല്‍ പണമിടപാടിലേക്ക്

അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിലൂടെ മൊബൈല്‍ പോലുമില്ലാത്തവര്‍ക്കും ഡിജിറ്റല്‍ പണമിടപാട് സാധ്യമാക്കുന്നതിന് കഴിയുമെന്നാണ് വിവരങ്ങള്‍. സാധാരണക്കാരെ ഡിജിറ്റല്‍ ഇടപാടിന്റെ ഭാഗമാക്കുന്നതിനാണ് ഈ നീക്കം.

 രവിശങ്കര്‍ പ്രസാദും ഒപ്പം

രവിശങ്കര്‍ പ്രസാദും ഒപ്പം

അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള നീക്കങ്ങള്‍ക്ക് മോദി അംഗീകാരം നല്‍കിയിട്ടുണ്ട്. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കും വിവര സാങ്കേതിക മന്ത്രി രവിശങ്കര്‍ പ്രസാദിനുമാണ് ഇതിന്റെ ചുമതല.

വേഗത്തിലാക്കും

വേഗത്തിലാക്കും

രാജ്യത്ത് ഏതാണ്ട് 112 കോടി അക്കൗണ്ടുകളാണ് ഉളളത്. ഇതില്‍ 40 കോടി അക്കൗണ്ടികള്‍ മാത്രമാണ് ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്നത്. അതിനാല്‍ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്ന നടപടി വേഗത്തിലാക്കുമെന്നാണ് സൂചന.

 മൊബൈല്‍ പോലും വേണ്ട

മൊബൈല്‍ പോലും വേണ്ട

മൊബൈല്‍ പോലുമില്ലാത്തവര്‍ക്ക് ഡിജിറ്റല്‍ ഇടപാടുകള്‍ വേഗത്തിലാക്കുന്നതിന് വേണ്ടി ഇത് സഹായിക്കുമെന്നാണ് വിവരങ്ങള്‍. ഇടപാടുകള്‍ നടത്തുന്നതിനായി ആധാര്‍ ബയോമെട്രിക് ലിങ്കിലൂടെ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്താല്‍ മതിയാകും. ഇതിന് പ്രത്യേക സജീകരണങ്ങള്‍ ഒരുക്കാന്‍ ആര്‍ബിഐ തീരുമാനിച്ചിട്ടുണ്ട്

 ഗ്രാമങ്ങളും ഡിജിറ്റലിലേക്ക്

ഗ്രാമങ്ങളും ഡിജിറ്റലിലേക്ക്

ഗ്രാമീണ മേഖലകളും ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ ഭാഗമാക്കുന്നതിനു വേണ്ടിയാണ് ഇത്തരമൊരു നീക്കം. ഇതിനായി ബാങ്കുകളുമായി രവിശങ്കര്‍ പ്രസാദ് ചര്‍ച്ച നടത്തി. ഹെല്‍പ്പ്‌ലൈന്‍ നമ്പറും ഇതിനായി ആരംഭിക്കാനാണ് തീരുമാനം.

English summary
Centre has decided to link all savings bank accounts with the Aadhaar number.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X