Get Updates
Get notified of breaking news, exclusive insights, and must-see stories!

സമ്പദ് ഘടനയെ ശക്തമാക്കും, കേന്ദ്ര ബജറ്റില്‍ പ്രതീക്ഷിക്കാവുന്ന അഞ്ച് കാര്യങ്ങള്‍ ഇവയാണ്!!

ദില്ലി: കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കാന്‍ ഇരിക്കുകയാണ്. എന്തൊക്കെ കാര്യങ്ങള്‍ ബജറ്റില്‍ ഉണ്ടാവാം. അഞ്ച് കാര്യങ്ങളിലായിരിക്കും സര്‍ക്കാരിന്റെ ശ്രദ്ധ. സമ്പദ് ഘടനയെ ശക്തിപ്പെടുത്താന്‍ ചെലവിടല്‍ ശക്തമാക്കുകയാവും സര്‍ക്കാരിന്റെ ആദ്യ ലക്ഷ്യം. ധനക്കമ്മിയെ അഭിമുഖീകരിക്കുന്ന കാര്യങ്ങളൊന്നും ബജറ്റില്‍ ഉണ്ടാവില്ലെന്നും റിപ്പോര്‍ട്ട്. റിയല്‍ എസ്‌റ്റേറ്റ് മേഖലയ്ക്ക് ഉണര്‍വ് പകരുന്ന പ്രഖ്യാപനങ്ങളുണ്ടാവും. കുറഞ്ഞ വരുമാനമുള്ളവര്‍ക്ക് നികുതി ഇളവും, ബാഡ് ബാങ്ക് രൂപീകരണവും ഉണ്ടാവാനാണ് സാധ്യത.

1

ഉയര്‍ന്ന വരുമാനമുള്ളവര്‍ക്ക് കൂടുതല്‍ നികുതി ചുമത്തുന്നതിലൂടെ ഈ പദ്ധതികളെല്ലാം സാധ്യമാക്കാനാണ് സാധ്യത. പുതിയ റോഡുകള്‍, അടിസ്ഥാന സൗകര്യ പദ്ധതികള്‍ എന്നിവയില്‍ ബജറ്റ് കേന്ദ്രീകരിക്കും. നിര്‍മാണ കമ്പനികള്‍ക്ക് ഇന്‍സെന്റീവുകളും പ്രഖ്യാപിക്കും. ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള പ്രഖ്യാപനങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ടാവും. അതേസമയം സര്‍ക്കാരിന്റെ ധനക്കമ്മിയെ നേരത്തെ 3.5 ശതമാനമായിരുന്നു. ഇത് എട്ട് ലക്ഷം കോടിയോളം വരും. ഇത് കൊവിഡിന് മുമ്പുള്ള കണക്കാണ്.

ഏപ്രില്‍-ഒക്ടോബര്‍ സാമ്പത്തിക പാദത്തില്‍ ധനക്കമ്മി 9.5 ലക്ഷം കോടിയായി ഉയര്‍ന്നു. ഇത് ബജറ്റ് എസ്റ്റിമേറ്റിനേക്കാള്‍ 120 ശതമാനം കൂടുതലാണ്. സാമ്പത്തിക ക്രയവിക്രയങ്ങള്‍ ഒന്നും കാര്യമായി നടക്കാത്തത് കൊണ്ട് ബജറ്റ് കമ്മി ഇനിയും വര്‍ധിക്കും. ആരോഗ്യ മേഖലയില്‍ കാര്യമായിട്ടുള്ള പദ്ധതികള്‍ വേണമെന്ന് കൊവിഡ് കാലത്ത് വ്യക്തമായതാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ പണം ആരോഗ്യ മേഖലയ്ക്കായി അനുവദിച്ചേക്കും. അതേസമയം ഉപഭോഗം വര്‍ധിപ്പിക്കാന്‍ വേണ്ടി കുറഞ്ഞ വരുമാനമുള്ളവര്‍ക്ക് നികുതിയിളവ് നല്‍കിയേക്കും.

ഈ സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപിയുടെ 7.25 ശതമാനമായും ധനക്കമ്മി മാറും. സാധാരണ ധനക്കമ്മി കുറയ്ക്കുകയാണ് എല്ലാ ബജറ്റിലും സര്‍ക്കാര്‍ പ്ലാന്‍ ചെയ്യാറുള്ളത്. ഇത്തവണ അത് സാധ്യമല്ല. പകരം സാമ്പത്തിക വളര്‍ച്ച തന്നെയാണ് ലക്ഷ്യമിടുന്നത്. വളര്‍ച്ചയ്ക്ക് പ്രാധാന്യം നല്‍കേണ്ടത് കേന്ദ്ര സര്‍ക്കാരിന് അത്യാവശ്യമാണ്. ശരാശരി നികുതിദായകര്‍ക്ക് കൂടുതല്‍ പണം കൈവശം വെക്കാന്‍ സാധിക്കുന്ന രീതിയിലാവും ബജറ്റ് പ്രഖ്യാപനമുണ്ടാവുക.

സാമ്പത്തിക സര്‍വേയില്‍ ഇന്ത്യയുടെ വളര്‍ച്ച പിന്നോട്ട് പോയെങ്കിലും കുതിപ്പ് വരുന്നുണ്ടെന്ന് പ്രവചിച്ചിരുന്നു. 2022 സാമ്പത്തിക വര്‍ഷത്തില്‍ വന്‍ വളര്‍ച്ച ഇന്ത്യ നേടുമെന്നും പ്രവചനത്തിലുണ്ട്. 11 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. കൊവിഡ് വാക്‌സിനേഷന്‍ സാധ്യമായത് കൊണ്ട് വിപണിക്ക് ഉണര്‍വേകാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. രാജ്യത്തെ ദരിദ്ര വിഭാഗമാണ് കൊവിഡില്‍ ഏറ്റവുമധികം പ്രതിസന്ധി നേരിട്ടത്. ഇവരെ കേന്ദ്രീകരിച്ചുള്ള നിരവധി പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉറപ്പാണ്. ബജറ്റിലെ കൂടുതല്‍ ചെലവിടല്‍ ഉറപ്പായും രാജ്യത്തിന്റെ ധനക്കമ്മി വര്‍ധിപ്പിക്കും.

Recommended Video

cmsvideo
    Pinarayi vijayan government will continue for next five years says survey

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+