കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മു കാശ്മീര്‍ ഗവര്‍ണര്‍ ഭരണത്തിലേക്ക്

Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്താന്‍ തീരുമാനം. കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ സാധ്യമല്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള ഗവര്‍ണറെ അറിയിച്ചതിനെ തുടര്‍ന്നാണിത്.

അതിര്‍ത്തിയിലെ സംഘര്‍ഷ സാധ്യത പരിഗണിച്ച് സംസ്ഥാനത്തിന് മുഴുവന്‍ സമയ ഭരണം അത്യാവശ്യമാണെന്ന് ദില്ലിയില്‍ ഗവര്‍ണര്‍ എന്‍എന്‍ വോറയുമായി ചര്‍ച്ച നടത്തുമ്പോള്‍ അബ്ദുള്ള വ്യക്തമാക്കിയിരുന്നു.

NN Vora

പുതിയ സര്‍ക്കാര്‍ അധികാരമേറ്റെടുക്കുന്നതിനുള്ള കാലാവധി ഈ മാസം 19ന് പൂര്‍ത്തിയാകും. കേന്ദ്ര ഗവണ്‍മെന്റും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതിന് അനുകൂലമായി പ്രതികരിച്ചതോടെയാണ് ഗവര്‍ണര്‍ ഭരണം നിലവില്‍ വന്നത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വമാണ് ഗവര്‍ണര്‍ ഭരണത്തിലേക്ക് നീണ്ടത്. 87 അംഗ സഭയില്‍ പിഡിപിക്ക് 28 സീറ്റും ബിജെപിക്ക് 25 സീറ്റും നാഷണല്‍ കോണ്‍ഫറന്‍സിന് 15 സീറ്റും കോണ്‍ഗ്രസിന് 12 സീറ്റുമാണ് ലഭിച്ചത്.

പിഡിപിയും ബിജെപിയും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമങ്ങള്‍ തുടങ്ങിയിരുന്നെങ്കിലും അതില്‍ വിജയിക്കാനായില്ല. ഇത് ആറാം തവണയാണ് കാശ്മീര്‍ ഗവര്‍ണര്‍ ഭരണത്തിലാകുന്നത്.

English summary
Governor’s rule was imposed in Jammu and Kashmir on Friday after political parties failed to muster the requisite number in the 87-member Assembly for staking claim to form the government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X