കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലേറിയയുടെ മരുന്ന് ഫലം കാണുന്നു? ഹൈഡ്രോക്‌സിക്ലോറോക്വീന്റെ കയറ്റുമതി നിര്‍ത്തി കേന്ദ്രം

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം കൂടിവരുന്ന പശ്ചാത്തലത്തില്‍ മലേറിയ ചികിത്സക്കുള്ള മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വീന്റെ കയറ്റുമതി നിര്‍ത്തി വെച്ച് കേന്ദ്രം. ആഭ്യന്തര വിപണിയില്‍ വരുന്നിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിനാണ് ഹൈഡ്രോക്‌സിക്ലോറോക്വീന്റെ കയറ്റുമതി കേന്ദ്രം നിര്‍ത്തിയത്.

കൊറോണ രോഗം സ്ഥിരീകരിച്ചവര്‍ക്കും ലക്ഷണങ്ങള്‍ക്ക് പ്രകടിപ്പിച്ച് ലാബില്‍ നിന്നും പോസ്റ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തവര്‍ക്കും ഹൈഡ്രോക്‌സിക്ലോറോക്വീന്റെ നല്‍കാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ ബല്‍റാം ഭാര്‍ഗവ നിര്‍ദേശിച്ചിരുന്നു.

corona

രാജ്യത്തിതുവരേയും 500 ലേറെ പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. അതില്‍ ഏറ്റവും കൂടുതല്‍ പേര്‍ കേരളത്തിലാണ്. ഇതുവരേയും കൊറോം ബാധയെത്തുടര്‍ന്ന് 12 മരണങ്ങളണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഒടുവില്‍ തമിഴ്‌നാട് സ്വദേശിയായ 54 കാരനാണ് മരിച്ചത്. ഇയാള്‍ നേരത്തെ പ്രമേഹ രോഗത്തിന് ചികിത്സയിലായിരുന്നു.

ജയ്പൂരില്‍ ഡോക്ടര്‍മാര്‍ ആന്റിവൈറല്‍, മലമ്പനി ഔഷധങ്ങള്‍ ഉപയോഗിച്ചുള്ള ചികിത്സയിലൂടെ 3 കോറോണ ബാധിതരെ സുഖപ്പെടുത്തിയിരുന്നു. ജയ്പൂരിലെ സവായ് മാന്‍സിങ് ആശുപത്രിയിലാണ് സംഭവം.

എസ്എംഎസ് മെഡിക്കല്‍ കോളെജിലെത്തിയ ഇറ്റലിക്കാരായ ദമ്പതികളേയും ദുബായിയില്‍ നിന്നും തിരികെയെത്തിയ എണ്‍പത്തഞ്ചുകാരനെയുമാണ് ഇവര്‍ പരീക്ഷണ ചികിത്സയിലൂടെ കൊറോണ മുക്തമാക്കിയത്. വിദേശ ദമ്പതിമാരില്‍ ഭര്‍ത്താവിന് 69 വയസ്സും ഭാര്യയ്ക്ക് 50 വയസ്സുമായിരുന്നു. പ്രായകൂടുതലും മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഒരു വെല്ലുവിളിയായിരുന്നുവെങ്കിലും അതിനെ തരണം ചെയ്യുകയായിരുന്നു.

1 ദിവസം മിനിമം 100 രൂപ ഒരാൾക്ക്,അങ്ങനെ ഒന്നര ലക്ഷം കോടിയുടെ പാക്കേജെങ്കിലും.. സർക്കാരിനെതിരെ വിമർശനം1 ദിവസം മിനിമം 100 രൂപ ഒരാൾക്ക്,അങ്ങനെ ഒന്നര ലക്ഷം കോടിയുടെ പാക്കേജെങ്കിലും.. സർക്കാരിനെതിരെ വിമർശനം

വൈറസുകള്‍ പെരുകുന്നത് തടയുന്ന ടാമിഫ്ളൂ, മലമ്പനിയെ പ്രതിരോധിക്കുന്ന ക്ലോറോക്വീന്‍ എന്നീ മരുന്നുകളാണ് ഉപയോഗിച്ചതെന്ന് മെഡിക്കല്‍ കോളെജ് പ്രിന്‍സിപ്പല്‍ ഡോ.സുരേഷ് ഭണ്ഡാരി വ്യക്തമാക്കി.

ചികിത്സയിലുള്ള മൂന്ന് പേരും രോഗവിമുക്തരായെങ്കിലും മുന്‍പേ ശ്വാസകോശ രോഗങ്ങളുണ്ടായിരുന്ന ഇറ്റലിക്കാരനും വൃക്കസംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്നു ഇന്ത്യക്കാരനും ചികിത്സയില്‍ തുടരുകയാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിനെ വിവരങ്ങള്‍ ധരിപ്പിച്ചായിരുന്നു ന്യൂതന ചികിത്സ.

മിനിമം ഒരു അഞ്ച് ലക്ഷം കോടി രൂപയുടെ പാക്കേജെങ്കിലും... കേന്ദ്ര സർക്കാരിന് രൂക്ഷ വിമർശനം!മിനിമം ഒരു അഞ്ച് ലക്ഷം കോടി രൂപയുടെ പാക്കേജെങ്കിലും... കേന്ദ്ര സർക്കാരിന് രൂക്ഷ വിമർശനം!

ഹൈഡ്രോക്ലോറോക്വീനിന്റെ കയറ്റുമതി നിര്‍ത്തുന്നതിനോടൊപ്പം വെന്റിലേറ്റര്‍, ഐസിയു ഉപകരണങ്ങള്‍, സാനിറ്റെസര്‍, എന്നിവയുടെ കയറ്റുമതി നിര്‍ത്തി വെച്ചിരുന്നു. വാണിജ്യ മന്ത്രാലയമായിരുന്നു ഇവയുടെ കയറ്റുമതി നിര്‍ത്തികൊണ്ടുള്ള ഉത്തരവിറക്കിയത്. മാര്‍ച്ച് 19 ന് സര്‍ക്കാര്‍ മാസ്‌ക്കുകളുടേയും മാസ്‌ക് നിര്‍മ്മിക്കുന്ന അസംസ്‌കൃത വസ്തുക്കളുടേയും കയറ്റുമതി നിര്‍ത്തിയിരിരുന്നു.

English summary
Govt bans export of anti-malarial drug hydroxycloroquine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X