കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാവങ്ങളുടെ വയറ്റത്തടിച്ച് മോദി ഉണ്ടാക്കിയത് കോടികള്‍? സിഎജി റിപ്പോര്‍ട്ട് ശരിക്കും ഞെട്ടിക്കും!!

2015-16 സാമ്പത്തിക വര്‍ഷത്തില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രം കേന്ദ്ര എക്‌സൈസ് ഡ്യൂട്ടിയായി ലഭിച്ചത് 2.87 കോടി രൂപയാണ്.

  • By Gowthamy
Google Oneindia Malayalam News

ദില്ലി: പെട്രോള്‍, ഡീസല്‍ വില്‍പ്പനയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ഉണ്ടാക്കിയത് കോടികളെന്ന് റിപ്പോര്‍ട്ട്. സിഎജി പുറത്തുവിട്ട പഠനത്തിലാണ് ഞെട്ടിക്കുന്ന കണക്ക്. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ പെട്രോളിയം ഉത്പ്പന്നങ്ങളുടെ വില്‍പ്പനയില്‍ നിന്ന് മാത്രം 34 ശതമാനം അധിക വരുമാനമാണ് സര്‍ക്കാരിന് ലഭിച്ചത്.

2015-16 സാമ്പത്തിക വര്‍ഷത്തില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രം കേന്ദ്ര എക്‌സൈസ് ഡ്യൂട്ടിയായി ലഭിച്ചത് 2.87 കോടി രൂപയാണ്. പെട്രോളിനും ഡീസലിനും പുറമെ സിഗരറ്റ്, ഗുഡ്ക എന്നിവയുടെ വില്‍പ്പനയിലൂടെയും സര്‍ക്കാരിന് ഉയര്‍ന്ന വരുമാനം ലഭിച്ചിട്ടുണ്ട്.

 വന്‍ വര്‍ധന

വന്‍ വര്‍ധന

കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന കണക്കിനെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളിലെ 34 ശതമാനം എന്നതില്‍ നിന്ന് 2015-16ല്‍ കേന്ദ്ര സര്‍ക്കാരിന്റെ എക്‌സൈസ് ഡ്യൂട്ടിയില്‍ 40 ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍.

 2.87 ലക്ഷം കോടി

2.87 ലക്ഷം കോടി

2013-14 സാമ്പത്തിക വര്‍ഷത്തില്‍ 1.69 ലക്ഷം കോടിയായിരുന്നു പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കേന്ദ്ര എക്‌സൈസ് ഡ്യൂട്ടിയായി സര്‍ക്കാരിന് ലഭിച്ചിരുന്നത്. എന്നാല്‍ 2015-16 ആയപ്പോഴേക്കും ഇത് 2.87 ലക്ഷം കോടിയിലെത്തിയെന്നാണ് റിപ്പോര്‍ട്ട്.

 സിഗരറ്റ്, ഗുഡ്ക

സിഗരറ്റ്, ഗുഡ്ക

പെട്രോളിയം ഉത്പ്പന്നങ്ങളെ കൂടാതെ സിഗരറ്റ്, ഗുഡ്ക എന്നിവയുടെ വില്‍പ്പനയിലൂടെയും സര്‍ക്കാരിന് വന്‍ തുക എക്‌സൈസ് ഡ്യൂട്ടി ഇനത്തില്‍ ലഭിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നു.
21,000 കോടി രൂപയാണ് ഇങ്ങനെ ലഭിച്ചതെന്നും കണക്കുകള്‍ പറയുന്നു.

 1.99 ലക്ഷം കോടി

1.99 ലക്ഷം കോടി

കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലായി പെട്രോളിന്റെ എക്‌സൈസ് ഡ്യൂട്ടി 1.2 രൂപ വര്‍ധിപ്പിച്ച് 8.95 രൂപയാക്കിയിരുന്നു. ഹൈസ്പീഡ് ഡീസലിന് 1.46 രൂപ വര്‍ധിപ്പിച്ച് 7.96 രൂപയാക്കിയിരുന്നു. പെട്രോളിയം ഉത്പ്പന്നങ്ങളില്‍ നിന്നുള്ള വരുമാനം 88,000 കോടിയില്‍ നിന്ന് 1.99 ലക്ഷം കോടിയിലെത്തിയിട്ടുണ്ട്.

 ഇന്ത്യ മുന്നില്‍

ഇന്ത്യ മുന്നില്‍

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറയുന്നതിന് അനുസരിച്ച് ആഭ്യന്തര വിപണിയില്‍ നികുതി വര്‍ധിപ്പിക്കുന്ന രീതിയാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. മേഖലയിലെ മറ്റ് രാജ്യങ്ങളായ പാകിസ്ഥാന്‍, ശ്രീലങ്ക എന്നിവയെ അപേക്ഷിച്ച് ഇന്ത്യയിലാണ് പെട്രോളിയത്തിന് ഇത്രയധികം വിലയുള്ളത്.

English summary
The massive jump in excise duty on petrol and high speed diesel helped the government mop up nearly 40% of its indirect tax kitty from the two auto fuels in 2015-16, compared to 34% in the previous financial year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X