കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാശ്മീരില്‍ 24 മണിക്കൂറിനുള്ളില്‍ മൂന്ന് സ്‌കൂളുകള്‍ തീയിട്ടു

കഴിഞ്ഞ ജൂലൈ മുതല്‍ കാശ്മീരില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തില്‍ 25 സ്കൂളുകള്‍ കത്തിനശിച്ചു

  • By Anwar Sadath
Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ അനന്ത്‌നാഗിലെ സര്‍ക്കാര്‍ സ്‌കൂള്‍ അജ്ഞാതര്‍ തീയിട്ടു നശിപ്പിച്ചു. 24 മണിക്കൂറിനുള്ളില്‍ ഇത് മൂന്നാമത്തെ സ്‌കൂളിനാണ് തീയിടുന്നത്. ഇതോടെ കഴിഞ്ഞ ജൂലൈ മുതല്‍ കാശ്മീരില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തില്‍ 25 സ്കൂളുകള്‍ കത്തിനശിച്ചു. പ്രതിഷേധത്തിന്റെ മറവിലാണ് സ്‌കൂളിന് നേരെ അക്രമം.

കുട്ടികള്‍ വിദ്യാഭ്യാസം നേടുന്നതിനെതിരെ ചില സംഘടനകള്‍ നടത്തുന്ന പ്രചരണത്തിന്റെ ഭാഗമാണിതെന്നാണ് സൂചന. ഞായറാഴ്ച ഉച്ചയോടെയാണ് അനന്ത്‌നാഗിലെ സര്‍ക്കാര്‍ സ്‌കൂളിന് തീയിട്ടത്. പ്രദേശവാസികളും ഫയര്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥരും ചേര്‍ന്ന് തീയണയ്ക്കുകയായിരുന്നു. അതിനികം തന്നെ ഫര്‍ണിച്ചറുകള്‍ എല്ലാം കത്തിനശിച്ചിരുന്നു.

fire

ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദി ബുര്‍ഹന്‍ വാനി കൊല്ലപ്പെട്ടതിനുശേഷമുണ്ടായ സംഘര്‍ഷംമൂലം കശ്മീരില്‍ ഇതുവരെ 12 ലക്ഷത്തിലധികം കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങിക്കിടക്കുന്നുണ്ടെന്നാണ് ഔദ്യോഗികവൃത്തങ്ങള്‍ പറയുന്നത്. ജൂലൈ എട്ടിനാണ് 22 കാരന്‍ ബുര്‍ഹാന്‍ വാനിയെ സുരക്ഷാ സേന വധിക്കുന്നത്.

ഇതേ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ ഒട്ടേറെ പേര്‍ മരിച്ചിരുന്നു. സൈന്യവും പോലീസും ചേര്‍ന്ന് സംഘര്‍ഷങ്ങള്‍ നിയന്ത്രിക്കുന്നുണ്ടെങ്കിലും ഇപ്പോഴും പല സ്ഥലങ്ങളിലും പ്രതിഷേധങ്ങള്‍ നടക്കുകയാണ്. ഇതിനിടയിലാണ് അജ്ഞാതസംഘം സ്‌കൂളുകള്‍ക്ക് തീയിട്ട് വിദ്യാഭ്യാസം മുടക്കുന്നത്.

English summary
Govt School goes up in flames in Anantnag
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X