സാക്ഷിക്ക് മോദിയുടെ താക്കീത്; വോട്ടു രാഷ്ട്രീയത്തിന്റെ കണ്ണിലൂടെ ദരിദ്രരെ കാണരുത്

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് യോഗത്തില്‍ വിവാദ പരാമര്‍ശം നടത്തിയ സാക്ഷ് മഹാരാജിന് താക്കീതാവുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍. മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തിയാണ് സാക്ഷി മഹാരാജ് വിവാദത്തിലായത്. സാധാരണക്കാരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിലായിരിക്കും സര്‍ക്കാരിന്റെ ശ്രദ്ധയെന്നും മോദി പറഞ്ഞു.

രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ ബിജെപിക്ക് തെരഞ്ഞെടുപ്പ് വിജയത്തിനുള്ള മാര്‍ഗം മാത്രമല്ലെന്ന് പ്രവര്‍ത്തകരെ ഓര്‍മിപ്പിക്കുന്നതായിരുന്നു മോദിയുടെ വാക്കുകള്‍. ദില്ലിയില്‍ ചേര്‍ന്ന ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് മോദി സര്‍ക്കാരിന് സാധാരണ ജനങ്ങളോടുള്ള പ്രതിബന്ധത ഊന്നിപ്പറഞ്ഞത്.

ബിജെപി നിര്‍വാഹക സമിതി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.

സര്‍ക്കാരിന്റെ ലക്ഷ്യം

കേന്ദ്ര സര്‍ക്കാര്‍ക്കിന്റെ പ്രഥമ പരിഗണന രാജ്യത്തെ ദരിദ്രരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ സാധാരണ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനുമാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തില്‍ പറഞ്ഞു.

ജനങ്ങള്‍ക്ക് അഭിനന്ദനം

കടുത്ത പ്രതിസന്ധിക്കിടയിലും നോട്ട് നിരോധന നടപടിയോട് സഹകരിച്ച ജനങ്ങളുടെ മനസിന്റെ ശക്തിയെ മോദി യോഗത്തില്‍ അഭിനന്ദിച്ചു.

ദീര്‍ഘകാല നടപടി

നോട്ട് നിരോധനം ഒരു ദീര്‍ഘകാല നടപടിയാണെന്നും മോദി പറഞ്ഞു. കള്ളപ്പണത്തിനും അഴിമതിക്കുമെതിരായ നടപടിയെന്നാണ് മോദി നോട്ട് നിരോധനത്തിനെ വിശേഷിപ്പിച്ചത്.

നോട്ട് ഒഴുക്ക് തടയാന്‍

സമ്പദ് വ്യവസ്ഥയിലേക്ക് അനിയന്ത്രിതമായി നോട്ടുകളൊഴുകുന്നത് കള്ളപ്പണത്തിനും അഴിമതിക്കുമെതിരായ നീക്കത്തെ ദുര്‍ബലപ്പെടുത്തും. നോട്ട് നിരോധനത്തിലൂടെ നോട്ട് ഒഴുക്ക് നിയന്ത്രിക്കാനായി.

പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സുതാര്യത

പാര്‍ട്ടിയുടെ പ്രവര്‍ത്തന രീതിയില്‍ സുതാര്യത വേണമെന്നാണ് മോദിയുടെ ആവശ്യം. സംഭാവനകളുടെ കാര്യത്തിലും പരമാവധി സുതാര്യത പുലര്‍ത്തണമെന്നാണ് ബിജെപിയുടെ പ്രഖ്യാപിത നിലപാടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

English summary
Narendra Modi said the BJP doesn't see the poor through vote-bank glasses. Govt's priority is to change the quality of life of the poor.
Please Wait while comments are loading...