കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അത്ഭുത കാഴ്ച്ച ഭൂമിയിലെത്തി; പച്ച വാല്‍നക്ഷത്രം അത്യപൂര്‍വം, ഇന്ത്യയില്‍ ഈ സ്ഥലങ്ങളില്‍ മാത്രം കാണാം

പച്ച വാല്‍നക്ഷത്രമാണ് ഇപ്പോള്‍ ശാസ്ത്രലോകത്തെ ചര്‍ച്ചകള്‍ എല്ലാം. 50000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതിന് മുമ്പ് ഇവ വന്നിട്ടുള്ളത്. ഇന്ത്യയില്‍ അടക്കം ഈ വാല്‍നക്ഷത്രം ദൃശ്യമാകും

Google Oneindia Malayalam News
green comet

ദില്ലി: ആകാശത്ത് വീണ്ടും അപൂര്‍വ ദൃശ്യവിസ്മയം ഒരുങ്ങുന്നു. അത്യപൂര്‍വമായ പച്ച വാല്‍നക്ഷത്രം ഭൂമിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. അവസാനമായി ഇത് ഭൂമിയിലെത്തിയത് 50000 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ആധുനിക മനുഷ്യന്റെ ലക്ഷണങ്ങള്‍ പോലും അന്ന് ഭൂമിയിലുണ്ടായിരുന്നില്ല. ഇപ്പോഴത് ഭൂമിയിലെ ആകാശത്തേക്കാണ് തിരിച്ചെത്തിയത്. അതേസമയം ഒട്ടും ഭയപ്പെടേണ്ട കാര്യമില്ല.

ഇതൊരു ഭയപ്പെടുത്തുന്ന കാര്യമല്ല. നിങ്ങളുടെ നഗ്ന നേത്രങ്ങള്‍ കൊണ്ട് ഇതിനെ കാണാന്‍ സാധിക്കും. ഭൂമിയോട് കൂടുതല്‍ അടുത്തെത്തുമ്പോള്‍ ഇതിന്റെ പ്രഭാവം വര്‍ധിക്കും. എന്തൊക്കെയാണ് ഇതിന്റെ പ്രത്യേകതകളെന്നും, എവിടെല്ലാം കാണാന്‍ സാധിക്കുമെന്നും പരിശോധിക്കാം....

50000 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചുവരവ്

50000 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചുവരവ്

അടുത്തിടെയാണ് പച്ച വാല്‍നക്ഷത്രം സൂര്യന് അടുത്തെത്തിയത്. ഇത് ഭ്രമണം ചെയ്ത് 50000 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി. അവസാനം ഇത് ഭൂമിയിലെത്തിയ സമയത്ത് മനുഷ്യന് പൂര്‍ണമായ പരിണാമം സംഭവിച്ചിട്ടില്ലായിരുന്നു. നിയാണ്ടര്‍താലുകളായിരുന്നു അന്ന് ഭൂമിയിലുണ്ടായിരുന്ന ജീവി വര്‍ഗം. ഈ വാല്‍നക്ഷത്രത്തിന്റെ വരവ് ശാസ്ത്രജ്ഞര്‍ വളരെ കൗതുകത്തോടെയാണ് നോക്കി കാണുന്നത്. ഇതിന്റെ ഏറ്റവും ആകര്‍ഷകമായ ഘടകം അതിന്റെ വാല്‍ ഭാഗം തന്നെയാണ്. പച്ച നിറത്തിലുള്ള നീളമേറിയ വാല്‍ ആണിത്.

പച്ച വാല്‍നക്ഷത്രത്തെ കണ്ടെത്തിയത് കഴിഞ്ഞ വര്‍ഷം

പച്ച വാല്‍നക്ഷത്രത്തെ കണ്ടെത്തിയത് കഴിഞ്ഞ വര്‍ഷം

മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ പറക്കുംതളിക; സൂര്യാസ്തമന സമയത്ത് ആകാശത്ത്, ഞെട്ടി നാട്ടുകാര്‍മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ പറക്കുംതളിക; സൂര്യാസ്തമന സമയത്ത് ആകാശത്ത്, ഞെട്ടി നാട്ടുകാര്‍

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഈ വാല്‍നക്ഷത്രത്തെ കണ്ടെത്തുന്നത്. വൈഡ് സര്‍വേ ക്യാമറ ഉപയോഗിച്ചണ് ഇവ കണ്ടെത്തുന്നത്. ജൂപിറ്ററിന്റെ ഭ്രമണപഥത്തിന്റെ ഉള്ളിലായിരുന്നു ഈ പച്ച വാല്‍നക്ഷത്രമുണ്ടായിരുന്നത്. ആദ്യം എല്ലാവരും ധരിച്ചത് ഇതൊരു ഛിന്നഗ്രഹമാണെന്നായിരുന്നു. എന്നാല്‍ വൈകാതെ തന്നെ ഇത് ഒരു വാലിന് രൂപം കൊടുത്തു. പിന്നാലെ സൂര്യന്റെ താപം കാരണം ഇതിന്റെ മുകളിലുള്ള ഐസിനെ അലിയിച്ച് കളഞ്ഞു. തുടര്‍ന്ന് പൂര്‍ണമായ രൂപം പുറത്തേക്ക് വരിയായിരുന്നു. 17.3 പ്രഭാവത്തില്‍ ഈ പച്ച വാല്‍നക്ഷത്രം കണ്ടെത്തുമ്പോള്‍ തിളങ്ങുന്നുണ്ടായിരുന്നു.

ടെലസ്‌കോപ്പില്ലാതെ കാണാനാവും

ടെലസ്‌കോപ്പില്ലാതെ കാണാനാവും

ചീര കൊണ്ട് ഇത്രയും ഗുണങ്ങളോ? ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി നോക്കൂ, പിന്നെ കാണാം അടിമുടി മാറ്റം

വാല്‍നക്ഷത്രങ്ങള്‍ സാധാരണ പൂര്‍ണമായും ഐസിലാണ് ഉണ്ടാവുക. ഇതിന് പുറമേ ഇരുണ്ട ഓര്‍ഗാനിക്കായ പദാര്‍ത്ഥങ്ങളും ഇവയിലുണ്ടാവും. ഡേര്‍ട്ടി സ്‌നോബോള്‍സ് എന്നാണ് ഇവ അറിയപ്പെടുക. ഇതില്‍ നമ്മുടെ സൗരയൂഥം രൂപപ്പെട്ടത് എങ്ങനെയെന്ന നിര്‍ണായക വിവരങ്ങളുണ്ടാവുമെന്നാണ് സൂചന. ഈ പച്ച വാല്‍നക്ഷത്രം നക്ഷത്ര സമൂഹത്തിലൂടെ സഞ്ചരിച്ച് കൊണ്ടിരിക്കുകയാണ.് ഇതിന്റെ പുറം ഭാഗം ഇപ്പോഴും ജ്വലിച്ച് കൊണ്ടിരിക്കുകയാണ്. വാല്‍നക്ഷത്രം ലോകത്തിന്റെ പല ഭാഗത്തും കാണാന്‍ സാധിക്കും. ഇത് കാണാന്‍ ടെലസ്‌കോപ്പിന്റെ ആവശ്യമില്ല. മലിനീകരണം കുറച്ച സ്‌പെയിന്‍ പോലുള്ള രാജ്യങ്ങളില്‍ ഇവ എളുപ്പത്തില്‍ കാണാം.

കൂടുതല്‍ കാഴ്ച്ച ഫെബ്രുവരിയില്‍

കൂടുതല്‍ കാഴ്ച്ച ഫെബ്രുവരിയില്‍

ഈ വാല്‍നക്ഷത്രം ഭൂമിയുടെ ഏറ്റവും അടുത്തെത്തി ദൃശ്യമാകുന്നത് ഫെബ്രുവരി രണ്ടിനാണ്. ഭൂമിയുടെ 2.4 പ്രകാശവര്‍ഷത്തിനുള്ളില്‍ ഇവയെത്തും. ജനുവരി പന്ത്രണ്ടിനാണ് ഇവ സൂര്യനെ പ്രദക്ഷിണം വെച്ച് കഴിഞ്ഞത്. സൂര്യനിലെ വികിരണങ്ങളേറ്റ് ഇതിന്റെ വാലില്‍ ചില മാറ്റങ്ങളൊക്കെ വന്നിട്ടുണ്ട്. ഇന്ത്യയില്‍ ഇത് കുറച്ച് ഭാഗങ്ങളില്‍ കാണാനാവും. ലഡാക്, കിഴക്കന്‍ ഇന്ത്യന്‍ എന്നിവിടങ്ങളിലാണ് ദൃശ്യമാകുക.

 മനുഷ്യര്‍ പൂര്‍ണമായും മാറിയിട്ടുണ്ടാവും

മനുഷ്യര്‍ പൂര്‍ണമായും മാറിയിട്ടുണ്ടാവും

ബാബ വംഗയ്ക്ക് മുകളില്‍ നില്‍ക്കും; മനുഷ്യര്‍ ഭൂമിയിലുണ്ടാവില്ല, സംഭവിക്കുക അക്കാര്യമെന്ന് പ്രവചനംബാബ വംഗയ്ക്ക് മുകളില്‍ നില്‍ക്കും; മനുഷ്യര്‍ ഭൂമിയിലുണ്ടാവില്ല, സംഭവിക്കുക അക്കാര്യമെന്ന് പ്രവചനം

ഇന്ത്യന്‍ ആസ്ട്രണോമിക്കല്‍ ഒബ്‌സര്‍വേറ്ററി നേരത്തെ ഇതിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നു. ഭൂമിയില്‍ നിന്ന് വെറും 42 മില്യണ്‍ കിലോമീറ്റര്‍ മാത്രം അകലെയായിരിക്കും വാല്‍നക്ഷത്രമുണ്ടാവുക. അടുത്ത 50000 വര്‍ഷം കഴിഞ്ഞ് ഇത് ഭൂമിയിലേക്ക് എത്തുമ്പോള്‍ മനുഷ്യരെല്ലാം പരിണാമം വന്ന് മറ്റെന്തെങ്കിലും ആയിട്ടുണ്ടാവും. ചിലപ്പോള്‍ ചൊവ്വയിലും ചന്ദ്രനിലും കോളനികള്‍ സ്ഥാപിച്ച് താമസവും തുടങ്ങിയിട്ടുണ്ടാവാം.

English summary
Green comet reaches earth and visible on sky after 50000 years, these places will witness the wonder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X