ശബരിമലയിലേക്ക് ഇനി വിമാനത്തില്‍ പറക്കാം..വിമാനത്താവളത്തിന് മന്ത്രിസഭയുടെ അംഗീകാരം

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ശബരിമലയിലേക്ക് അയ്യപ്പഭക്തര്‍ക്ക് ഇനി വിമാനത്തില്‍ പോകാം. ശബരിമല തീര്‍ത്ഥാടകരെ ലക്ഷ്യംവെച്ചുള്ള ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് കേരള സര്‍ക്കാര്‍ അംഗീകാരം നല്‍കി.

രണ്ട് വര്‍ഷം നീണ്ട ഗര്‍ഭം..! യുവതി പ്രസവിച്ച കുഞ്ഞിനെക്കണ്ടാല്‍ ഞെട്ടും..!! അത് മനുഷ്യക്കുഞ്ഞല്ല..!!

ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് വിമാനത്താവളത്തിന് അംഗീകാരം നല്‍കിയത്. കെഎസ്‌ഐഡിസിയെ വിമാനത്താവളം സംബന്ധിച്ച് പഠനം നടത്താനും മന്ത്രിസഭ ചുമതലപ്പെടുത്തിയിട്ടുണ്ട്.

എത്തുന്നത് ലക്ഷങ്ങൾ

പ്രതിവര്‍ഷം 3 കോടിയിലധികം തീര്‍ത്ഥാടകരാണ് ശബരിമലയില്‍ എത്തുന്നത്. സംസ്ഥാനത്തിനകത്തു നിന്നും പുറത്തുനിന്നും നിരവധി തീര്‍ത്ഥാടകരാണ് ശബരിമലയിലെത്തുന്നത്. നിലവില്‍ ശബരിമലയിലേക്ക് റോഡുമാര്‍ഗം മാത്രമാണ് യാത്ര സാധ്യമാകുന്നത്.

നിലവിൽ റോഡുമാർഗം മാത്രം

ചെങ്ങന്നൂര്‍-തിരുവല്ല റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും റോഡുമാര്‍ഗമോ അല്ലെങ്കില്‍ എംസി റോഡ്- എന്‍എച്ച് 47 എന്നിവയിലെ ഉപറോഡുകള്‍ എന്നിവയാണുള്ളത്. വിമാനത്താവളം വരുന്നതോടെ ശബരിമലയിലേക്ക് എത്തുക തീര്‍ത്ഥാടകര്‍ക്ക് എളുപ്പത്തില്‍ സാധ്യമാകും.

സ്ഥലം വ്യക്തമല്ല

പുതിയ വിമാനത്താവളം എവിടെയാവും പണിയുക എന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. എരുമേലിയിലാവും വിമാനത്താവളം വരികയെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രിയുടെ വാര്‍ത്താക്കുറിപ്പിലും സ്ഥലം പരാമര്‍ശിച്ചിട്ടില്ല

വിമാനത്താവളത്തിന് തത്വത്തില്‍ അംഗീകാരം നല്‍കിയതടക്കം വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കുറിപ്പിട്ടുമുണ്ട്.

English summary
Kerala Government has given approval to Green Field Airport at Sabarimala
Please Wait while comments are loading...