കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മേല്‍ജാതിക്കാരെ ഭയന്ന് ദളിത് വരന്‍ വിവാഹത്തിന് ഹെല്‍മെറ്റ് ധരിച്ചെത്തി

  • By Meera Balan
Google Oneindia Malayalam News

രത്‌ലം: മധ്യപ്രദേശില്‍ മേല്‍ജാതിക്കാരുടെ ആക്രമണത്തെ ഭയന്ന് ദളിത് വരന്‍ ഹെല്‍മെറ്റ് ധരിച്ച് വിവാഹപ്പന്തലില്‍ എത്തിയത്. പവന്‍ മാളവ്യ എന്ന യുവാവിനാണ് സ്വന്തം വിവാഹത്തിന് ഹെല്‍മെറ്റ് ധരിച്ച് എത്തേണ്ടി വന്നത്.വിവാഹത്തിന് കുതിരപ്പുറത്ത് എത്തിയതിനാണ് വരനെ മേല്‍ജാതിക്കാര്‍ ആക്രമിച്ചത്. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടിയാണ് വരന്‍ ഹെല്‍മെറ്റ് ധരിച്ചത്.

വിവാഹത്തിന് കുതിരപ്പുറത്ത് എത്തുന്നതും ഘോഷയാത്ര നടത്തുന്നതും മേല്‍ജാതിക്കാരാണ്. താഴ്ന്ന ജാതിക്കാര്‍ ഇത്തരം ആഘോഷങ്ങള്‍ നടത്തുന്നതിന് വിലക്കുണ്ട്. ഈ സാഹചര്യത്തിലാണ് പവന്‍ കറുത്ത കുതിരപ്പുറത്തേറി ഘോഷയാത്രയായി തന്റെ വിവാഹ പന്തലിലേയ്ക്ക് പോയത്. സ്വര്‍ണ മാലകള്‍ വരന്‍ ധരിച്ചിരുന്നു. ഇയാളുടെ കൈയ്യില്‍ വാളും ഉണ്ടായിരുന്നു. വരന്റെ സംഘത്തെ ഒരു കൂട്ടം മേല്‍ജാതിക്കാര്‍ കല്ലെറിഞ്ഞു.

Wedding

കുതിരപ്പുറത്ത് നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. വിസമ്മതിച്ചതോടെ കല്ലെറിയാന്‍ തുടങ്ങി. വരന്റെ സംഘത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് വരനും സംഘവും പൊലീസിനെ വിളിയ്ക്കുകയും സഹായം അഭ്യര്‍ഥിയ്ക്കുകയും ചെയ്തു. പൊലീസ് സ്ഥലത്തെത്തി.

ഘോഷയാത്ര കാണുന്നത് മേല്‍ജാതിക്കാര്‍ക്ക് ബുദ്ധിമുട്ടാണെങ്കില്‍ അവര്‍ വീടിന്റെ വാതില്‍ അടച്ചിരുന്നാല്‍ മതിയെന്ന് പൊലീസ് പറഞ്ഞു. വരനും സംഘത്തിനും പൊലീസ് സംരക്ഷണം നല്‍കി. വീണ്ടും ആക്രമണം ഉണ്ടായാലോ എന്ന് ഭയന്ന് വരന്‍ ഹെല്‍മെറ്റ് ധരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 30 ഗ്രാമവാസികളെ അറസ്റ്റ് ചെയ്തു.

English summary
A groom in Madhya Pradesh traded his orange safaa or turban for a sturdy helmet as upper caste men in his village attacked him with stones - all because he dared to ride a horse to his wedding
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X