പീഡിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്ക് പെണ്‍കുട്ടി കൊടുത്ത പണി അടിപൊളി; എസ്എഫ്‌ഐക്കാരിയെ പീഡിപ്പിക്കാം!!
കഴിഞ്ഞദിവസം നാലാം തവണ അതിക്രമത്തിന് ഇരയായപ്പോള്‍ പെണ്‍കുട്ടി വിഷയം ഫേസ്ബുക്കില്‍ വിവരിച്ചു.
ഗുവാഹത്തി: പതിവായി യുവാക്കളുടെ ലൈംഗിക അധിക്ഷേപത്തിനും അതിക്രമത്തിനും ഇരയാവുന്ന അസമീസ് പെണ്‍കുട്ടി കൊടുത്ത പണി ഉഗ്രന്‍. കോളജ് വിട്ട് വീട്ടിലേക്ക് വരുന്ന വഴിയില്‍ വച്ചാണ് ബൈക്കിലെത്തിയ സംഘം പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഒന്നല്ല നാല് തവണ. സമീപവാസികളോടും മറ്റും വിഷയം പറഞ്ഞെങ്കിലും ആരും അനങ്ങിയില്ല.
കഴിഞ്ഞദിവസം നാലാം തവണ അതിക്രമത്തിന് ഇരയായപ്പോള്‍ പെണ്‍കുട്ടി വിഷയം ഫേസ്ബുക്കില്‍ വിവരിച്ചു. കുട്ടിയോട് വിവിരം അന്വേഷിച്ചെത്തിയ എന്‍ഡിടിവി ലേഖകനോട് പെണ്‍കുട്ടി സംഭവം വിവരിച്ചു. ഈ മാസം എട്ടിനാണ് കുട്ടി അവസാനമായി അക്രമത്തിന് ഇരയായത്. പ്രതിഷേധം കനത്തതോടെ പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

പുറത്തിറങ്ങാന്‍ പേടിയാണെന്ന തലക്കെട്ടിലാണ് പെണ്‍കുട്ടി സംഭവം ഫേസ്ബുക്കില്‍ വിവരിച്ചത്. നിലവില്‍ 3500 ലധികം പേര്‍ ഷെയര്‍ ചെയ്തുകഴിഞ്ഞു. ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് പെണ്‍ക്കുട്ടിയുടെ പോസ്റ്റിന് ലൈക്ക് അടിക്കുകയും കമന്റ് എഴുതുകയും ചെയ്തിരിക്കുന്നത്.

അസമിലെ ജോര്‍ഹട്ട് ജില്ലയിലാണ് ശുബ്ബ ലക്ഷ്മി എന്ന പെണ്‍കുട്ടിയുടെ വീട്. പെണ്‍കുട്ടി സംഭവം വിവരിച്ച് പോസ്റ്റ് ചെയ്ത ഉടനെ വിദ്യാര്‍ഥികള്‍ പ്രതിഷേധ പ്രകടനം തുടങ്ങി. ഇന്നിപ്പോള്‍ ജോര്‍ഹട്ടും കടന്ന് അസം മൊത്തം പ്രതിഷേധം നടക്കുകയാണ്. അതിന് കാരണം വിഷയത്തില്‍ സംസ്ഥാനത്തെ മന്ത്രി നടത്തിയ പ്രതികരണം കൂടിയാണ്.

അസം നിയമസഭ നടക്കുന്നതിനാല്‍ വിഷയത്തില്‍ വേഗം നടപടിയുണ്ടാവുമെന്നായിരുന്നു റിപോര്‍ട്ട്. പെണ്‍കുട്ടി നേരിട്ട ദുരനുഭവം ഒരു നിയമസഭാംഗം ഉന്നയിച്ചു. എന്നാല്‍ മുതിര്‍ന്ന മന്ത്രി ചന്ദ്രമോഹന്‍ പത്തോവാരി നല്‍കിയ മറുപടി വിചിത്രമായിരുന്നു.

പെണ്‍കുട്ടി എസ്എഫ്‌ഐ പ്രവര്‍ത്തകയാണെന്നും പോലിസില്‍ പരാതി പറയാതെ സംഭവം സോഷ്യല്‍മീഡിയയില്‍ വിവരിക്കുകയാണ് പെണ്‍കുട്ടി ചെയ്തതെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. എസ്എഫ്‌ഐ സിപിഎമ്മിന്റെ വിദ്യാര്‍ഥി സംഘടനയല്ലേ എന്നും മന്ത്രി ചോദിച്ചു. മന്ത്രിക്കെതിരേ പ്രതിഷേധം ശക്തമായെങ്കിലും മന്ത്രി നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.

അതേസമയം, ശുബ്ബ ലക്ഷ്മിക്ക് പിന്തുണ ഏറിവരികയാണ്. നിരവധി പെണ്‍കുട്ടികള്‍ ഇതാണ് ധീരതയുള്ള നടപടിയെന്ന് അഭിപ്രായപ്പൈട്ടു. ജോര്‍ഹട്ടിലെ പെണ്‍കുട്ടിയാണെന്ന് പറയാന്‍ ഇപ്പോള്‍ അഭിമാനമാണെന്നായിരുന്നു മറ്റു ചിലരുടെ കമന്റ്. തന്റെ പേര് വാര്‍ത്തകള്‍ക്കൊപ്പം നല്‍കിയാല്‍ പ്രശ്‌നമില്ലെന്ന് ശുബ്ബ ലക്ഷ്മി പറഞ്ഞു. സംഭവം മൂടിവച്ച് ഒതുങ്ങികൂടാന്‍ തയ്യാറാവാതിരുന്നതാണ് പെണ്‍കുട്ടിക്ക് പിന്തുണയേറാന്‍ കാരണം.

എസ്എഫ്‌ഐക്കാരിയാണെന്നതല്ല ഇവിടുത്തെ പ്രശ്‌നം. സ്ത്രീയെ പൊതുജനം കാണുന്ന രീതിയാണ്. സ്ത്രീകളുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയണമെന്നും എസ്എഫ്‌ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി നിരന്‍കുഷ് നാഥ് പറഞ്ഞു.

മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗൊഗോയ് പെണ്‍കുട്ടിയെ പിന്തുണച്ച് രംഗത്തുവന്നു. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാരിന് സാധിക്കണമെന്നും നിയമം ബിജെപി-എബിവിപി-ആര്‍എസ്എസ് സംഘങ്ങള്‍ക്ക് മാത്രമുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു.

2016ല്‍ സര്‍ബാനന്ദ സോനോവാളിന്റെ നേതൃത്വത്തില്‍ അധികാരത്തിലെത്തിയ ബിജെപി സര്‍ക്കാരിന്റെ പ്രധാന വാഗ്ദാനങ്ങലിലൊന്നായിരുന്നു സ്ത്രീ സുരക്ഷ. സോനോവാള്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രമവും കുറഞ്ഞിരുന്നെങ്കിലും ഈയിടെ നിരവധി സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നുണ്ട്.

സ്ത്രീകള്‍ക്കെതിരേ അക്രമം നടക്കുന്ന രാജ്യത്തെ സംസ്ഥാനങ്ങളുടെ പട്ടികയില്‍ മുന്നിലാണ് അസം. ഏറ്റവും കൂടുതല്‍ അക്രമം നടക്കുന്ന ഡല്‍ഹിക്ക് തൊട്ടുപിന്നില്‍. കഴിഞ്ഞ 15 വര്‍ഷത്തിനിടെ 22000ത്തിലധികം സ്ത്രീകളാണ് സംസ്ഥാനത്ത് ബലാല്‍സംഗത്തിന് ഇരകളായത്.












Click it and Unblock the Notifications